ഒന്നാം സ്ഥാനത്തെത്താന്‍ ഇത് ഓട്ട മത്സരമൊന്നുമല്ലല്ലോ; സിനിമയിലെ മത്സരത്തെ കുറിച്ച് മമ്മൂട്ടി
മാമാങ്കത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുന്നതിനിടയില്‍ മമ്മൂട്ടി മത്സരിക്കുന്നത് ടോം ക്രൂസിനോടാണെന്ന് ഹരിഹരന്‍ പരമാര്‍ശിച്ചിരുന്നു. എന്നാല്‍ മത്സരിക്കാന്‍ പോയിട്ട് ടോം ക്രൂസിനെ ഞാന്‍ കണ്ടിട്ടുപോലുമില്ല എന്ന് മെഗാസ്റ്റാര്‍. മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട് മനോരമയും വിവോ വി 17 നും ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ ആരാധികയുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു മമ്മൂട്ടി. ഹരിഹരന്‍ പറഞ്ഞതിന്റെ പൊരുളാണ് അശ്വതി എന്ന ആരാധിക ചോദിച്ചത്.
ഹരിഹരന്‍ സര്‍ എന്നോടുള്ള സ്‌നേഹം കൊണ്ടു പറഞ്ഞതാവാം അത്, അല്ലാതെ ഞാന്‍ ടോം ക്രൂസിനെ കണ്ടിട്ടുപോലുമില്ല. ഒന്നാം സ്ഥാനം നേടാന്‍ ഇത് ഓട്ട മത്സരമൊന്നുമല്ലല്ലോ. പിന്നെ ടോം ക്രൂസ് വടക്കന്‍ വീരഗാഥയും പഴശ്ശിരാജയും മാമാങ്കവും പോലുള്ള സിനിമകള്‍ ചെയ്യുന്നുമില്ല. പിന്നെ എന്തിനാണ് എനിക്കദ്ദേഹത്തോട് മത്സരം. നമ്മള്‍ നമ്മളോടു തന്നെ മത്സരിച്ച് ഒന്നാമതെത്തുക എന്നതാണ് പ്രധാനം. നമ്മളാല്‍ കഴിയുന്ന തരത്തില്‍ നന്നായി അഭിനയിക്കുക. അത് ഞാന്‍ എന്നെകണ്ട് ആവും വിധം ചെയ്യുന്നുണ്ട്.

ചന്തുമുതല്‍ ചാവേറുവരെ എന്ന് പറയുന്നത് ഒരു ദൈവാധീനമാണെന്ന് വിചാരിച്ചാല്‍ മതി. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇതുപോലൊരു കഥാപാത്രം കിട്ടുന്നത് മഹാഭാഗ്യം തന്നെയാണ്. അതിന് എന്നെ തിരഞ്ഞെടുത്ത സംവിധായകന്‍, എഴുത്തുകാര്‍, നിര്‍മാതാവ് ഇവരോടൊക്കെ നന്ദി പറയണം- മമ്മൂട്ടി പറഞ്ഞു. ഡിസംബര്‍ 12 ന് മാമാങ്കം തിയേറ്ററിലെത്തും.


Click it and Unblock the Notifications