ഇത്ര മെനക്കെട്ട് എന്തിന് അഭിനയിക്കണം, അന്യഭാഷ ചിത്രങ്ങളിൽ അഭിനയിക്കാത്ത കാരണം വെളിപ്പെടുത്തി ഫഹദ്
മലയാളി സിനിമ പ്രേമികൾ ഇപ്പോൾ സംസാരിക്കുന്നത് ഫഹദ് ചിത്രം ട്രാൻസിനെ കുറിച്ചാണ്. കാത്തിരിപ്പ് വെറുതെയായില്ല എന്നാണ് ചിത്രത്തിനെ കുറിച്ച് പ്രേക്ഷകർ പറയുന്നത്. അത്രയധികം ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് ചിത്രത്തിന് വേണ്ടി കാത്തിരുന്നത്. മലയാളത്തിലേത് പോലെ തമിഴിലും ഫഹദിന് കൈനിറയെ ആരാധകരുണ്ട്. തമിഴിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളതെങ്കിലും ഇരും കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.

എന്നാൽ മലയാളം വിട്ട് അന്യഭാഷ ചിത്രങ്ങളിൽ സജീവമാകാൻ ഫഹദ് തയ്യാറായിരുന്നില്ല. ഇപ്പോഴിത അതിന്റെ കാരണ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തന്നെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ചെയ്യുന്ന തരത്തിലുളള ചിത്രങ്ങൾ വേറെ എവിടെ പോയാലും ലഭിക്കുകയില്ല. ഇവിടുത്തെ സിനിമാപ്രേക്ഷകരില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. തൃപ്തനാണ്. അതുകൊണ്ടു തന്നെ അവര്‍ക്കിഷ്ടപ്പെടുന്ന സിനിമകള്‍ ചെയ്യുക.. അതല്ലാതെ വേറെ ഓപ്ഷന്‍ ഇല്ലല്ലോ.
മലയാളത്തിലാണ് ഞാൻ ചിന്തിക്കുന്നത് മറ്റ് സ്ഥലങ്ങളിൽ ഷൂട്ടിങ്ങിനായി പോകുമ്പോൾ പോലും വല്ലാതെ ബോർ അടിക്കും. ഇവിടുത്തെ ടീമിനെ മിസ് ചെയ്യും. മലയാളത്തെയും മലയാളസിനിമയിലെ സൗഹൃദത്തെയും മിസ് ചെയ്യും. ഇടയ്ക്കിടെ വിളിക്കും. ഇത്ര മെനക്കെട്ട് ഞാനെന്തിന് അന്യഭാഷകളിൽ അഭിനയിക്കുന്നത്.? ഇവിടെ നിന്നാൽ മതിയല്ലോ- ഫഹദ് പറഞ്ഞു.


Click it and Unblock the Notifications











