twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എനിക്ക് ഏറ്റവും പേടിയുള്ള സാധനം വരെ നടന്ന് കഴിഞ്ഞു, ഇനി ഞാൻ പന്നി പൊളിയാണ്'; നടി ​ഗായത്രി സുരേഷ്!

    |

    എന്ത് പറഞ്ഞാലും ട്രോൾ... എങ്ങനെ പറഞ്ഞാലും ട്രോൾ... അതാണിപ്പോൾ നടി ​ഗായത്രി സുരേഷിന്റെ അവസ്ഥ. ട്രോളുകളും പരിഹാസങ്ങളും പിന്നാലെ വരുമെന്ന് അറിയാമെങ്കിലും തനിക്ക് മനസിൽ തോന്നുന്നത് വെട്ടിതുറന്ന് പറയുന്നതാണ് ​ഗായത്രിയുടെ ശീലം. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി സുരേഷ്. ജമ്‌നാപ്യാരി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഗായത്രി പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ മോഡലിങും പിന്നണി ​ഗാനാലാപനവും താരം ചെയ്യുന്നുണ്ട്. ബാങ്കിങ് മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് ​ഗായത്രി സിനിമയിലേക്ക് എത്തിയത്.

    'ശീർഷാസനവും ചക്രാസനവുമെല്ലാം നിഷ്പ്രയാസം വഴങ്ങുന്നു'; ആരാധകരെ അതിശയിപ്പിച്ച് സംയുക്ത വർമ!'ശീർഷാസനവും ചക്രാസനവുമെല്ലാം നിഷ്പ്രയാസം വഴങ്ങുന്നു'; ആരാധകരെ അതിശയിപ്പിച്ച് സംയുക്ത വർമ!

    ഒന്നും മനസിൽ വെക്കാതെ വെട്ടി തുറന്ന് സംസാരിക്കുന്നതാണ് തന്റെ രീതിയെന്ന് ​ഗായത്രി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. 29 കാരിയായ ​ഗായത്രി 2015ൽ ആണ് ആദ്യ സിനിമ ചെയ്യുന്നത്. ആ ചിത്രമായിരുന്നു ജന്മപ്യാരി. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിൽ പാർവതി എന്ന കഥാപാത്രത്തെയാണ് ​ഗായത്രി അവതരിപ്പിച്ചത്. പിന്നീട് 2016ൽ മഞ്ജുവാര്യർ സിനിമ കരിങ്കുന്ന സിക്സസിൽ ​​ഗസ്റ്റ് റോളിലും ​ഗായത്രി എത്തി. ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത എന്നിവയാണ് പിന്നീട് ​ഗായത്രി അഭിനയിച്ച സിനിമകൾ.

    'തലമുറകളായി കൈമാറി വരുന്നത്, ഞാൻ വിവാഹത്തിന് അണിഞ്ഞിരുന്നു, അല്ലിയും ഭാവിയിൽ അണിയും'; സുപ്രിയ മേനോൻ!'തലമുറകളായി കൈമാറി വരുന്നത്, ഞാൻ വിവാഹത്തിന് അണിഞ്ഞിരുന്നു, അല്ലിയും ഭാവിയിൽ അണിയും'; സുപ്രിയ മേനോൻ!

    ജന്മാപ്യാരിയിലൂടെ സിനിമയിലേക്ക്

    സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൺസ് പാർക്ക് തുടങ്ങിയ ചിത്രങ്ങളിലും ​ഗായത്രി അഭിനയിച്ചു. ഇനി പുറത്തിറങ്ങാനുള്ള ​ഗായത്രിയുടെ സിനിമകൾ എസ്കേപ്പ്, 99 ക്രൈം ഡയറി എന്നിവയാണ്. എസ്കേപ്പിൽ ​ഗായത്രിയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. മിനി സ്ക്രീൻ താരം ശ്രീവിദ്യ മുല്ലശ്ശേരി അടക്കമുള്ളവരും എസ്കേപ്പ് സിനിമയുടെ ഭാ​ഗമായിട്ടുണ്ട്. ചിത്രത്തിൽ ജാസി ​ഗിഫ്റ്റിനൊപ്പം ഒരു ​ഗാനവും ​ഗായത്രി ആലപിച്ചിട്ടുണ്ട്. സർഷിക്ക് റോഷൻ സംവിധാനം ചെയ്യുന്ന എസ്‌കേപ്പ് എന്ന പാൻ ഇന്ത്യൻ സൈക്കോ സിനിമയിലാണ് ഗായത്രി സുരേഷ് ജാസ്സി ഗിഫ്റ്റിനൊപ്പം പാടിയത്. സാനന്ദ് ജോർജ് ഗ്രേസ് സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന് വരികൾ എഴുതിയത് വിനു വിജയ് ആണ്. വ്യത്യസ്ത ശൈലിയിൽ പുതുമ അവലംബിച്ച് മലയാളത്തിലെത്തുന്ന എസ്‌കേപ്പ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാഗതനായ സർഷിക്ക് റോഷനാണ്.

