അര്‍ഹിക്കുന്നത് കിട്ടിയില്ല, കഴിവ് പൂര്‍ണമായും പുറത്തെടുക്കാന്‍ ഇതുവരെ കഴിഞ്ഞില്ല എന്ന് പാര്‍വ്വതി
ഒരു നടി എന്ന നിലയില്‍ തനിക്ക് ചെയ്യാന്‍ ഇനിയും ഒരുപാട് കാര്യങ്ങളുണ്ട് എന്ന് നടി പാര്‍വ്വതി നായര്‍. എന്റെ കഴിവ് പൂര്‍ണണായും പ്രകടിപ്പിയ്ക്കാന്‍ ഇതുവരെ ഒരു അവസരം ലഭിച്ചിട്ടില്ല എന്ന നടി പറയുന്നു. ഒരു സിനിമ ഏറ്റെടുക്കുന്നതില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. സിനിമയില്‍ അവസരങ്ങള്‍ വന്നുതുടങ്ങിയപ്പോള്‍, പൂര്‍ണമായും സിനിമയില്‍ തന്നെ ശ്രദ്ധ കൊടുക്കാന്‍ വേണ്ടിയാണ് അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. സിനിമ എനിക്ക് പുതിയ അനുഭവമാണ്. ഓരോന്നും കണ്ട് പഠിച്ചുകൊണ്ടിരിയ്ക്കുകയാണ്. വളരെ പതുക്കയുള്ള വളര്‍ച്ചയാണെങ്കിലും അവ ഓരോന്നും എനിക്ക് നല്ല അനുഭവങ്ങളാണ് നല്‍കുന്നത്.
ചില സിനിമകള്‍ ഞാന്‍ ചെയ്തത് നല്ല ടീം ആയതുകൊണ്ടാണ്. എന്നൈ അറിന്താല്‍ എന്ന ചിത്രം ചെയ്യാന്‍ കാരണം അജിത്ത്- ഗൗതം മേനോന്‍ ചിത്രമാണ് എന്നതുകൊണ്ടാണ്. ചെറിയ വേഷമായിരുന്നുവെങ്കിലും ആ ടീമിനൊപ്പമുള്ള സിനിമ രസകരമായിരുന്നു. പല സിനിമകളിലും നല്ല ചില വേഷങ്ങള്‍ കിട്ടിയിട്ടുണ്ട്. പക്ഷെ ഒരു സിനിമയിലും എന്റെ കഴിവ് പൂര്‍ണമായും എടുക്കാന്‍ കഴിഞ്ഞിട്ടില്ല.

എന്നിലെ നായികയുടെ പ്രാപ്തി മനസ്സിലാക്കാന്‍ പല സംവിധായകര്‍ക്കും കഴിഞ്ഞിട്ടില്ല എന്ന് തോന്നിയിട്ടുണ്ട്. ഇന്ന് പക്ഷെ എല്ലാം തിരക്കഥയെ അടിസ്ഥാനമാക്കിയാണ്. ഒരു കഥാപാത്രത്തിന് വേണ്ടത് മാത്രമല്ലേ കൊടുക്കാന്‍ കഴിയൂ. ഒരു നടി എന്ന നിലയില്‍ ഇതിലും അധികം ഞാന്‍ അര്‍ഹിക്കുന്നുണ്ട്. ഇനി ശ്രദ്ധിച്ച് മാത്രമേ സിനിമകള്‍ തിരഞ്ഞെടുക്കൂ. സെലക്ടീവ് ആവാന്‍ തീരുമാനിച്ചു- പാര്‍വ്വതി നായര്‍ പറഞ്ഞു.


Click it and Unblock the Notifications











