അക്കാര്യത്തില്‍ കുറ്റബോധമുണ്ട്! ഇനി അത് ചെയ്യില്ലെന്ന് ഭാവന! നവീന്‍ ഹാപ്പിയാവാന്‍ ജസ്റ്റ് ഒരു കോള്‍ മതി

അനോമിയിലൂടെയായി വീണ്ടും മലയാളത്തില്‍ സജീവമാവുകയാണ് ഭാവന. സിനിമയെക്കുറിച്ചും, ജീവിതത്തിലെ മറ്റ് വിശേഷങ്ങളെക്കുറിച്ചുമെല്ലാം അവര്‍ അഭിമുഖങ്ങളില്‍ വാചാലയായിരുന്നു. ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തിലെ വിശേഷങ്ങളും വൈറലായിരുന്നു. ജീവിതത്തില്‍ താന്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ചും, കുറ്റബോധം തോന്നിയ കാര്യത്തെക്കുറിച്ചും, നവീനെക്കുറിച്ചുമെല്ലാം ഭാവന തുറന്ന് സംസാരിച്ചിരുന്നു.

എല്ലാവരും പറയുന്നത് പോലെ എനിക്കും ഒരും ലൈഫേയുള്ളൂ. അത് ഭയങ്കര പ്രഷ്യസാണ്. എപ്പോള്‍, എങ്ങനെ എന്നൊക്കെ ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല. മൂവ് ഓണായല്ലേ പറ്റുള്ളൂ. ഒരു ദിവസം അതേക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ പ്രാപ്തയാവുമായിരിക്കും. രണ്ടാമതൊന്ന് ആലോചിക്കാതെ പറയാന്‍ പറ്റുന്നൊരു സ്റ്റേജില്‍ എത്തുമായിരിക്കും. പുത്തന്‍ പ്രതീക്ഷകളോടെയാണ് ഞാന്‍ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത്. 'അനോമി' എനിക്ക് നല്ല പ്രതീക്ഷയാണ്. ഒഴിവാക്കാന്‍ പോവുന്ന സ്വഭാവം ഏതാണെന്ന് ചോദിച്ചപ്പോള്‍ ഓവറായി ചിന്തിക്കുന്നൊരു ശീലമുണ്ട്. അത് അവസാനിപ്പിക്കണമെന്നാണ് തീരുമാനം. പൊതുവെ ഞാന്‍ റെസല്യൂഷന്‍ എടുക്കാറില്ല. എടുക്കുന്നതൊന്നും നടക്കാറില്ല. പ്ലാന്‍ ചെയ്യുന്ന ഒരു കാര്യവും നടക്കില്ലല്ലോ, റെസല്യൂഷന്‍ വേണ്ടെന്നങ്ങ് തീരുമാനിച്ചു.

Bhavana latest chat
Photo Credit: Bhavzmenon / Instagram

ആദ്യ സിനിമ റിലീസ് ചെയ്ത് സക്‌സസായി എന്നറിഞ്ഞപ്പോള്‍ ഹാപ്പിയായിരിക്കുമല്ലോ. നമ്മള്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞ ഉടനെ തന്നെ എനിക്കൊരുപാട് അവസരങ്ങള്‍ ലഭിച്ചിരുന്നു. കോളേജ് ലൈഫ് ഞാന്‍ അറിഞ്ഞിട്ടേയില്ല. നല്ലൊരു ഭാഗം എനിക്ക് മിസ്സായി. കോളേജില്‍ പോയിട്ടേയില്ല. ചിപ്‌സും, ഫ്രഞ്ച് ഫ്രൈസുമൊക്കെ എനിക്കൊരുപാടിഷ്ടമാണ്. അത് കഴിക്കാന്‍ തുടങ്ങിയാല്‍ കഴിച്ചുകൊണ്ടേയിരിക്കും. പിന്നെ അത് നിര്‍ത്താന്‍ പറ്റില്ല. ഫ്രൈഡ് സ്‌നാക്‌സ് എനിക്കിഷ്ടമാണ്. ക്രിസ്പിനെസാണ് കൂടുതലിഷ്ടം. അതെനിക്ക് ഒഴിവാക്കാന്‍ പറ്റില്ല. മധുരത്തെക്കാളും ഇഷ്ടം ഉപ്പ് കലര്‍ന്നതാണ്.

