ആ നിയമം ഞാന്‍ തെറ്റിച്ചു! സോഷ്യല്‍ മീഡിയയിലൂടെ തന്റെ പ്രിയപ്പെട്ടവരെ പരിചയപ്പെടുത്തി നടി അമല പോള്‍
മലയാളത്തില്‍ നിന്നും തമിഴിലെത്തി തെന്നിന്ത്യയിലെ മുന്‍നിര നായികയായി മാറിയ നടിയാണ് അമല പോള്‍. രണ്ടാം വിവാഹവുമായി ബന്ധപ്പെട്ടാണ് അടുത്തിടെ അമലയെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നത്. പിന്നാലെ വിവാഹമുണ്ടെങ്കില്‍ താന്‍ അറിയാക്കാമെന്ന് അമലയും ആരാധകരോട് പറഞ്ഞിരുന്നു. ലോക്ഡൗണ്‍ കാലം ആഘോഷമാക്കുന്നതിനെ കുറിച്ചാണ് നടിയിപ്പോള്‍ പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഒറ്റയ്ക്ക് പാര്‍ട്ടി നടത്തിയും മറ്റുമായി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അമല പങ്കുവെച്ചിരുന്നു. ഇപ്പോള്‍ രക്ഷാബന്ധന്‍ ദിനത്തോട് അനുബന്ധിച്ച് തന്റെ കസിന്‍ സഹോദരനമാരെ കുറിച്ച് പറയുകയാണ് നടി. കുടുംബാംഗങ്ങളുമായി ഒന്നിച്ചുള്ള ഫോട്ടോസ് പോസ്റ്റ് ചെയ്തതിനൊപ്പം തിരക്കിട്ട ജീവിതത്തിനിടെ നഷ്ടപ്പെട്ട് പോയ നല്ല നിമിഷങ്ങളെ കുറിച്ച് അമല വാചാലയായത്.

'എന്റെ കസിന്‍സിനെ കണ്ടോളു. എന്റെ വലിയ കുടുംബത്തിന്റെ ചിത്രം ആദ്യമായിട്ടാണ് ഞാന്‍ പോസ്റ്റ് ചെയ്യുന്നത്. ലോകത്തിന് മുന്നില്‍ കാണിക്കാന്‍ വേണ്ടി മാത്രമുള്ളതാണ് ഞങ്ങളുടെ സ്‌നേഹവും ബന്ധവുമെന്ന് വിശ്വസിക്കരുത്. കുടുംബത്തിലെ ഓരോ നിമിഷങ്ങളു ം ഓര്‍മ്മകള്‍ പോലെ സൂക്ഷിക്കുന്ന മനോഹരവും ഉറപ്പുള്ളതുമായ കുടുംബമാണ് ഞങ്ങളുടേത്. വളരെ ആത്മബന്ധമുള്ള കുടുംബമാണ് എന്റേത്. ഓരോ നിമിഷങ്ങളും ഞങ്ങള്‍ക്ക് വളരെ സ്‌പെഷ്യലാണ്. അത് അങ്ങനെ സൂക്ഷിക്കാനായിരുന്നു ഞാന്‍ ഇഷ്ടപ്പെട്ടിരുന്നതും.

പക്ഷേ എന്റേതായ ചില നിയമങ്ങള്‍ ഞാനിന്ന് തെറ്റിക്കുകയാണ്. 2020 നമ്മളെ സംബന്ധിച്ച് ഒന്നിലധികം കാര്യങ്ങളിലൂടെ വെല്ലുവിളി നിറഞ്ഞതാണ്. ഇത് രൂപാന്തകീരണം നടന്നൊരു വര്‍ഷമാണ്. പ്രത്യേകിച്ച് എനിക്ക്. തിരക്ക് പിടിച്ച ഈ ജീവിതത്തിനിടയില്‍ നാമെല്ലാവരും നിസാരമാണെന്ന് ഈ വര്‍ഷം തെളിയിച്ചു. ഓര്‍മ്മകളും ബന്ധങ്ങളും ആളുകളുമാണ് ജീവിതത്തിലെ പ്രധാന കാര്യങ്ങള്‍. ഈ ലോക്ഡൗണ്‍ കാലമാണ് എന്നെ വളര്‍ത്തി എടുത്തവരുമായിട്ടുള്ള ബന്ധം വീണ്ടും പുതുക്കാന്‍ സഹായിച്ചത്.
Recommended Video

ഞങ്ങളുടെ കുട്ടിക്കാലവും കൗമാരവുമെല്ലാം പരസ്പരം ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഉയരങ്ങളിലെത്താനുള്ള ഓട്ടത്തിനിടയില്‍ പലപ്പോഴും ബന്ധങ്ങള്‍ മുറിഞ്ഞ് പോവുകയായിരുന്നു. എലികളുടെ മത്സരം പോലെ ആയിരുന്നു. അതില്‍ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. സമയമല്ലാതെ മറ്റൊന്നും ഞങ്ങളുടെ കൈയില്‍ ഇല്ല. ഇപ്പോള്‍ ഞങ്ങളുടെ റൂട്ട് വീണ്ടും ഒരുമിച്ച് ചേര്‍ത്തിരിക്കുകയാണ്. അങ്ങനെ ഒത്ത് കൂടിയപ്പോഴാണ് ഞങ്ങളെല്ലാവരും ഒരുപോലെയുള്ള അവസ്ഥകളിലൂടെയാണ് കടന്ന് പോവുന്നതെന്ന് മനസിലായത്.

ആരെങ്കിലും നിങ്ങളുടെ കുടുംബവുമായി ഒന്നിക്കാതെ നില്‍ക്കുന്നുണ്ടെങ്കില്‍ എത്രയും വേഗം തന്നെ നടക്കട്ടെ എന്ന് ആശംസിക്കുകയാണ്. എലികളുടേത് പോലുള്ള ഓട്ടമത്സരം മറന്നേക്കു. നിങ്ങളൊരു എലി അല്ലല്ലോ. നിങ്ങളുടെ ആളുകളുമായി സംസാരിക്കൂ. ഒരുപാട് ജീവിക്കുകയും അതിലേറെ സ്‌നേഹിക്കുകയും ചെയ്യുക... എന്നും അമല പോള്‍ പറയുന്നു.
അമല പോളിൻ്റെ പോസ്റ്റ് കാണാം


Click it and Unblock the Notifications