'പുരുഷന്മാർ ശരിയല്ലെന്ന തോന്നലിൽ വിവാഹം വേണ്ടെന്ന് തീരുമാനിച്ചു, തലചുറ്റി വീണാലും വിവാദം'; നയൻതാര
തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. സ്ത്രീ കേന്ദ്രീകൃതമായ സിനിമകൾ ചെയ്തതുകൊണ്ട് മാത്രമല്ല നയൻതാരയ്ക്ക് ലേഡി സൂപ്പർ സ്റ്റാർ പട്ടം കിട്ടിയത്. ആരൊക്കെ നിർബന്ധിച്ചാലും പ്രകോപിപ്പിച്ചാലും മാറാത്ത തീരുമാനങ്ങളും ജീവിത രീതിയും അതിന് കാരണമായിട്ടുണ്ട്.
താൻ അഭിനയിച്ച സിനിമകളുടെ പ്രമോഷന് വേണ്ടിപ്പോലും നയൻതാര അഭിമുഖങ്ങൾ നൽകാറില്ല. വളരെ വിരളമായി മാത്രമാണ് അഭിമുഖങ്ങിൽ പ്രത്യക്ഷപ്പെടുന്നത്. തന്നെ കാണേണ്ടവർ തിയേറ്ററിൽ വരട്ടെയന്ന അഭിപ്രായക്കാരി കൂടിയാണ് നയൻസ്.
അഭിമുഖം കൊടുത്താലും വളച്ചൊടിച്ചല്ലാതെ അത് മാധ്യമങ്ങളിൽ വരാറില്ലെന്നും അത്തരം രീതികൾ സ്ഥിരമായതോടെയാണ് അഭിമുഖകൾ നൽകുന്നത് നിർത്തിയതെന്നും താരം മുമ്പ് പറഞ്ഞിട്ടുണ്ട്. 'മീഡിയ ഞാൻ പറയുന്ന കാര്യങ്ങൾ വളച്ചൊടിച്ചാണ് എഴുതാറുള്ളത്.'
'അതിന്റെ ആവശ്യം ഇല്ലല്ലോ. മാത്രമല്ല ഞാൻ അഭിമുഖം നൽകുന്നില്ല എന്നതിനാൽ പലരും അവനവന് മനസിൽ തോന്നുന്ന കാര്യങ്ങൾ എഴുതിപിടിപ്പിച്ച് പുറത്ത് വിട്ട് എന്നെ പ്രകോപിപ്പിക്കാൻ നോക്കും.'
'പക്ഷെ അതിലൊന്നും ഞാൻ വീഴില്ല. വന്ന വാർത്തകളിൽ എന്തിലെങ്കിലും വിശദീകരണം നൽകണമെന്ന് എനിക്ക് തോന്നുമ്പോൾ മാത്രമെ ഞാൻ പ്രതികരിക്കൂ.'

'അല്ലാത്തപക്ഷം ആര് എന്ത് എഴുതി വിട്ടാലും ഞാൻ പ്രതികരിക്കാൻ പോകില്ല' എന്നാണ് വർഷങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ നയൻസ് പറഞ്ഞത്. നയൻതാരയുടെ സിനിമാ ജീവിതം പോലെ തന്നെ അവരുടെ വ്യക്തി ജീവിതവും ആരാധകർക്ക് മനപാഠമാണ്.
നിരവധി പ്രണയ പരാജയങ്ങൾ മറി കടന്നിട്ടുള്ള വ്യക്തിയാണ് നയൻതാര. മാത്രമല്ല പുരുഷന്മാർ ശരിയല്ലെന്ന തോന്നലിനെ തുടർന്ന് വിവാഹം പോലും വേണ്ടെന്ന് തീരുമാനിച്ച സമയവും താരത്തിനുണ്ടായിരുന്നു.
പിന്നീട് പുരുഷന്മാർക്കിടയിൽ വിശ്വസിക്കാൻ പറ്റുന്നവരുമുണ്ടെന്ന് താരം തന്നെ തിരുത്തി പറഞ്ഞു. അതെ പറ്റി വീണ്ടും മാധ്യങ്ങൾ ചോദിച്ചപ്പോൾ നയൻതാര പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

