മെല്‍ബണില്‍ സെറ്റിലാണ്! മോള്‍ക്ക് 20 വയസായി! ഒരൊറ്റ കാര്യത്തിലാണ് കുറ്റബോധമെന്ന് ദീപ നായര്‍
ഒരേയൊരു ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയതാണ് ദീപ നായര്‍. കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച പ്രിയം എന്നും പ്രിയപ്പെട്ടതാണ് പ്രേക്ഷകര്‍ക്ക്. അന്ന് ബാലതാരങ്ങളായി അഭിനയിച്ചവരില്‍ ചിലര്‍ സിനിമയില്‍ സജീവമാണ്. സോഷ്യല്‍മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം അവര്‍ പങ്കുവെക്കാറുണ്ട്. പ്രിയത്തിന് ശേഷം എന്തുകൊണ്ടാണ് അഭിനയിക്കാതെയിരുന്നത് എന്ന ചോദ്യം ഇപ്പോഴും വരാറുണ്ട്. പഠിച്ച് കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു പ്രിയം ചെയ്തത്. പിന്നീട് പഠനത്തിലായിരുന്നു ശ്രദ്ധ. പിന്നെ ജോലിയൊക്കെയായി അങ്ങനെയങ്ങ് പോയി. മികച്ച അവസരങ്ങളൊന്നും ലഭിച്ചിരുന്നുമില്ലെന്ന് ദീപ പറഞ്ഞിരുന്നു. കുടുംബസമേതമായി വിദേശത്താണ് താരം. ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കുചേരാനായി നാട്ടിലേക്കെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായി ആ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു.
നന്നായി പഠിക്കുമായിരുന്നു. സെമസ്റ്റര്‍ ബ്രേക്കിനിടയിലായിരുന്നു പ്രിയം ചെയ്തത്. അതുകഴിഞ്ഞപ്പോള്‍ ക്രഷ് അടിച്ച് കുറേ കോളുകളൊക്കെ വന്നിട്ടുണ്ട്. അജു വര്‍ഗീസ് വരെ വിളിച്ചിരുന്നു. ഞാന്‍ ഫോണില്‍ അജുവുമായി സംസാരിച്ചിട്ടുണ്ട്. അജു അന്ന് ചെറുതായിരുന്നു. പുറത്തുപോയി പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് മെല്‍ബണിലേക്ക് പോയത്. അവിടെയാണ് മാസ്്‌റ്റേഴ്‌സ് ചെയ്തത്. ഇപ്പോള്‍ നല്ല ജോലിയാണ്. അത്യാവശ്യം നല്ല ലൈഫാണ് മെല്‍ബണിലേത്. 23 വര്‍ഷമായി ഞാന്‍ അവിടെയാണ്. നല്ല ഫാമിലി ലൈഫുണ്ട്. അതുകൊണ്ട് ഹാപ്പിയായി പോവുന്നു. മൂത്ത മകള്‍ക്ക് 20 വയസായി. അവള്‍ കോളേജിലാണ്. ഡെന്‍ഡിസ്റ്റാവാനാണ് ആഗ്രഹം. ഇളയ കുഞ്ഞ് ചെറുതാണ്, മൂന്നാം ക്ലാസിലാണ്.

സിനിമയിലുള്ള ആള്‍ക്കാരുമായി കോണ്ടാക്റ്റ് വെക്കണമായിരുന്നു. അതാണ് എനിക്കുള്ള റിഗ്രറ്റ്. ഇന്നും ഞാന്‍ അമ്മയോട് അതേക്കുറിച്ച് പറഞ്ഞതേയുള്ളൂ. ചാക്കോച്ചനൊക്കെയായിട്ടുള്ള കോണ്ടാക്റ്റ് ഞാന്‍ മെല്‍ബണില്‍ പോയപ്പോള്‍ അങ്ങ് വിട്ടുപോയി. അതുവരെ നല്ല കോണ്ടാക്റ്റുണ്ടായിരുന്നു. പരിചയപ്പെട്ട ശേഷമാണ് എനിക്ക് ചാക്കോച്ചനോട് ഇഷ്ടം കൂടിയത്. ചോക്ലേറ്റ് നായകനായി അദ്ദേഹം നിറഞ്ഞുനില്‍ക്കുകയായിരുന്നു അന്ന്. പ്രോപ്പര്‍ ജെന്റില്‍മാനാണ് അദ്ദേഹം എന്നായിരുന്നു ചാക്കോച്ചനെക്കുറിച്ച് പറഞ്ഞത്. ഞാന്‍ കൂടുതല്‍ സിനിമകള്‍ ചെയ്തിരുന്നുവെങ്കില്‍ ആള്‍ക്കാര്‍ക്ക് എന്നോട് ഇത്രയും സ്‌നേഹം കാണില്ലായിരുന്നു എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. മിക്കവരും എന്നെ ആനി ചേച്ചി എന്നാണ് വിളിക്കുന്നത്. ദീപ ചേച്ചി എന്നല്ല. 90സ് കിഡ്‌സിന്റെ ഫീലാണ് പ്രിയം എന്ന സിനിമ എന്നാണ് അവര്‍ പറയുന്നത്.
മഞ്ജിമയുടെ അച്ഛനാണ് വീട്ടില്‍ വന്നിട്ട് എന്നോട് അഭിനയിക്കുന്നോ എന്ന് ചോദിച്ചത്. എന്റെ ഫോട്ടോ നേരത്തെ മാഗസിനില്‍ മുഖചിത്രമായി വന്നിരുന്നു. അത് തിരഞ്ഞെടുത്തത് അദ്ദേഹമായിരുന്നു. അതിന് ശേഷമായിരുന്നു വീട്ടില്‍ വന്ന് സിനിമയെക്കുറിച്ച് പറയുന്നത്. ആദ്യം അച്ഛനും അമ്മയ്ക്കും വലിയ താല്‍പര്യമില്ലായിരുന്നു. അന്ന് നമുക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ലായിരുന്നു. പിന്നെ അവര്‍ വിളിച്ചത് കൊണ്ടാണ് സ്‌ക്രീന്‍ ടെസ്റ്റിന് പോയത്. അന്ന് വിസിഡിയാണ്. പ്രിയത്തിന്റെ വിസിഡി ഞാന്‍ സൂക്ഷിച്ച് വെച്ചിട്ട്. 26 വര്‍ഷം പഴക്കമുണ്ട് അതിന്.അന്ന് ദേവദൂതനില്‍ ജയപ്രദയുടെ കുട്ടിക്കാലം അവതരിപ്പിക്കാനായി വിളിച്ചിരുന്നു. അത് ചെയ്തില്ല. അതുപോലെ മോഹന്‍ലാലിനൊപ്പം വേറെയൊരു സിനിമയിലേക്കും വിളിച്ചിരുന്നു. അത്ര പ്രാധാന്യമുള്ള കഥാപാത്രമൊന്നുമായിരുന്നില്ല. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നുമായിരുന്നു ദീപ പറഞ്ഞത്.


Click it and Unblock the Notifications











