എല്ലാവരും വിചാരിച്ചത് ഗായികയാകുമെന്ന്, എന്നാൽ നടിയായി, തന്റെ മറ്റൊരു ഇഷ്ടത്തെക്കുറിച്ച് നിത്യ
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള താരമാണ് നിത്യ മേനോൻ. അഭിനേത്രി എന്നതുലുപരി മികച്ച ഗായിക കൂടിയാണ താരം. എല്ലാവരും താനൊരു ഗായികയാകുമെന്നാണ് എല്ലാവരും കരുതി. എന്നാൽ അഭിനയത്തിലേയ്ക്കാണ് എത്തിപ്പെട്ടത്. ഏഷ്യവില്ലിന് വേണ്ടി രേഖാ മേനോൻ അവതരിപ്പിക്കുന്ന ടോക്ക് ടോക്ക് വിത്ത് രേഖാ മേനോൻ എന്ന പരിപാടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മറ്റൊരു ആഗ്രഹവും താരം വെളിപ്പെടുത്തിയിട്ടുണ്ട്.

ഒരു വാർത്താ റിപ്പോർട്ടറാകാൻ ആഗ്രഹിച്ചിരുന്നു എന്ന് അഭിമുഖത്തിനിടെ നിത്യാ മേനോൻ പറഞ്ഞു. പഠനത്തെ കുറിച്ചു പറഞ്ഞപ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മാധ്യമപ്രവർത്തകയാകനുള്ള താൽപര്യം കൊണ്ട്, മണിപ്പാൽ യൂണിവേഴ്സിറ്റിൽ നിന്ന് ജേണലിസ പഠിച്ചിരുന്നു എന്നും താരം വ്യക്തമാക്കി.
പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയിൽ എത്തുന്നത്. മോഹൻലാൽ ചിത്രമായ ആകാശ ഗോപുരമായിരുന്നു ആദ്യ സിനിമ. ബിരുദം പൂർത്തിയാക്കിയതിനു ശേഷമാണ് അഭിനയം സീരിയസ്സായി എടുത്തതെന്നും നടി അഭിമുഖത്തിൽ പറഞ്ഞു. മലയാളത്തിൽ ഇനി പുറത്തെത്തുന്ന നിത്യ മേനോൻ ചിത്രമാണ് കോളാമ്പി. ഈ ചിത്രത്തിനോട് പ്രത്യേകം താൽ പര്യമുണ്ടെന്നും നടി കൂട്ടിച്ചർത്തു.


Click it and Unblock the Notifications











