കുളിക്കുന്നത് ഇഷ്ടമല്ല!! പല്ലു തേയ്ക്കുന്നത് വലിയ ജോലിയാണ്, വെളിപ്പെടുത്തി പാർവതി
ചലഞ്ചിങ്ങായിട്ടുളള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ എപ്പോഴും വിസ്മയിപ്പിക്കുന്ന നടിയാണ് പാർവതി. ചെയ്ത കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാണ്. നടിയുടെ കരിയർ ബെസ്റ്റ് കണ്ടു പിടിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള സംഗതിയാണ്. ഒരു ഇടവേളയ്ക്ക് ശേഷം പുറത്തു വന്ന പാർവതി ചിത്രമാണ് ഉയരെ. ആസിഡ് ആക്രമണത്തിൽ നിന്ന് അതിജീവിച്ച് പെൺകുട്ടിയായ പല്ലവിയെയാണ് പാർവതി അവതരിപ്പിച്ചത്. മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

ഏറെ വിവാദങ്ങളും വിമർശനങ്ങളും പാർവതിയ്ക്ക് നേരിടേണ്ടി വന്നു. ഇതിനെതികരെ ഒറ്റയ്ക്ക് പോരാടി വിജയം നേടാൻ താരത്തിന് കഴിഞ്ഞു. സിനിമയിൽ മാത്രമല്ല യഥാർഥ ലൈഫിലും പാർവതി ബോൾഡ് ആന്റ് സ്ട്രോങ്ങ് ലേഡിയാണ്. തന്റെ നിലപാടുകൾ ആരുടെ മുന്നിലും തുറന്നടിക്കാൻ താരത്തിന് ഒരു മടിയുമില്ലായിരുന്നു. ഇത് ഒരു കൂട്ടം ജനങ്ങളുടെ ഇടയ്ക്ക് താരത്തെ ആഹങ്കാരിയാക്കിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പാർവതിയുടെ സ്വാഭാവ സവിശേഷതയെ കുറിച്ചാണ്. ഒരു ഓൺലൈൻ മാധ്യമത്തിന്റെ ചാറ്റ് ഷോയിലായിരുന്നു പാർവതി ഇക്കാര്യം തുറന്നു പറഞ്ഞത്.
ഒരു ക്ലീൻ ഫ്രീക്ക് ആണെന്നുളള അവതാരകയുടെ ചോദ്യത്തിനായിരുന്നു പാർവതിയുടെ മറുപടി . കുളിക്കുന്നത് തന്നെ ഇഷ്ടമല്ല, പിന്നെ പല്ലു തേയ്ക്കുന്നത് വലിയൊരു ജോലിയായി കാണുന്ന എന്നെ പറ്റിയാണോ ഇത് പറഞ്ഞിരിക്കുന്നതെന്നായിരുന്നു പാർവതിയുടെ ചോദ്യം. ഈ ചോദ്യം തന്റെ സുഹൃത്തുക്കൾ കേട്ടാൽ ചിരിക്കും എന്നും താരം പറഞ്ഞു. കുളിയല്ലാത്ത നിരവധി പേർക്ക് പാർവതിയുടേ ചോദ്യം പ്രചോദനമാകട്ടെ എന്ന് അവതാരക തിരിച്ചും മറുപടി നൽകി.


Click it and Unblock the Notifications