മകൾക്ക് വേണ്ടിയായിരുന്നു, കൊടുത്ത വാക്ക് പാലിക്കാൻ കഴിഞ്ഞില്ല, തുറന്ന് പറഞ്ഞ് ബഷീർ ബഷി
ബഷീർ ബഷിയേയും ഭാര്യമാരേയും അറിയാത്തവർ വിരളമാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതോടു കൂടി ബഷീറും കുടുംബവും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമായിരുന്നു. ഹാപ്പി ഫാമിലിയ്ക്ക് ഉത്തമ ഉദാഹരണമാണ് ബഷീറിന്റെ കുടുംബം. ഭാര്യമാർക്കൊപ്പം വെബ് സീരിസും മറ്റ് രസകരമായ വീഡിയോയുമായി ബഷീർ പ്രത്യക്ഷപ്പെടാറുണ്ട് . ഫാമിലിയുമായി വളരെ അധികം അടുത്ത് നിൽക്കുന്ന ആളാണ് ബഷീർ. അതിനാൽ തന്നെ അവധി ദിവസങ്ങളും ആഘോഷങ്ങളും കുടുംബത്തോടൊപ്പം തന്നെയാണ് ചെലവഴിക്കുക. ഇപ്പോഴിത മകൾക്ക് നൽകിയ വാക്ക് പാലിക്കാൻ കഴിയാത്തതിന്റെ ദുഃഖത്തിലാണ് ബിഗ് ബോസ് താരം. മനോരമ ഡോട്കോമിനോടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒഴിവ് ദിനങ്ങൾ യാത്രയ്ക്ക് വേണ്ടിയാണ് മാറ്റി വയ്ക്കുക. കുടുംബവുമൊത്തു യാത്രകൾ പോകാനാണ് ബഷീറിന് ഏറെ ഇഷ്ടം. എന്നാൽ ഇത്തവണ കൊറോണ കാരണം പ്ലാൻ ചെയ്ത പല യാത്രകളും റദ്ദാക്കിയിരിക്കുകയാണ് താര കുടുംബം. യാത്ര മുടങ്ങിയതിനേക്കാൾ സങ്കടം മകൾക്ക് നൽകിയ വാക്ക് പാലിക്കാനായില്ലെന്നോർത്താണ്- ബഷീർ പറയുന്നു. ഇത്തവണത്തെ അവധി യാത്ര ഗോവയിലേയ്ക്കായിരുന്നു പ്ലാൻ ചെയ്തിരുന്നത്. ഇത് മകൾക്ക് വേണ്ടിയുള്ള ട്രിപ്പായിരുന്നു.
ബീച്ച് ഒരുപാട് ഇഷ്ടമാണ് അവൾക്ക് അതുകൊണ്ട് തന്നെയാണ് ഗോവ തിരഞ്ഞെടുത്തതും. രണ്ടാഴ്ചയോളം ഗോവയിൽ തങ്ങി അവിടെയുള്ള കാഴ്ചകൾ കണ്ട് മടങ്ങി വരാമെന്നായിരുന്നു തീരുമാനിച്ചത്. എന്നാൽ പ്രതീക്ഷിക്കാതെ കൊറോണ എത്തിയപ്പോൾ എല്ലാം തകിടം മറിയുകയായിരുന്നു. ഇത്തവണത്തെ യാത്ര കൊറോണ കൊണ്ട് പോയെന്ന് പറയാമെന്നും ബഷീർ ബഷി പറയുന്നു. കൊറോണ ഭീതിയൊക്കെ മാറിയതിന് ശേഷം ഗോവയിൽ പോകാമെന്ന് മകളോട് പറഞ്ഞിട്ടുണ്ടെന്നും ബഷീർ ബഷി പറയുന്നു.
യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന ആളാണ് താൻ എന്റെ യാത്ര ഇഷ്ടത്തെ മനസ്സിലാക്കി കൂടെ നിൽക്കുന്നവരാണ് തന്റെ ഭാര്യമാർ.ഇനിയും ഞങ്ങൾക്കു ഒരുപാടു സ്ഥലങ്ങളിലേക്കു യാത്ര പോകണം എന്നാണ് ആഗ്രഹമെന്നും ബഷീർ പറഞ്ഞു. കൂടാതെ തങ്ങളുടെ ഡ്രീം ട്രിപ്പായ റോഡ് മാർഗമുള്ള മണാലി ട്രിപ്പ് സാക്ഷാത്കരിച്ചുവെന്നും ബിഗ് ബോസ് താരം പറഞ്ഞു. രണ്ട് ഭാര്യമാർക്കും കുഞ്ഞുങ്ങൾക്കുമൊപ്പമാണ് താരത്തിന്റെ എല്ലാ യാത്രകളും.,


Click it and Unblock the Notifications