twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇപ്പോള്‍ ഞാന്‍ സാഹചര്യത്തിനനുസരിച്ച് വസ്ത്രം ധരിക്കാന്‍ ശീലിച്ചു, പുതിയ രൂപമാറ്റത്തെ കുറിച്ച് അനുശ്രീ

    |

    സൈമ പുരസ്‌കാര വേദിയില്‍ എത്തിയ അനുശ്രീയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുന്‍പൊരിക്കലും കാണാത്ത രൂപമാറ്റമായിരുന്നു അനുശ്രീയുടെ വസ്ത്രധാരണയില്‍. സാരി തന്നെയാണ് ധരിച്ചിരുന്നതെങ്കിലും, അത് അല്പം ഗ്ലാമറസ്സാക്കാന്‍ അനുശ്രി ശ്രദ്ധിച്ചിരുന്നു.

    തുടക്കകാലത്ത് ഒരു നാടന്‍ കുട്ടി ഇമേജായിരുന്നു അനുശ്രീയ്ക്ക്. വസ്ത്രധാരണത്തില്‍ ആ ഇമേജ് എന്നും അനുശ്രീ സൂക്ഷിച്ചിരുന്നു. ഒരു ചെറിയ ടൗണില്‍ നിന്ന് വരുന്ന നാട്ടിന്‍പുറത്തുകാരിയ്ക്ക് അങ്ങനെയേ പറ്റുമായിരുന്നുള്ളൂ എന്ന് അനുശ്രീ പറയുന്നു. അത് കാരണം സിനിമയില്‍ എനിക്ക് ലഭിച്ച വേഷങ്ങളും അത്തരം നാടന്‍ പെണ്‍കുട്ടികളുടേതായിരുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ എനിക്ക് ചേരില്ല എന്ന് കരുതിക്കാണും.

    <strong> നയന്‍താരയെ ഒരുപാട് ഇഷ്ടമാണ്, തുറന്ന് പറഞ്ഞ് പ്രഭാസ്!</strong> നയന്‍താരയെ ഒരുപാട് ഇഷ്ടമാണ്, തുറന്ന് പറഞ്ഞ് പ്രഭാസ്!

    anusree

    പക്ഷെ മോഡേണ്‍ വേഷങ്ങള്‍ക്കോ ഗ്ലാമറിനോ ഞാനെതിരല്ല. ശരീരത്തിനിണങ്ങുന്ന വേഷങ്ങള്‍ ആര്‍ക്കും ധരിക്കാം എന്ന പക്ഷക്കാരിയാണ്. എന്റെ രൂപത്തിന് അമിതമായി ഗ്ലാമര്‍ വേഷങ്ങള്‍ ഇണങ്ങില്ല. ഞാനതില്‍ കംഫര്‍ട്ടുമായിരിക്കില്ല. അതുകൊണ്ടാണ് മോഡേണ്‍ വേഷങ്ങള്‍ അധികം ധരിക്കാത്തത്. എന്നാല്‍ ഇപ്പോള്‍ എന്റെ മൈന്റ്‌സെറ്റില്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സാഹചര്യവും സന്ദര്‍ഭങ്ങളും നോക്കി ധരിക്കുന്ന വേഷങ്ങളില്‍ അല്പം മോഡേണ്‍ ലുക്ക് കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. അതിന്റെ തെളിവായിരുന്നു സൈമ- അനുശ്രീ പറഞ്ഞു.

    Read more about: anusree അനുശ്രീ
    English summary
    I am not very confident about dressing more modern
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X