നിവിന്‍റേയും നസ്രിയയുടെയും 'പിന്മുറക്കാരെ'ത്തുന്നു 'ഐ ആം നോട്ട് ലോണ്‍ലി'യുമായ്

പാട്ടുകള്‍ എല്ലാവര്‍ക്കും പ്രിയമുള്ളതാണ്. ഇനി സിനിമാപ്പാട്ടുകളുടെ കാര്യം വിടാം. നല്ല ആല്‍ബം ഗാനങ്ങളോടും മലയാളിയ്ക്ക് ഒരു പ്രത്യേക സ്‌നേഹമുണ്ട്. അടുത്തിടെ മനസില്‍ തങ്ങി നില്‍ക്കുന്ന അധികം ആല്‍ബങ്ങളൊന്നും പുറത്തിറങ്ങിയില്ലെന്നതും മലയാളി ഗാനാസ്വാദകരെ നിരാശരാക്കിയിരുന്നു. എന്നാല്‍ ഗാനാസ്വാദകര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കി ഒരു ആല്‍ബം കൂടി എത്തുന്നു

നിവിന്‍-നസ്രിയ കൂട്ടുകെട്ടിനെ ആദ്യമായി പരീക്ഷിച്ച 'നെഞ്ചോട് ചേര്‍ത്ത് പാട്ടൊന്നും പാടാം' എന്ന ഗാനം ആരും മറക്കാനിടയില്ലല്ലോ. വന്‍ വിജയം നേടിയ ഈ ആല്‍ബത്തിന് ശേഷം ഒരുപിടി യുവപ്രതിഭകളെ സോണി മ്യൂസിക് പരിചയപ്പെടുത്തുകയാണ്, 'ഐ ആം നോട്ട് ലോണ്‍ലി' എന്ന ആല്‍ബത്തിലൂടെ. തമിഴ്-മലയാള ചലച്ചിത്രങ്ങളിലൂടെ സംഗീത സംവിധാന രംഗത്തെത്തിയ മിഥുന്‍ ഈശ്വര്‍, നടിയും മോഡലുമായ പൂര്‍ത്തി പ്രവീണ്‍ എന്നിവരാണ് ആല്‍ബത്തില്‍ അഭിനയിക്കുന്നത്. മിഥുന്‍ തന്നെയാണ് ഗാനം ചിട്ടപ്പെടുത്തിയതും ആലപിച്ചിരിയ്ക്കുന്നതും.

Am not Only

നെഞ്ചോട് ചേര്‍ത്തെന്ന ഗാനത്തിന് മനോഹരമായി ഈണം പകര്‍ന്ന ശ്രീജിത്ത് എടവണ്ണയാണ് ആല്‍ബത്തിന്റെ സംവിധായകന്‍. അനില്‍ ചാക്കോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍ ചാക്കോയാണ് ആല്‍ബം നിര്‍മ്മിച്ചിരിയ്ക്കുന്നത്.

Am Not Only

ജൂണ്‍ 27 ന് മലയാളത്തിലും ഇംഗ്ളീഷിലുമായാണ് ആല്‍ബം പുറത്തിറങ്ങുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X