    പ്രണവിനോടുള്ള ഇഷ്ടത്തെ കുറിച്ച്

    എസ്.ആർ ബിഗ് സ്‌ക്രീൻ എന്റർടൈൻമെന്റ് ആണ് ചിത്രം നിർമിക്കുന്നത്.‌ ഗായത്രി ആലപിച്ച ​സിനിമയിലെ ​ഗാനം അടുത്തിടെ റിലീസ് ചെയ്യുകയും വൈറലാവുകയും ചെയ്തിരുന്നു. നടൻ പ്രണവ് മോഹൻലാലിനോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് അടുത്തിടെ ​ഗായത്രി തുറന്ന് പറഞ്ഞത് വൈറലായിരുന്നു. ഇപ്പോൾ അതിലെ സത്യാവസ്ഥയെ കുറിച്ച് ഇന്ത്യാ​ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരിക്കുകയാണ് ​ഗായത്രി സുരേഷ്. 'പ്രണവ് മോഹൻലാലിനോട് എനിക്ക് ഇഷ്ടമുണ്ട്. അദ്ദേഹത്തെ വിവാഹം കഴിച്ചാൽ കൊള്ളാമെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ ഞങ്ങൾ തമ്മിൽ പരിചയമില്ല. ദൈവം നിശ്ചയിച്ച് നടക്കുകയാണെങ്കിൽ നടക്കട്ടെ. പക്ഷെ പ്രണവിനെ കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം യൂണിവേഴ്സ് അതുമയി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്ത് തരുന്നപോലെ എനിക്ക് തോന്നിയിട്ടുണ്ട്. ഒരിക്കൽ കാറിൽ പോകുമ്പോൾ ഞാൻ വെറുതെ ചിന്തിച്ചു ആരേയായിരിക്കും ഞാൻ വിവാഹം ചെയ്യുകയെന്ന്. അപ്പേഴുണ്ട് മുമ്പിൽ പോകുന്ന ബസിൽ പ്രണവിന്റെ പേര്. അതുപോലെ ഒരിക്കൽ ഞാൻ പ്രണവിനെ പരിചയപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ ഫ്ലൈറ്റ് ഇറങ്ങി വരുമ്പോൾ പ്രണവിനെ കുറിച്ച് അറിഞ്ഞു.'

    Recommended Video

    ട്രോളുകളും മോശം കമന്റുകളും നിരോധിക്കണമെന്ന് പിണറായിയോട് നടി ഗായത്രി
    സിനിമയെ കുറിച്ചുള്ള പ്രതീക്ഷകൾ

    'എയർപോർട്ടിനടുത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് വെയിറ്റർ വന്ന് പ്രണവ് മോഹൻലാൽ സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ടെന്ന് പറഞ്ഞത്. അന്ന് വെയിറ്റർ അങ്ങനെ പറഞ്ഞതുകൊണ്ട് ഞാൻ പോയി പ്രണവിനെ കണ്ട് സംസാരിച്ച് പിരിഞ്ഞു. അങ്ങനെ സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. അപ്രതീക്ഷിതമായി ഇതൊക്കെ നടക്കുമ്പോൾ യൂണിവേഴ്സ് കൂടെ നിൽക്കുന്നപോലെ ഒരു തോന്നൽ. ഞാനിതെല്ലാം പറയുമ്പോൾ നാളെ ട്രോൾ വരുമെന്ന് എനിക്കറിയാം. പക്ഷെ എനിക്ക് ഏറ്റവും പേടിയുള്ള സാധനം വരെ എന്റെ ജീവിതത്തിൽ നടന്ന് കഴിഞ്ഞു... അതുകൊണ്ട് ഞാനിപ്പോൾ പന്നിപൊളിയാണ്. സിനിമയോടാണ് എന്റെ പാഷൻ അതുകൊണ്ടാണ് ബാങ്കിലെ ജോലി പോലും ഉപേക്ഷിച്ചത്. രാജകുമാരി, വേശ്യ തുടങ്ങി കഥാപാത്രങ്ങൾ സിനിമയിൽ ചെയ്യാൻ അവസരം ലഭിക്കണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്. സിനിമയുടെ എല്ലാ മേഖലകളിലും ശോഭിക്കണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട് ​ഗായത്രി സുരേഷ്' പറയുന്നു.

    Read more about: gayathri suresh
    English summary
    'I have overcome all the difficulties in my life and now nothing is bothering me' says actress Gayathri Suresh
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X