നായകനാകാന്‍ മോഹിച്ചിട്ടില്ല! സിനിമയിൽ ആഗ്രഹിച്ചത് ഇതാണ്.. തുറന്ന് പറഞ്ഞ് അജു വർഗീസ്

വളരെ ചുരുങ്ങിയ സമയത്തിനുളളിൽ മലയാള സമയത്തിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് അജു വർഗീസ്. മലർവാടി ആർട്സ് ക്ലബിൽ തുടങ്ങി ലവ് ആക്ഷൻ ഡ്രാമയിൽ എത്തി നിൽക്കുമ്പോൾ അജുവിന്റെ കരിയറിയിൽ വൻ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഹാസ്യ നടനിൽ നിന്ന് നിർമ്മാതാവിലേയ്ക്ക് ഉയർന്നിരിക്കുകയാണ്. കരിയറിൽ മറ്റൊരു ചുവട് കൂടി ഉറപ്പിച്ചിരിക്കുകയാണ താരം. ര‍ഞ്ജിത് ശങ്കർ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ നയകനായി ചുവട് വെയ്ക്കുന്നു. എന്നാൽ നായക മോഹം തന്റെ മനസ്സിൽ ഇല്ലായിരുന്നു എന്ന് അജു. മൂവീസ് മാഗസീനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

aju varghese

സത്യസന്ധമായി പറഞ്ഞാല്‍ നായകനാവാന്‍ മോഹിച്ചിട്ടില്ല. സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാകണമെന്നെ ആഗ്രിഹിച്ചിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് അങ്ങെനാരു ഭാഗ്യം വന്നിട്ടുണ്ട്. രഞ്ജിത്ത് ശങ്കര്‍ സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഞാനാണ് നായകന്‍. വര്‍ഷത്തില്‍ കുറച്ച് കോമഡി വേഷങ്ങളും കുറച്ച് സീരീസ് വേഷങ്ങളും എന്ന പ്ലാനില്‍ ഞാന്‍ പോയിട്ടില്ല. എന്നാല്‍ എന്റെ ഉള്ളിലെ പ്രതിഭയുടെ മേച്ചില്‍പ്പുറങ്ങള്‍ തേടുന്ന വൈവിദ്ധ്യമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

രഞ്ജിത് ശങ്കർ ഒരുക്കുന്ന ത്രില്ലർ ഗണത്തിലുളള ചിത്രമാണ് കമല. 36 മണിക്കൂർ സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് ചിത്ര കടന്നു കടന്നു പോകുന്നത്. പ്രേതം 2 ന് ശേഷം രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കമല. രഞ്ജിത്ത് ശങ്കർ- ജയസൂര്യ ടീമിന്റെ ഉടമസ്ഥതയിലുളള ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ജയസൂര്യയായിരുന്നു ചിത്രത്തിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X