'അത്തരം കാര്യങ്ങളെ കുറിച്ച് ഒന്നും പറയാനില്ല. എനിക്കൊരു അഭിപ്രായവുമില്ല...' എന്നുമായിരുന്നു. സെറ്റിൽ ക്ഷീണം മൂലം തലകറങ്ങി വീണതിന്റെ പേരിൽ പോലും വിവാദങ്ങളിൽ പെട്ടിട്ടുള്ള നടി കൂടിയാണ് നയൻതാര.
ആദ്യം ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിൻ്റെ ബ്രാൻഡ് അംബാസിഡറായി തെരഞ്ഞെടുത്ത താരങ്ങളിൽ നയൻതാരയുമുണ്ടായിരുന്നു.
പിന്നീട് കളി കാണാൻ നയൻതാര എത്തിയില്ല എന്നതിൻ്റെ പേരിൽ ബ്രാൻഡ് അംബാസിഡർ സ്ഥാനത്ത് നിന്ന് താരത്തെ മാറ്റുകയായിരുന്നു. ഇത് തമിഴ് നാട്ടിൽ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. അതിനെ പറ്റി നയൻതാര പിന്നീട് വിശദീകരണം നൽകിയിരുന്നു.

'കുസേലൻ സെറ്റിൽ അമിത ചൂട് കാരണം തലചുറ്റിവീണതിനെ തുടർന്നാണ് കളി കാണാൻ എത്താനാകാതെ പോയത്. ഡോക്ടറിൻ്റെ നിർദേശപ്രകാരമാണ് ഞാൻ വിശ്രമം സ്വീകരിച്ചത്. ഇക്കാര്യം സെറ്റിലെ ആരോട് ചോദിച്ചാലും പറയും.'
'എന്നെ ഒഴിവാക്കിയ വിവരം കേട്ട് ഞാൻ ഞെട്ടി. സമവായ ചർച്ചയ്ക്ക് ഞാൻ തയ്യാറായിരുന്നു. എനിക്ക് ക്രിക്കറ്റ് ഒരുപാട് ഇഷ്ടമാണ്' നയൻതാര പറഞ്ഞു.
ഒരു പെണ്ണ് വിചാരിച്ചാൽ എന്ത് നടക്കുമെന്നും നയൻസ് മുമ്പ് പറഞ്ഞിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പാാണ് ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്.
Recommended Video

ഇരുവരും ഇപ്പോൾ നേർച്ചകൾ പൂർത്തിയാക്കുന്നതിനായി കേരളത്തിലുണ്ട്. ചെട്ടികുളങ്ങര ക്ഷേത്രത്തിൽ സന്ദർശന നടത്തിയതിന്റെ വീഡിയോകളും ഫോട്ടോകളും വൈറലായിരുന്നു.
വിവാഹം കഴിഞ്ഞ പിറ്റേ ദിവസം തന്നെ തിരുപ്പതിയിലേക്കാണ് ഇരുവരും പോയത്. നയൻതാര ഇന്ന് തെന്നിന്ത്യൻ സിനിമയിലെ നടിമാർക്ക് തന്നെ മാതൃകയാണ്.
നയൻതാരയാണ് നായിക പ്രാധാന്യമുള്ള സിനിമകൾ തെരഞ്ഞെടുക്കാൻ തന്നെപ്പോലുള്ള നടിമാർക്ക് പ്രചോദനമായതെന്ന് നടി ഐശ്വര്യ രാജേഷ് അടക്കമുള്ളവർ പലപ്പോഴും പരസ്യമായി പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