എനിക്ക് കുറേ ലെതര്‍ബാഗുണ്ട്. ആനിമല്‍ ലവറായതിനാല്‍ ഇപ്പോള്‍ എനിക്ക് അതില്‍ ഭയങ്കര കുറ്റബോധമാണ്. ഒന്നും ആലോചിക്കാതെ കാണുന്ന ഭംഗിയില്‍ അതങ്ങ് വാങ്ങിയതാണ്. അത് കളയാന്‍ പറ്റില്ല. ഉപയോഗിക്കാറുണ്ട് ഇപ്പോഴുള്ളത്. ഇനി പുതിയതായി വാങ്ങിക്കില്ല. അങ്ങനെയൊരു ആനിമല്‍ സാധനം വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. ഈ സ്‌കിന്‍ അമ്മയില്‍ നിന്നും കിട്ടിയതാണ്. അധികം ഫ്രൈഡ് ഫുഡ് കഴിച്ചാലും എനിക്കങ്ങനെ കുരുക്കള്‍ ഒന്നും വരാറില്ല. അതൊരു അനുഗ്രഹമാണ്. സ്‌കിന്‍ കെയര്‍ എനിക്കിഷ്ടമുള്ള കാര്യമാണ്. ക്രീമുകളൊക്കെ ഉപയോഗിക്കാറുണ്ട്.

നവീന്‍ ഹാപ്പിയാവണമെങ്കില്‍ വേറൊന്നും വേണ്ട, ജസ്റ്റ് ഞാന്‍ വിളിച്ചാല്‍ മതി. ഞാനങ്ങനെ കോള്‍ ചെയ്യുകയോ, മെസേജ് അയയ്ക്കുകയോ ചെയ്യാറില്ല. ആവശ്യമുണ്ടെങ്കില്‍ മാത്രമേ ചെയ്യുള്ളൂ. എന്ത് ചെയ്യുവാ, എന്നൊക്കെ എപ്പോഴും വിളിച്ച് ചോദിക്കുന്നത് നവീന് ഇഷ്ടമുള്ള കാര്യമാണ്. അങ്ങനെ ബുദ്ധിമുട്ടിക്കണം നവീനെ. ഞാനാണെങ്കില്‍ ബുദ്ധിമുട്ടിക്കാറേയില്ല. നവീന്‍ ബിസിയായിരിക്കും, ഞാനെന്തിനാണ് വിളിക്കുന്നതെന്നാണ് ചിന്തിക്കാറുള്ളത്. വെറുതെ വിളിച്ചതാണ് എന്ന് പറഞ്ഞാല്‍, അപ്പടിയാ എന്നായിരിക്കും നവീന്റെ ചോദ്യം.

ഫിനാന്‍ഷ്യല്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് എന്ന് പറയുന്നതില്‍ ഒരുപാട് അര്‍ത്ഥമുണ്ട്. അത് നല്ലതാണ്. എല്ലാവര്‍ക്കും പറ്റിയെന്ന് വരില്ല. അതില്‍ നമുക്ക് കിട്ടുന്നൊരു ഫ്രീഡമുണ്ട്. ആരേയും ബുദ്ധിമുട്ടിക്കേണ്ടല്ലോ. ചെറുപ്രായത്തില്‍ തന്നെ ജോലി ചെയ്ത് തുടങ്ങിയത് കൊണ്ട് വേറൊരാളോട് പൈസ ചോദിക്കാന്‍ എനിക്ക് വലിയ മടിയാണ്. ഇപ്പോള്‍ നൂറുരൂപ കിട്ടിക്കഴിഞ്ഞാല്‍ ആദ്യം ചെലവാക്കും. അച്ഛനുണ്ടായിരുന്ന സമയത്ത് പലതും ഞാന്‍ അറിയാറില്ല. എല്ലാം നോക്കിയിരുന്നത് അച്ഛനായിരുന്നു. ഷോപ്പിംഗൊക്കെ എനിക്ക് ഭയങ്കര ക്രേസാണ്. കാണുന്നതെല്ലാം വാങ്ങിക്കൂട്ടും. ആവശ്യമില്ലാതെ ഒന്നും വാങ്ങിക്കൂട്ടില്ലെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടുണ്ട്. എന്താണ് ഇഷ്ടം എന്നാലോചിക്കാതെ എല്ലാം വാങ്ങിക്കൂട്ടും. നിനക്ക് തലയ്ക്ക് ഭ്രാന്താണോ എന്ന് അമ്മ തന്നെ ചോദിക്കും. ഒരു മിനി ഷോപ്പിംഗ് മാള്‍ തുടങ്ങും. ആവശ്യമില്ലാത്തതൊന്നും ഇനി വാങ്ങിക്കില്ലെന്ന തീരുമാനത്തിലാണ് ഞാന്‍ ഇപ്പോള്‍ എന്നും ഭാവന പറയുന്നു.

More from Filmibeat

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X