ഒപ്പം അഭിനയിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ച ബോളിവുഡ് താരങ്ങളോട് മമ്മൂട്ടിയ്ക്ക് പറയാനുള്ളത്
മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം എന്ന ചിത്രം മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും തമിഴിലുമായി റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ടീസര്‍ റിലീസ് ആയതോടെ വന്‍ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ സിനിമാ ലോകം മാമാങ്കത്തെ കാത്തിരിയ്ക്കുന്നത്. മാമാങ്കത്തിന്റെ ടീസര്‍ പുറത്ത് വരുന്നതിന് മുന്‍പേ ചില ബോളിവുഡ് താരങ്ങള്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ അവര്‍ക്കുള്ള മറുപടിയും മെഗാസ്റ്റാര്‍ നല്‍കി.
തബുവാണ് മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഒരു ബോളിവുഡ് താരം. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാനുള്ള പല അവസരങ്ങളും ഉണ്ടായിരുന്നുവെങ്കിലും ഡേറ്റ് ക്ലാഷും മറ്റുംകൊണ്ട് അതൊക്കെ കൈവിട്ടുപോയി. ഇനിയെന്നാണ് മമ്മൂട്ടി തനിക്കൊപ്പം ഒരു സിനിമ ചെയ്യുക എന്ന് തബു ചോദിച്ചിരുന്നു. തീര്‍ച്ചയായും അതിന് താന്‍ ശ്രമിക്കാം എന്ന് മമ്മൂട്ടി ഉറപ്പുനല്‍കി. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച മറ്റൊരു ബോളിവുഡ് താരമാണ് സല്‍മാന്‍ ഖാന്‍. താനെന്നെങ്കിലും ഒരു മലയാളം സിനിമ ചെയ്യുകയാണെങ്കില്‍ അത് മമ്മൂട്ടിയ്‌ക്കൊപ്പമായിരിക്കും എന്നാണ് സല്‍മാന്‍ പറഞ്ഞത്. അതൊരിക്കലും സംഭവിക്കില്ല എന്ന് മമ്മൂട്ടി പറയുന്നു.

സല്‍മാന്‍ ഒരിക്കലും ഒരു മലയാള സിനിമ ചെയ്യും എന്ന് ഞാന്‍ കരുതുന്നില്ല. മലയാള ഭാഷ അദ്ദേഹത്തിന് വളരെ അധികം പ്രയാസമായിരിക്കും. മാത്രമല്ല സല്‍മാനെ പോലൊരു താരയന് പറ്റിയ സ്റ്റാര്‍വാല്യു ചിത്രം പിറക്കുന്നതും പ്രയാസമായിരിക്കും. അതിലും നല്ലത് ഞാനൊരു ഹിന്ദി പടം ചെയ്യുന്നതായിരിക്കും. അതാണ് എളുപ്പം. അത് സംഭവിക്കുകയും ചെയ്യും- മമ്മൂട്ടി പറഞ്ഞു.


Click it and Unblock the Notifications