ദിലീപിനെ വളരെ ഏറെ സ്നേഹിക്കുന്നുണ്ട്, പക്ഷെ... താരങ്ങളെ കുറിച്ച് വെളിപ്പെടുത്തി ലാൽ ജോസ്

കാവ്യയെ ഞാന്‍ ആദ്യം കാണുമ്പോള്‍ അവള്‍ രണ്ടാം ക്ലാസില്‍ പഠിക്കുകയാണ്.

മലയാളി കുടുംബ പ്രേക്ഷകരും യൂത്തും ഒരു പോലെ ഇഷ്ടപ്പെടുന്ന സംവിധായകനാണ് ലാൽ ജോസ്. സംവിധായകന്റെ കമലിന്റെ അസോസിയേറ്റായി തുടങ്ങി പിന്നീട് മലയാളത്തിലെ പ്രിയപ്പെട്ട സംവിധായകനായി മാറുകയായിരുന്നു. 90 കളിലാണ് കമലിന്റെ അസോസിയേറ്റായി കരിയറ്‍ ആരംഭിച്ചത്. 98 ആയപ്പോഴേയ്ക്കും അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂർ കനവ് പുറത്തു വന്നു. മമ്മൂട്ടി, ബിജുമേനോൻ, മോഹിനി, ദിവ്യ ഉണ്ണി എന്നിവർ പ്രധാന കഥാപാത്രങ്ങളയെത്തിയ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. പിന്നീട് മികച്ച സൂപ്പർ സിനിമകളായിരുന്നു ലാൽ ജോസ് മ‌ലയാള സിനിമയ്ക്ക് സംഭാവന ചെയ്തത്.

മികച്ച സിനിമകൾ മാത്രമല്ല ഒരുപിടി മികച്ച താരങ്ങളേയും മലയാള സിനിമയിലേയ്ക്ക് സംഭാവന ചെയ്ത സംവിധായകനാണ് ലാൽജോസ്. കാവ്യമാധവൻ, സംവൃത സുനിൽ, മീരാനന്ദൻ, അർച്ചന കവി, കൈലേഷ്, ആൻ ആഗസ്തീൻ എറ്റവും ഒടുവിലായി ശ്രവണ, വിശ്വ, മാളവിക എന്നിങ്ങനെ ഒരുപിടി മികച്ച താരങ്ങളെ മംലയാള വെള്ളിത്തിരയിലേയ്ക്ക് കൈ പിടിച്ച് ഉയർത്തി സംവിധായകനായിരുന്ന ലാൽ ജോസ്. പല പ്രമുഖ താരങ്ങളുടേയും ഗോഡ്ഫാദർ എന്ന് ലാൽ ജോസിനെ വിശേഷിപ്പിക്കാം. കാലത്തിനോടൊപ്പം സഞ്ചരിക്കുന്ന ഒരു സംവിധായകനാണ് ലാൽ ജോസ്. മമ്മൂട്ടി മുതൽ യുവതാരങ്ങളോടൊപ്പം അദ്ദേഹം വർക്ക് ചെയ്തിട്ടുണ്ട്. ഇപ്പോഴിത താരങ്ങളുമായുളള അനുഭവം പങ്കുവെയ്ക്കുകയാണ് സംവിധായകൻ. മാതൃഭൂമി ക്ലബ് എഫ്എം സ്റ്റാറ്‍ ജാമിലൂടെയായിരുന്നു ലാൽ ജോസ് തന്റെ അനുഭവം പങ്കുവെച്ചത്.

 ഇവർ ഇങ്ങനെയാണ്

ഇവർ ഇങ്ങനെയാണ്

മമ്മൂട്ടി, ബിജു മേനോൻ, ദിലീപ്, കാവ്യാ മാധവൻ, ഫഹദ് ഫാസിൽ എന്നിവരുമായുള്ള സിനിമ അനുഭവമാണ് ലാൽ ജോസ് പങ്കുവെച്ചത്. മമ്മൂക്ക ചിത്രത്തിലൂടെയായിരുന്നു ലാൽ ജോസിന്റെ തുടക്കം. പിന്നീട് മോഹൻലാലിനേയും മമ്മൂട്ടിയേയും യുവതാരങ്ങളേയും കേന്ദ്രകഥാപാത്രങ്ങളാക്കി നിരവധി ചിത്രങ്ങൾ സംവിധായകൻ ഒരുക്കിയിട്ടുണ്ട്. സൂപ്പർ താരങ്ങളെ മാത്രമല്ല യുവതാരങ്ങളേയും. എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു.

