മമ്മൂട്ടിയെ അപമാനിക്കാൻ ചിലർ ശ്രമിക്കുന്നു! അദ്ദേഹം കഷ്ടപ്പെട്ട് ചെയ്തതാണ്, വെളിപ്പെടുത്തി ടിനി

Recommended Video

Tini Tom Talks About Mammootty | മമ്മൂട്ടിയെ അപമാനിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു| FilmiBeat Malayalam

മിമിക്രി രംഗത്തിലൂടെ നിരവധി കലാകാരന്മാണ് സിനിമയിൽ എത്തുന്നത്. മുൻനിരതാരങ്ങളായ ദിലീപ്, ജയറാം, ഹാസ്യതാരങ്ങളായ സലിം കുമാർ, ഹരിശ്രീ അശോകൻ തുടങ്ങിയ നിരവധി താരങ്ങൾ മിമിക്രിയിലൂടെയാണ് വെളളിത്തിരയിൽ എത്തിയത്. ഹാസ്യ കഥാപാത്രങ്ങൾ മാത്രമല്ല സീരിയസ് വേഷങ്ങളും തങ്ങളുടെ കൈകളിൽ ഭഭ്രമാണെന്ന് താരങ്ങൾ ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

മിമിക്രി രംഗത്തിലൂടെ സിനിമയിൽ എത്തി പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ വെള്ളിത്തരയിൽ അവതരിപ്പിച്ച താരമാണ് ടിനി ടോം. കൂടാതെ മമ്മൂക്കയുടെ ഡ്യൂപ്പായി സിനിമയിൽ തിളങ്ങാനും കഴിഞ്ഞിട്ടുണ്ട്. പിന്നീട് പല ചിത്രങ്ങളിലും താരത്തിന്റെ വലം കൈ ആയി. ഇപ്പോഴിത മമ്മൂക്കയുടെ ഡ്യൂപ്പ് ആയി അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് ടിനി. മനോരമയുടെ നേരെ ചൊവ്വയിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.

 മമ്മൂക്കയുടെ ഡ്യൂപ്പ്

1995ലാണ് ടിന ടോം വെളളിത്തിരയിൽ എത്തുന്നത്. ചെറിയ കഥാപാത്രങ്ങളിലൂടെ ക്യാമറയ്ക്ക് മുന്നിൽ എത്തിയ താരം പിന്നീട് മലയാള സിനിമയുടെ ഒഴിവാക്കാൻ പറ്റാത്ത ഭാഗമാകുകയായിരുന്നു. മമ്മൂട്ടിയുടെ ഡ്യൂപ്പയി വെളളിത്തരയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അൻവർ റഷീദ് ചിത്രമായ അണ്ണൻതമ്പിയിലായിരുന്നു മമ്മൂട്ടിയുടെ ഡ്യൂപ്പായി ടിനി ടോം എത്തിയത്. പിന്നീട് പാലേരി മാണിക്യം തുടങ്ങിയ ചിത്രങ്ങളിലും താരം മമ്മൂട്ടിയുടെ ഡ്യൂപ്പായി എത്തിയിരുന്നു.

 അപമാനിക്കാൻ ശ്രമിച്ചു

മമ്മൂട്ടിയുട ഡ്യൂപ്പ് എന്ന പേരിൽ പലരും തന്നെ അപമാനിക്കാൻ ശ്രമിച്ചിരുന്നു ടിനി ടോം പറഞ്ഞു. എന്നാൽ തനിയ്ക്ക് ഇതൊരു അപമാനമല്ല അഭിമാനമാണെന്ന് താരം കൂട്ടിച്ചേർത്തു. ഞാൻ മമ്മൂക്കയുടെ സ്റ്റണ്ട് ഡ്യൂപ്പല്ല. ഫൈറ്റ് ചെയ്യുമ്പോല്‍ തലകുത്തിമറിയുന്നതല്ല ഞാന്‍ ചെയ്യുന്നത്. അതൊരു വലിയ കലയാണ്, അത് വലിയ കഴിവുള്ളവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യമാണ്- അഭിമുഖത്തിൽ ടിനി ടോം പറഞ്ഞു.

 മൂന്ന്  ചിത്രത്തിൽ മാത്രം

താൻ മൂന്ന് ചിത്രത്തിൽ മാത്രമാണ് മമ്മൂക്കയുടെ ഡ്യൂപ്പായി അഭിനയിച്ചത്. പാലേരി മാണിക്യത്തിൽ മൂന്ന് പേരെ നിർത്തുമ്പോൾ അതിൽ കിടക്കുന്ന ഒരാൾ ഞാനാണ്. ഇരിക്കുന്ന ആൾ മമ്മൂക്കയായിരിക്കും.ഒരു സീനില്‍ രണ്ട പേര്‍ ഒരുമിച്ച് വരുമ്പോള്‍ മമ്മൂട്ടിയ്ക്ക് എതിര് നില്‍ക്കുന്നത് ഞാനാണ്. അത് തലകട്ട് ചെയ്ത് സെറ്റ് ചെയ്യും. ബോഡിയില്‍ ആ വ്യത്യാസം കാണാം. അത്തരത്തിലുള്ല ഡ്യൂപ്പുകളെ ഞാന്‍ ചെയ്തിട്ടുള്ളു.

 മമ്മൂക്കയെ അപമാനിക്കാൻ ശ്രമിച്ചു

മമ്മൂക്കയുടെ ഓരേ ചിത്രങ്ങൾ വരുമ്പോഴും ഒരുപാട് കോളുകളും മെസേജുകളും തനിയക്ക് വരാറുണ്ട്. മധുരരാജയിലെ ഫൈറ്റ് നന്നായിരുന്നു എന്നൊക്കെ പറഞ്ഞായിരിക്കും മെസേജ്. ഇത് അദ്ദേഹത്തിനെ അപമാനിക്കാൻ ചിലർ ചെയ്യുന്നതാണ്. ഫൈറ്റൊക്കെ മമ്മൂക്ക കഷ്ടപ്പെട്ടാണ് ചെയ്യുന്നത്. ഇതൊന്നും ഞാൻ ‍ ചെയ്യുന്നതല്ല. ഇത്രയും സൗന്ദര്യവുള്ള, റെക്കോര്‍ഡുകളുള്ള മമ്മൂട്ടിയുടെ ഡ്യൂപ്പ് എന്ന പറയുന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്'. ടിനി ടോം കൂട്ടിച്ചേർത്തു.

 വേദിയിലെ  കൂലിപ്പണിക്കാരൻ

വേദിയിലെ കൂലിപ്പണിക്കാരനാണ് കലാഭവൻ മണി. സ്റ്റേജ് ഷോകളിലോ മറ്റ് പരിപാടികളിലോ മേക്കപ്പ് ചെയ്തു കൊണ്ട് അദ്ദേഹം വേദിയിൽ എത്താറില്ല. സ്റ്റേജ് ഷോകളിൽ വിയത്ത പണിയെടുക്കുന്ന ആളാണ്. ഇത്തരത്തിലുളള താരങ്ങൾ വളരെ കുറവാണ്. ചെയ്യുന്ന ജോലിയോട് നൂറ ശതമാനം ആത്മാർഥ പുലർത്തുന്ന വ്യക്തിയാണെന്നും മണിയുമായുള്ള സൗഹൃദത്തെ കുറിച്ച് ടിനി ടോം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X