twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യം പലരും നിരസിച്ചിരുന്നു, പ്രേക്ഷകർക്ക് മുന്നിൽ എത്തിയ അനുഭവം വെളിപ്പെടുത്തി തമന്ന

    |

    തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് തമന്ന ഭാട്ടിയ. തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ സജീവമായ തമന്ന രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലൂടെ പ്രേക്ഷകർക്കിടയിൽ കൂടുതൽ സുപരിചിതയാകുന്നത്. 2005-ല്‍ പുറത്തിറങ്ങിയ 'ചാന്ദ് സാ റോഷന്‍ ചെഹ്‌ര' എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തമന്ന വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് തമിഴ് , തെലുങ്ക് ഭാഷ ചിത്രങ്ങളിൽ സ്ഥിര സാന്നിധ്യമാകുകയായിരുന്നു. തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കാൻ തമന്നയ്ക്ക് ഭാഗ്യം ലഭിച്ചിരുന്നു. കരിയറിന്റെ തുടക്കത്തിൽ പല ചിത്രങ്ങളും താരം ഉപേക്ഷിച്ചിരുന്നു.

    Tamannaah

     നടി സുഹാസിനിയുടെ ചിത്രത്തിൽ അഹാന, ഐ ഫോണിൽ ചിത്രീകരിച്ച കുഞ്ഞ് സിനിമ... നടി സുഹാസിനിയുടെ ചിത്രത്തിൽ അഹാന, ഐ ഫോണിൽ ചിത്രീകരിച്ച കുഞ്ഞ് സിനിമ...

    ഇപ്പോഴിത കരിയറിൽ നേരിട്ട വെല്ലുവിളികളെ കുറിച്ച് മനസ്സ് തുറക്കുകയാണ താരം. ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
    പതിനഞ്ചാം വയസിലാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ബോംബെയില്‍ നിന്ന് ആണെങ്കിലും തെന്നിന്ത്യന്‍ സിനിമാ വ്യവസായം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അറിയില്ലായിരുന്നു. എങ്ങനെ ഇടപെടണം എന്നറിയില്ലായിരുന്നു. അവസരം കിട്ടിയപ്പോള്‍ ഉപയോഗിച്ചു. പരിശീലനം ലഭിച്ച ഒരു നടി അല്ലായിരുന്നു ഞാന്‍.സ്‌കൂളിലെ നാടകങ്ങളില്‍ നിന്നു പോലും എന്നെ ഒഴിവാക്കിയിരുന്നു. മുംബൈയില്‍ ഒരു വര്‍ഷം നാടകം ചെയ്തു. പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ആദ്യ അനുഭവമായിരുന്നു അത്" എന്ന് തമന്ന അഭിമുഖത്തില്‍ പറഞ്ഞു.

    എന്റെ ചിത്രങ്ങൾ ലാല്‍ കണ്ടതിനെക്കാളും അദ്ദേഹത്തിന്റെ സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ടാവുംഎന്റെ ചിത്രങ്ങൾ ലാല്‍ കണ്ടതിനെക്കാളും അദ്ദേഹത്തിന്റെ സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ടാവും

    അടുത്ത കാലത്ത് ഗോസിപ്പ് കോളങ്ങളിൽ തമന്നയുടെ പേര് ചർച്ച വിഷയമായിരുന്നു, പാക് ക്രിക്കറ്റ് തരത്തിന്റെ പേരിനൊപ്പമായിരുന്നു നടിയുടെ പേര് ഇടം പിടിച്ചത്. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നായിരുന്നു പ്രചരിച്ച വാർത്ത. പാകിസ്താൻ ക്രിക്കറ്റ് താരം അബ്ദുൽ റസാഖുമായുളള ചിത്രം പ്രചരിച്ചതിന് പിന്നാലെയാണ് പ്രണയ വാർത്ത പ്രചരിച്ചത്. .എന്നാൽ പിന്നീട് സത്യാവസ്ഥ വെളിപ്പെടുകയായിരുന്നു. ദുബായിലെ ഒരു പ്രസിദ്ധമായ ആഭാരണക്കട ഉദ്ഘാടനം ചെയ്യാൻ വേണ്ടയാണ് ഇരുവരും ഒന്നിച്ചെത്തിയത്. അപ്പോൾ എടുത്ത ചിത്രമായിരുന്നു ഇത്.

    2005 ൽ ആയിരുന്നു തമന്നയുടെ സിനിമ അരങ്ങേറ്റം. ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ പ്രവേശനം. പിന്നീട് തമിഴിലും തെലുങ്കിലും താരം സജീവമാകുകയായിരുന്നു. തമിഴിലേയും തെലുങ്കിലേയും സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ തമന്നയ്ക്ക് ആയിരുന്നു. എസ് എസ് രാജമൗലി ചിത്രമായ ബാഹുബലിയായിരുന്നു തമന്നയുടെ കരിയർ മാറ്റി മറിച്ചത്. അവന്തിക എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്.

    Read more about: tamannaah തമന്ന
    English summary
    I Got Rejected Many Times, Actress Tamannaah Remember Her Entry to Cinemas.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X