For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബത്തെ നോക്കാൻ ഓട്ടോ ഓടിച്ചിരുന്നു, ആർക്കും അറിയാത്ത ഭൂതകാലത്തെ കുറിച്ച് കൃഷ്ണകുമാർ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും കൃഷ്ണകുമാറിന്റെ വീട്ടുവിശേഷങ്ങളാണ്. പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന നടന്‌റേയും കുടുംബാംഗങ്ങളുടേയും ചെറിയ വിശേഷങ്ങൾ പോലും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. സിനിമയിലും സീരിയലിലും സജീവമായ താരം ഇപ്പോൾ രാഷ്ട്രീയത്തിൽ സജീവമായിരിക്കുകയാണ്. ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥിയായി ജനവിധി തേടുന്നുണ്ട്.

  ഗ്ലാമറസ് ലുക്കിൽ പാർവതി നായർ, ചിത്രം നോക്കൂ

  നടൻ കൃഷ്ണകുമാർ പ്രേക്ഷകർക്ക് സുപരിചിതനാണെങ്കിലും അധികമാർക്കും അറിയാത്ത ഒരു ഭൂതകാലം അദ്ദേഹത്തിനുണ്ട്. സിനിമയിൽ എത്തുന്നത് മുൻപ് ഓട്ടോ ഓടിച്ച് ജീവിച്ച ഒരു കാലം അദ്ദേഹത്തിനുണ്ടായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു ജീവിതത്തിൽ അത്തരത്തിലൊരു പ്രതിസന്ധി നടനേയും കുടുംബത്തോയും തേടി എത്തിയത്. ആ പഴയ കാലത്തെ കുറിച്ച് നടന്റെ വാക്കുകൾ ഇങ്ങനെ...

  കൊച്ചി അമ്പലമേട്ടിലെ എഫ്.എ.സി.ടിയില്‍ നിന്ന് അച്ഛന്‍ ഗോപാലകൃഷ്ണന്‍നായര്‍ വിരമിച്ചപ്പോള്‍ കിട്ടിയ പണം രണ്ട് സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിച്ചു. പലിശ കൂടുതല്‍ വാഗ്ദാനം ചെയ്തിരുന്ന ആ ബാങ്കുകള്‍ ഒന്ന് തമിഴ്‌നാട്ടിലും മറ്റേത് കേരളത്തിലും. പണം നിക്ഷേപിച്ച് രണ്ടാഴ്ച കഴിയും മുമ്പേ രണ്ട് ബാങ്കും പൊട്ടി. തിരുവനന്തപുരത്തായിരുന്നു അന്നും താമസിച്ചിരുന്നത്.

  ജീവിക്കാന്‍ മാര്‍ഗമില്ലാതായപ്പോള്‍ അച്ഛന്‍ മറ്റൊരു ബാങ്കില്‍ നിന്ന് വായ്പയെടുത്ത് ഒരു ഓട്ടോറിക്ഷ വാങ്ങി. അത് ഓടിച്ചായി പിന്നീടുള്ള ജീവിതം. ഞാനന്ന് കോളേജില്‍ പഠിക്കുകയാണ്. അച്ഛനെ സഹായിക്കാന്‍ ഞാനുമിറങ്ങി ഓട്ടോയും കൊണ്ട്. രാത്രിയിലും ഒഴിവ് ദിവസങ്ങളിലുമെല്ലാം ഓട്ടോ ഓടിച്ചു. തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോ ഓടിക്കുമ്പോള്‍ അഭിമാനമായിരുന്നു ഉള്ളില്‍. പിന്നീട് ദൂരദര്‍ശനില്‍ അനൗണ്‍സറായിട്ട് പിന്നീട് ജോലി ലഭിച്ചു. പിന്നെ ന്യൂസ് റീഡറായി. സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു.

  1994 ൽ പുറത്തിറങ്ങിയ കാശ്മീരം എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണകുമാർ സിനിമയിൽ എത്തുന്നത്. ചിത്രത്തിൽ ഉണ്ണി എന്ന മികച്ച കഥാപാത്രമായിരുന്നു ലഭിച്ചത്. ആദ്യത്തെ ചിത്രത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ ആ വർഷം മികച്ച ചിത്രങ്ങൾ നടനെ തേടി എത്തുകയായിരുന്നു. സ്വഭാവ നടനായും മികച്ച വില്ലനായും കൃഷ്ണകുമാറിന് തിളങ്ങാൻ കഴിഞ്ഞിരുന്നു. സിനിമയിലേത് പോലെ സീരിയലിലും ശോഭിക്കാൻ കൃഷ്ണ കുമാറിന് കഴിഞ്ഞിരുന്നു. ഏഷ്യനെറ്റിലൂടെയാണ് നടന്റെ മിനിസ്ക്രീൻ ജീവിതം ആരംഭിച്ചത്. സ്ത്രീ ആയിരുന്നു ആദ്യത്തെ പരമ്പര. നിലവിൽ ഏഷ്യനെറ്റ് സംപ്രേക്ഷണ ചെയ്യുന്ന കൂടെവിടെ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാർ ചിത്രമായ വണ്ണിലും ഒരു പ്രധാന വേഷത്തിലെത്തുണ്ട്. വിജിലൻസ് ഡയറക്ടർ അലക്സ് തോമസ് ഐപിഎസ് ആയിട്ടാണ് കൃഷ്ണകുമാർ ചിത്രത്തിലെത്തുന്നത്. വണ്ണിൽ കൃഷ്ണകുമാറിന്റ മൂന്നാമത്ത മകൾ ഇഷാനിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇഷാനിയുടെ ആദ്യത്തെ ചിത്രമാണിത്. രമ്യ എന്ന കഥാപാത്രത്തെയാണ് താരപുത്രി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

  Read more about: krishna kumar
  English summary
  I Have Ride Auto For Leaving, Actor Krishna Kumar Opens Up His Struggle,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X