twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒളിഞ്ഞു നോക്കാന്‍ വേണ്ടി മാത്രം ഒരു സോഷ്യല്‍ മീഡിയ പേജ് ഉണ്ടെന്ന് നമിത പ്രമോദ്

    |

    നായികമാര്‍ക്കിടയില്‍ പരസ്പരം ഈഗോ ക്ലാഷ് ഉണ്ടാവാറുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. എല്ലാവര്‍ക്കും ഉള്ളത് പോലെ തനിക്കും അതുണ്ടെന്ന് പറയാതെ പറഞ്ഞിരിയ്ക്കുകയാണ് നമിത പ്രമോദ്. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. ഇന്‍സ്റ്റഗ്രാമില്‍ വളരെ വൈകിയാണ് ഞാന്‍ അംഗമായത്. മറ്റ് നായികമാരെക്കാള്‍ എനിക്ക് ഫോളോവേഴ്‌സ് കുറഞ്ഞതില്‍ അസൂയയുണ്ട്.

    എല്ലാവരും പ്രൊഫഷണസല്‍ ഫോട്ടോഗ്രാഫേഴ്‌സിനെ വച്ച് ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുമ്പോള്‍ എനിക്ക് ക്ഷമയില്ല. അച്ഛന്‍ ഫോണില്‍ പകര്‍ത്തുന്ന ചിത്രങ്ങളാണ് ഞാന്‍ പോസ്റ്റ് ചെയ്യുന്നത്. തനിക്ക് മൂന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉണ്ടെന്നും നമിത വെളിപ്പെടുത്തി. ഞാന്‍ ആരാധകരുമായി നിരന്തരം സംവദിയ്ക്കുന്ന പേജ് ഒന്ന്, പേഴ്‌സണല്‍ കാര്യത്തിന് രണ്ട്. ഇതൊന്നുമല്ലാതെ മൂന്നാമത്തൊരു അക്കൗണ്ട് ഒളിഞ്ഞു നോട്ടത്തിനുള്ളതാണ്- നമിത പറഞ്ഞു.

    namithapramod

    താന്‍ ഹോട്ട് ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ചിരിച്ച് നന്ദി പറയും, പക്ഷെ ഉള്ളില്‍ കലിപ്പാണെന്ന് നമിതതാന്‍ ഹോട്ട് ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ചിരിച്ച് നന്ദി പറയും, പക്ഷെ ഉള്ളില്‍ കലിപ്പാണെന്ന് നമിത

    ചില നായികമാര്‍ എന്നെ ഫോളോ ചെയ്യുന്നില്ല. അതുകൊണ്ട് അവരെ ഞാനും ഫോളോ ചെയ്യുന്നില്ല. എന്നിരുന്നാലും അവരുടെ അക്കൗണ്ടില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ വേണ്ടിയാണ് മൂന്നാമത്തെ അക്കൗണ്ട്. എന്റെ അറിവില്‍ മിക്ക നായികമാര്‍ക്കും വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്ന് നമിത പ്രമോദ് പറയുന്നു.

    English summary
    I have three instagram accounts says Namitha Pramod
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X