നയന്‍താരയെ ഒരുപാട് ഇഷ്ടമാണ്, തുറന്ന് പറഞ്ഞ് പ്രഭാസ്!
സാഹോ എന്ന ചിത്രത്തിന്റെ ബ്രഹ്മാണ്ഡ റിലീസിനായി കാത്തിരിയ്ക്കുകയാണ് പ്രഭാസ്. സനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചറപറാ അഭിമുഖങ്ങളും നടന്നുകൊണ്ടിരിയ്ക്കുന്നു. അങ്ങനെ ഒരു അഭിമുഖത്തിലാണ് സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ലേഡി നയന്‍താരയോടുള്ള ഇഷ്ടത്തെ കുറിച്ച് പ്രഭാസ് തുറന്നുപറഞ്ഞത്.
നയന്‍താരയുടെ സ്‌ക്രീന്‍ സ്‌പേയ്‌സും അഭിനയത്തിലുള്ള കഴിവും എനിക്ക് വളരെ അധികം ഇഷ്ടമാണ്. നിലവില്‍ ഞാന്‍ ആരാധിയ്ക്കുന്ന നായികയാണ് നയന്‍താര എന്നും ബാഹബലി താരം പ്രഭാസ് വ്യക്തമാക്കി. 2007 ല്‍ പുറത്തിറങ്ങിയ യോഗി എന്ന ചിത്രത്തിന് വേണ്ടി നയന്‍താരയും പ്രഭാസും ഒന്നിച്ചഭിനയിച്ചിരുന്നു. ജോഗി എന്ന കന്നട ചിത്രത്തിന്റെ റീമേക്കായിരുന്നു യോഗി. സമാന്യം മോശമല്ലാത്ത വിജയം നേടിയ ചിത്രം മാ കസം ബാഡ്‌ല ലൂന്‍ഗ എന്ന പേരില്‍ ഹിന്ദിയില്‍ മൊഴിമാറ്റം ചെയ്തിരുന്നു.

നിലവില്‍ സേ റാ നരസിംഹ റെഡ്ഡി എന്ന ബ്രഹ്മാണ്ഡ തെലുങ്ക് ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് നയന്‍താര. ചിരഞ്ജീവി നായകനാകുന്ന ചിത്രത്തില്‍ തെലുങ്ക് - തമിഴ്- ബോളിവുഡ് സിനിമാ ലോകത്തെ മുന്‍നിര താരങ്ങളും കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


Click it and Unblock the Notifications











