പൊതുവെ നാണക്കാരനായ പ്രഭാസ് ഓണ്‍സ്‌ക്രീന്‍ ചുംബനത്തെ കുറിച്ച് പറയുന്നത് കേള്‍ക്കൂ...

ബാഹുബലി പോലൊരു ബ്രഹ്മാണ്ഡ ചിത്രം ചെയ്തുവെങ്കിലും, സൂപ്പര്‍ ആക്ഷന്‍ രംഗങ്ങള്‍ സിനിമയില്‍ അവതരിപ്പിയ്ക്കുമെങ്കിലും ഡാര്‍ലിങ് പ്രഭാസ് പൊതുവെ ഒരു നാണം കുണുങ്ങിയാണെന്നത് പരസ്യമായ സത്യമാണ്. ഇക്കാര്യം പ്രഭാസ് തന്നെ നേരത്തെ വളരെ വ്യക്തമാക്കിയതാണ്. ആള്‍ക്കൂട്ടത്തെ കാണുമ്പോള്‍ താന്‍ ആകെ അങ്കലാപ്പിലാവും എന്നാണ് പ്രഭാസ് പറയാറുള്ളത്.

ആള്‍ക്കൂട്ടത്തെ കാണുമ്പോള്‍ ഞാന്‍ വളരെ അധികം നാണം കുണുങ്ങിയും മടിയനുമാണ്. ഇത്രയധികം നാണംകുണുങ്ങിയായ ഞാന്‍ സിനിമാ ഫീല്‍ഡിന് പറ്റിയതാണോ എന്ന് പോലും ഞാന്‍ ചന്തിക്കാറുണ്ട്. ശരിയോ തെറ്റോ, ബാഹുബലി എന്ന ഒരു സിനിമ സംഭവിച്ചു.. ഇനിയിങ്ങനെ മുന്നോട്ട് പോവുക തന്നെ- ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പ്രഭാസ് പറഞ്ഞു.

prabhas


ഓണ്‍സ്‌ക്രീന്‍ ചുംബനത്തെ കുറിച്ച് ചോദിച്ചപ്പോഴും ഇത് തന്നെയായിരുന്നു പ്രഭാസിന്റെ പ്രതികരണം. ഓണ്‍സ്‌ക്രീന്‍ ചുംബനത്തിന് താന്‍ ഒട്ടും കംഫര്‍ട്ടബിളല്ല എന്നാണ് ഇന്ത്യയുടെ ബാഹുബലി പറയുന്നത്. വളരെ നിഷ്‌കളങ്കമായിരുന്നു പ്രഭാസിന്റെ പ്രതികരണം.

ഇനി എപ്പോഴാണ് ബാഹുബലി ജോഡി അനുഷ്‌കയ്‌ക്കൊപ്പം അഭിനയിക്കുന്നത് എന്ന ചോദ്യത്തിനോടും പ്രഭാസ് പ്രതികരിച്ചു. ബാഹുബലിയ്ക്ക് മുന്‍പേ ഞങ്ങള്‍ രണ്ട് ചിത്രങ്ങള്‍ ഒന്നിച്ചു ചെയ്തിട്ടുണ്ട്. ബില്ലയും മിര്‍ച്ചിയും. ഇനിയെന്നാണ് ഒരുമിച്ചൊരു ചിത്രം സംഭവിയ്ക്കുക എന്ന കാര്യത്തെ കുറിച്ച് ഒരു ധാരണയുമില്ല. സാഹോയ്ക്ക് ശേഷം ഞാന്‍ ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഡ്‌ജെയാണ് നായിക- പ്രഭാസ് പറഞ്ഞു.

Read more about: prabhas പ്രഭാസ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X