ആ ചിത്രത്തിൽ താനാണ് ശ്വേത മേനോന് ഡബ്ബ് ചെയ്തത്! ചിലത് സലാം പറയും, വെളിപ്പെടുത്തി സീനത്ത്
മികച്ച ഒരുപിടി കഥാപാത്രങ്ങൾക്ക് ജന്മം നൽകിയടിയാണ് സീനത്ത്.1978 ൽ പുറത്തു വന്ന ചുവന്ന വിത്തുകൾ എന്ന ചിത്രത്തിലൂടെയാണ് സീനത്ത് വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് സഹനടിയായും വില്ലത്തി വേഷങ്ങളിലും തിളങ്ങാൻ കഴിഞ്ഞിരുന്നു. ബിഗ് സ്ക്രീനിൽ മാത്രമല്ല മിനിസ്ക്രീനിലും സീനത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കുടുംബ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരം കൂടിയാണ്. ദൂരദർശനിലൂടെ മിനിസ്ക്രീൻ കരിയർ തുടങ്ങിയ സീനത്ത്, സൂര്യ, മഴവില്ല് മനോരമ, ഏഷ്യനെറ്റ് തുടങ്ങിയ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
അഭിനേത്രി എന്നതിൽ ഉപരി ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ് സീനത്ത്. ശബ്ദത്തിലൂടെ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സീനത്തിന് കഴിഞ്ഞിട്ടുണ്ട്. 2007 ൽ പരദേശി എന്ന ചിത്രത്തിലൂടെയാണ് സീനത്ത് ഡബ്ബിങ്ങ് മേഖലയിലേയ്ക്ക് ചുവട് വെച്ചത്. പരദേശിയിലൂടെ സംസ്ഥാന സർക്കാരിന്റെ അവാർഡ് മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം ലഭിക്കുകയും ചെയ്തു. ഇപ്പോഴിത പാലേരി മാണിക്യത്തിൽ ശ്വേത മേനോന് വേണ്ടി ഡബ്ബ് ചെയ്തതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സീനത്ത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമയിൽ അമ്മ വേഷം ചെയ്യാൻ പ്രായമാകാത്ത സമയത്തായിരുന്നു അത്തരത്തിലുള്ള കഥാപാത്രങ്ങൾ തനിക്ക് ലഭിച്ചത്. കണ്ണിന് താഴെ കറുത്ത നിറം തേയ്ച്ച്, കവിൾ ഒട്ടിച്ചും അഭിനയിച്ചിട്ടുണ്ട്. ശരിക്കും അമ്മയുടെ പ്രായമായപ്പോൾ ചെയ്യാൻ വേഷമില്ലാതെ ആയി എനിക്ക് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ വേറെ പലരേയും കൊണ്ട് ചെയ്യിപ്പിച്ചിട്ട്, അതൊന്ന് ഡബ്ബ് ചെയ്തു തരുമോ എന്ന് ചോദിക്കുന്നവരുണ്ട്. അവരിൽ പലരും എനിക്ക് വേണ്ടപ്പെട്ടവരാകുമെന്നും- സീനത്ത് പറയുന്നു.

പാലേരിമാണ്യത്തിൽ ശ്വേത മേനോന് വേണ്ടി ഡബ്ബ് ചെയ്തു. പലരും എന്നെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. ശ്വേത മേനോൻ അവാർഡ് വാങ്ങിയപ്പോൾ എന്റെ പേര് പറയാനും മറന്നില്ല. എന്നാൽ ക്യാരക്ടർ റോൾ ചെയ്യുന്നവർക്ക് വേണ്ടി ഡബ്ബ് ചെയ്യാൻ വിളിച്ചാൽ ഞാൻ സലാം പറയും. എന്നാൽ ഒന്നോ രണ്ടോ സിനിമയിൽ എനിക്ക് അതും ചെയ്യേണ്ടി വന്നിട്ടുണ്ട്.

അഭിനയവും ഡബ്ബിങ്ങും മാത്രമല്ല. സംവിധായകയുടെ റോളിലും സീനത്ത് എത്തുകയാണ്. രണ്ടാം നാൾ എന്ന സ്ത്രീപക്ഷ ചിത്രമാണ് നടിയുടെ ആദ്യ സംവിധാന സംരംഭം. പുതുമുഖങ്ങൾ പ്രധാന വേഷത്തുലെത്തുന്ന ഫാമിലി ത്രില്ലർ ചിത്രമാണിത്. ചിത്രത്തിൽ ജാനകി എന്ന കഥാപാത്രത്തെയാണ് സീനത്ത് അവതരിപ്പിക്കുന്നത്. ഇപ്പോഴും നല്ല റോളുകൾ കാത്തിരിക്കുന്ന നടിയാണ് താൻ. പലപ്പോഴും നല്ല നല്ല വേഷങ്ങളും നമ്മുടെ ഭാഷപോലും അറിയാത്ത ആളുകൾ അഭിനയിക്കുന്നതു കാണുമ്പോൾ ഉള്ളിൽ വേദന തോന്നിയിട്ടുണ്ടെന്നും സീനത്ത് അഭിമുഖത്തിൽ പറഞ്ഞു.

സംവിധാനത്തിലേയ്ക്ക് ചുവട് വെയ്ക്കാനുള്ള കാരണവും സീനത്ത് പറയുന്നുണ്ട്. സംവിധാനത്തിൽ ആരുടേയും ശിഷ്യത്വം തനിക്ക് ലഭിച്ചിട്ടില്ല. മലയാളത്തിലെ പ്രതിഭാധനരായ ഒട്ടേറെ സംവിധായകരുടെ സിനിമയിൽ അഭിനയിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. പലരടേയും. സംവിധാനം രീതി തന്നെ ആകർഷിച്ചിട്ടുമുണ്ട്. അതൊക്കെ നിശബ്ദമായി നോക്കി നിന്നുവെന്ന് മാത്രം. സംവിധാനം എന്നത് ചെറിയ കാര്യമല്ലെന്ന് അറിയാം. എല്ലാം പഠിച്ചിരുന്നുവെങ്കിൽ ഒരു പക്ഷെ , സംവിധാനം ചെയ്യാനുള്ള ധൈര്യം ഉണ്ടാകുമായിരുന്നില്ല. ആ അറിവിലെ കുറവാണ് എന്നിലെ സംവിധായിക എന്നും സീനത്ത് അഭിമുഖത്തിൽ കൂച്ചിച്ചേർത്തു.,


Click it and Unblock the Notifications