ഇവൾ എന്റെ ഫ്രെയിമിൽ വന്നാൽ ഞാൻ അത് മറക്കും, നടി നിത്യയെ കുറിച്ച് അഞ്ജലി മേനോൻ...
തെന്നിന്ത്യയിൽ കൈനിറയെ ആരാധകരുളള താരമാണ് നിത്യ മേനോൻ. ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ തെന്നിന്ത്യൻ സിനിമയിലെ സ്ഥിരം സാന്നിധ്യമാണ്. അധികവും ശക്തമായ സ്ത്രീകഥാപാത്രത്തിലൂടെയാണ് താരം പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാളായിരുന്നു. നിത്യയ്ക്ക് പിറന്നാൾ ആശംസ നേർന്ന് സിനിമ ലോകം രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് നിത്യ മേനോന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടുളള സംവിധായിക അഞ്ജലി മേനോന്റെ കുറിപ്പാണ്.

നിത്യയ്ക്കൊപ്പം വർക്ക് ചെയ്കപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചു കൊണ്ടായിരുന്നു അഞ്ജലി മേനോന്റെ കുറിപ്പ്. നിത്യയോടൊപ്പം വർക്ക് ചെയ്തപ്പോഴെല്ലാം എനിയ്ക്ക് ഈ പ്രശ്നമുണ്ടായിരുന്നു. അവൽ എന്റെ ഫ്രെയിമിൽ വരുമ്പോൾ ഞാൻ കട്ട് പറയാൻ മറക്കും . നിന്റെ കഴിവും ധൈര്യവുമെല്ലാം പകർത്താൻ പറ്റുന്ന ഫ്രെയിമുകൾ ഇനിയും കിട്ടട്ടെ എന്ന് ഈ പിറന്നാൾ ദിനത്തിൽ ഞാൻ ആശംസിക്കുന്നു.ഒരുപാട് സ്നേഹം സുന്ദരി. പിറന്നാളാശംസകൾ" അഞ്ജലി മേനോൻ കുറിച്ചു.
അഞ്ജലി മേനോന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ബാംഗ്ലൂർ ഡെയ്സിൽ ഒരു മികച്ച കഥാപാത്രത്തെ നിത്യ മേനോൻ അവതരിപ്പിച്ചിരുന്നു. ഫഹദ് ഫാസിന്റെ കഥാപാത്രമായ ദാസിന്റെ കാമമകി നടാഷയായിട്ടായിരുന്നു നിത്യ എത്തിയത്. വളരെ മികച്ച അഭിപ്രായമായിരുന്നു ആ കഥാപാത്രത്തിന് ലഭിച്ചിരുന്നത്. ഇന്നും ബാംഗ്ലൂർ ഡെയ്സ് പ്രേക്ഷകരുടെ അടയിൽ ചർച്ച വിഷയമാണ്.
സെവൻ ഒ ക്ലോക്ക് എന്ന കന്നഡ സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നിത്യ ആകാശ ഗോപുരം എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് മലയാളത്തിൽ എത്തുന്നത്.കേരള കഫെ, ഉറുമി, അൻവർ, ഉസ്താദ് ഹോട്ടൽ, 100 ഡേയ്സ് ഓഫ് ലവ്, തുടങ്ങിയ ഹിറ്റ് മലയാളം ചിത്രങ്ങളുടെ ഭാഗമാകാൻ നിത്യയ്ക്ക് കഴിഞ്ഞിരുന്നു. തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ ഭാഷകളിലും സജീവമാണ് നിത്യ. കോളാമ്പി, ആറാം തിരുകല്പന എന്നിവയാണ് നിത്യയുടെ പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രങ്ങൾ.


Click it and Unblock the Notifications











