താന്‍ ഹോട്ട് ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ചിരിച്ച് നന്ദി പറയും, പക്ഷെ ഉള്ളില്‍ കലിപ്പാണെന്ന് നമിത
എന്നെ കാണുമ്പോള്‍ ആരും ഹോട്ട് ആണെന്ന് പറയുന്നത് ഇഷ്ടമല്ല എന്ന് നമിത പ്രമോദ്. റെഡ് കാര്‍പറ്റില്‍ ആര്‍ ജെ മൈക്കുമായി സംസാരിക്കുകയായിരുന്നു നടി. തന്നെ കുറിച്ച് ഏറ്റവും അധികം കേട്ടിട്ടുള്ള കമന്റ് ഏതാണെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് ഹോട്ട് ആണെന്ന് പറയുന്നത് ഇഷ്ടമല്ല എന്ന് നമിത വ്യക്തമാക്കിയത്.
ഏതെങ്കിലും പൊതു ചടങ്ങില്‍ വച്ച് ആരെങ്കിലും ഹോട്ട് എന്ന് പറഞ്ഞ് വിശേഷിപ്പിച്ചാല്‍ പുറമേയ്ക്ക് ചിരിച്ച് നന്ദി പറയുമെങ്കിലും അകമേ ആ വിശേഷണം ഇഷ്ടമല്ല എന്ന് നമിത വ്യക്തമാക്കി. അല്‍ മല്ലു എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് സംസാരിക്കുകയായിരുന്നു നമിത.

മല്ലു എന്ന വിശേഷണത്തോട് തനിക്ക് എതിര്‍പ്പില്ലെന്നും, കേരളത്തിന് പുറത്ത് പോയാല്‍ ആരെങ്കിലും മല്ലു എന്ന് വിളിച്ചാല്‍ അഭിമാനമാണ് തോന്നാറുള്ളത് എന്നും നമിത പ്രമോദ് പറയുന്നു. തമിഴ് സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് മല്ലു നായിക എന്നായിരുന്നുവത്രെ നമിതയെ വിശേഷിപ്പിച്ചത്. അല്‍ മല്ലു ഒരു സ്ത്രീ പക്ഷ ചിത്രമാണ്. സമൂഹത്തിന് എന്തെങ്കിലും നല്ല സന്ദേശം നല്‍കുന്ന സിനിമകളുടെ ഭാഗമാവാനാണ് ഇഷ്ടമെന്ന് നമിത പറഞ്ഞു. ദിലീപിനൊപ്പമുള്ള പ്രൊഫസര്‍ ഡിങ്കനാണ് നമിതയുടെ അടുത്ത ചിത്രം.


Click it and Unblock the Notifications