 ജീവിതം ഒരു  ആഘോഷമാക്കാൻ പഠിപ്പിച്ചത്

ജീവിതം ഒരു ആഘോഷമാക്കാൻ പഠിപ്പിച്ചത്

മനസ്സിൽ ഒന്നവെച്ച് പുറമോ മറ്റൊരു തീയിൽ പെരുമാറുന്ന താരമല്ല മമ്മൂക്ക. എന്ത് പ്രശ്നമുണ്ടായാലും അത് അപ്പോൾ തന്നെ അദ്ദേഹം തുറന്നു പറയുകയാണ് ചെയ്യാറുള്ളത്. ജീവിതം ഒരു ആഘോഷമാണെന്ന് പഠിപ്പിച്ചത് ബിജു മേനോനാണെന്നും ലാൽ ജോസ് പരിപാടിയിൽ പറഞ്ഞു.

 ശ്രീനിവാസന്റെ വാക്കുകൾ

ശ്രീനിവാസന്റെ വാക്കുകൾ

വധു ഡോക്ടറാണെന്നുള്ള സിനിമയുടെ ആസോസിയേറ്റായി വർക്ക് ചെയ്യുന്ന സമയം. ആ സിനിമയുടെ നിർമ്മാതാക്കൾ തന്നോടൊപ്പം ഒരു സിനിമ ചെയ്യണമെന്ന് പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു, ലോഹിതദാസോ, ശ്രീനിവാസനോ തിരക്കഥ എഴുതിയാൽ താൻ സിനിമ ചെയ്യാമെന്ന്. നിർമ്മാതക്കാൾ തിരക്കഥയ്ക്ക് വേണ്ടി ശ്രീനിവാസനെ സമീപിക്കുകയായിരുന്നു. ആരാണ് സംവിധായകൻ എന്നു ചോദിച്ചു. ഞാനാണെന്ന് പറഞ്ഞപ്പോൾ , ലാലുവാണെങ്കിൽ താൻ കഥ എഴുതി തരാമെന്ന് ശ്രീനിയേട്ടൻ പറഞ്ഞു. ആ ഒറ്റ വാചകമാണ് തന്നെ സംവിധായകനാക്കിയത്.

 ദിലീപിനെ സ്നേഹിക്കുന്നു

ദിലീപിനെ സ്നേഹിക്കുന്നു

ജീവിതത്തെ പോസിറ്റീവായി കാണാനും പ്രതീക്ഷകൾവെച്ചു പുലർത്താനും എന്നെ പഠിപ്പിച്ചത് ദിലീപാണ്. അദ്ദേഹത്തിന് എന്നോട് എത്ര മാത്രം ഇഷ്ടമുണ്ടെന്ന് അറിയില്ല. എന്നാൽ ദിലീപിനോട് തനിയ്ക്ക് ഭയങ്കര സ്നേഹമാണെന്നും ലാൽ ജോസ് പറ‍ഞ്ഞു. കാവ്യ കുറിച്ചുളള അനുഭവവും സംവിധായകൻ പങ്കുവെച്ചിരുന്നു. കാവ്യ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ ആദ്യമായി കാണുന്നത്. പൂക്കാലം വരവായി എന്ന സെറ്റിൽവെച്ച്. അന്ന് അവൾക്കൊരു പല്ലില്ലായിരുന്നു. പിന്നീട് എന്റെ സിനിമയിലെ നായികയായി.

 ഫഹദ് എത്തിയത് അസോസിയേറ്റാകാൻ

ഫഹദ് എത്തിയത് അസോസിയേറ്റാകാൻ

കണ്ണുകൾ കൊണ്ട് സംസാരിക്കുന്ന നടനാണ് ഫഹദ് ഫാസിൽ. അതുപോലൊരു കണ്ണ് ജീവിതത്തിൽ കണ്ടിട്ടില്ലെന്നും സംവിധായകൻ പറഞ്ഞു. എനന്റെ അസോസിയേറ്റാകാനാണ് ആദ്യം എത്തിയത്. അന്ന് ഞാൻ ഫഹദിനോട് പറഞ്ഞു. നീ അസോസിയേറ്റ് ആകേണ്ട ആളല്ല. നിന്നെ വെച്ച് ഞാനൊരു സിനിമ എടുക്കുന്നുണ്ടെന്ന്.

 ആദ്യം സമ്മതിച്ചില്ല

ആദ്യം സമ്മതിച്ചില്ല

ആദ്യം അതൊന്നും പറ്റില്ലെന്നാണ് ഫഹദ് പറഞ്ഞത്. എന്നാൽ അതൊക്കെ പറ്റുമെന്ന് താനും പറഞ്ഞു. വെയിലത്ത് നടന്ന് നിറം കളയേണ്ട ആളല്ല, അതൊക്കെ സിനിമയിൽ നമുക്ക് ആവശ്യം വരുമെന്ന് അന്ന് ഞാൻ ഫഹദിനോട് പറഞ്ഞു. പിന്നീട് ഫഹദ് ഫാസിലിനെ നായികനാക്കി ഡയമണ്ട് നെക്ലേസ് ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X