അതിനൊന്നും അവരെ ബുദ്ധിമുട്ടിക്കാറില്ല! പൂര്‍ണിമയുടെ സെലക്ഷനല്ല ഇതൊന്നും! അന്ന് മല്ലിക സുകുമാരന്‍ പറഞ്ഞത്
കുടുംബത്തെക്കുറിച്ച് എപ്പോഴും വാതോരാതെ സംസാരിക്കാറുണ്ട് മല്ലിക സുകുമാരന്‍. സിനിമയിലേക്ക് വന്നതും, ആദ്യ വിവാഹത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും, സുകുമാരന്റെ ജീവിതസഖിയായതും, മക്കളെക്കുറിച്ചും എല്ലാം അവര്‍ വാചാലരാവാറുണ്ട്. മരുമക്കളും കൊച്ചുമക്കളുമൊക്കെയായി സന്തോഷത്തോടെയാണ് ഇപ്പോള്‍ ജീവിക്കുന്നത്. ഇടയ്ക്ക് അവരിങ്ങോട്ട് വരും, അല്ലെങ്കില്‍ അവരെ കാണാനായി അങ്ങോട്ട് പോവും. സ്ഥിരമായി അവരുടെ കൂടെ താമസിക്കാന്‍ താല്‍പര്യമില്ലാത്ത ആളാണ് ഞാന്‍.
കുടുംബമൊക്കെ ആയാല്‍ മക്കളെ അവരുടെ ഇഷ്ടത്തിന് വിട്ടേക്കണം. അവര്‍ക്കിടയിലൊരു പ്രശ്‌നക്കാരിയായി നിന്നേക്കരുതെന്ന് സുകുവേട്ടന്‍ എപ്പോഴും പറയാറുണ്ടായിരുന്നു. അകാലത്തില്‍ നഷ്ടമായ പ്രിയതമനെക്കുറിച്ച് എപ്പോഴും സംസാരിക്കാറുണ്ട് മല്ലിക. ഞങ്ങള്‍ക്ക് വേണ്ടതെല്ലാം ഉണ്ടാക്കി വെച്ചാണ് അദ്ദേഹം പോയത്. മക്കള്‍ ഭാവിയില്‍ സിനിമയില്‍ എത്തുമെന്നും അദ്ദേഹം നേരത്തെ പ്രവചിച്ചിരുന്നു. അവരുടെ വരവോ വളര്‍ച്ചയോ കാണാന്‍ അദ്ദേഹം ഇല്ലാതെ പോയി. ആ വിഷമത്തെക്കുറിച്ചും മല്ലിക സുകുമാരന്‍ സംസാരിക്കാറുണ്ട്.

വിശേഷാവസരങ്ങളില്‍ മക്കളും, മരുമക്കളും, കൊച്ചുമക്കളുമെല്ലാം തിരുവനന്തപുരത്തെ വീട്ടിലേക്ക് എത്താറുണ്ട്. എല്ലാവരും കൂടി ചേര്‍ന്നാല്‍ മേളമാണ്. ഇഷ്ടമുള്ള ഭക്ഷണങ്ങളൊക്കെയുണ്ടാക്കി കഴിച്ച് സമയം പോവുന്നത് പോലും അറിയില്ല. സിനിമയെക്കുറിച്ച് ആ സമയത്ത് ആരും സംസാരിക്കാറില്ല. മക്കളുടെ പാട്ടും, ഡാന്‍സും, വികൃതിയും, തമാശയുമൊക്കെയായി എല്ലാം ആസ്വദിക്കും. അമ്മൂമ്മയ്ക്ക് ഞങ്ങളുടെ കൂടെ വന്ന് താമസിച്ചൂടേയെന്ന് കൊച്ചുമക്കള്‍ വരെ ചോദിക്കാറുണ്ട്. ക്രിസ്മസ് വെക്കേഷനായാല്‍ അലംകൃത വിളിക്കും. അച്ഛമ്മാ, ഇത്തവണ നമുക്കൊന്നിച്ച് ഇവിടെ ക്രിസ്മസ് ആഘോഷിക്കാം എന്നൊക്കെ പറയും. കണ്ടോടാ, മക്കള്‍ക്കില്ലാത്ത സ്‌നേഹം കൊച്ചുമോള്‍ക്കുണ്ടെന്ന് പറഞ്ഞ് ഞാന്‍ രാജുവിനെ കളിയാക്കാറുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.
നെറ്റിയിലൊരു വട്ടപ്പൊട്ടും, പട്ടുസാരിയും, ചേരുന്ന ആഭരണങ്ങളുമായാണ് മല്ലിക സുകുമാരനെ കാണാറുള്ളത്. സാരികളെല്ലാം പൂര്‍ണിമയുടെ സെലക്ഷനാണോയെന്നായിരുന്നു ഇടയ്‌ക്കൊരു അഭിമുഖത്തില്‍ അവതാരക ചോദിച്ചത്. എന്റെ സാരിയൊന്നും പൂര്‍ണിമയുടേതല്ല. തിരിച്ചാണ് പൂര്‍ണിമ പറയുന്നത് അമ്മയുടെ വാര്‍ഡ്രോബ് തുറന്നാല്‍ ഞങ്ങള്‍ക്കുള്ളതെല്ലാം എടുത്തോണ്ട് പോവാം എന്ന് പറഞ്ഞ് എന്നെ കളിയാക്കാറുണ്ട്. കാരണം ഞാന്‍ അതിനൊന്നും അവരെ ബുദ്ധിമുട്ടിക്കാറില്ല.
പൂര്‍ണിമയ്‌ക്കൊക്കെ നല്ല പണിയാണ്. കാലത്തെ കുഞ്ഞുങ്ങളെ പഠിക്കാന്‍ വിടണം. പഠിക്കാന്‍ മിടുക്കരാണ് രണ്ടാളും. അതൊക്കെ കഴിഞ്ഞ് വേണം ബോട്ടീക്കിലേക്ക് പോവാന്‍. ബ്രൈഡല്‍ ഡ്രസൊക്കെ തന്നെത്താനെ കുത്തിയിരുന്ന് ഡിസൈന്‍ ചെയ്യുന്നത് കാണാം. ഈ വര്‍ക്ക് ഇവിടെ വേണം, ഈ മുത്ത് ഇങ്ങനെ പിടിപ്പിക്കണം എന്നൊക്കെ പറയുന്നത് കാണാം. ഇതെല്ലാം കഴിയുമ്പോഴേക്കും വൈകുന്നേരമാവും. പിന്നെ കുട്ടികള്‍ വന്ന്, അവര്‍ക്ക് ഫുഡ് കൊടുത്ത് ട്യൂഷനൊക്കെ വിടണം. വല്ലാത്ത ജോലിയാണ്. ഇതിനിടയില്‍ എന്റെ സാരിയുടെ കാര്യമൊക്കെ പറഞ്ഞ് കൊണ്ട് ചെല്ലാറില്ല ഞാന്‍ എന്നായിരുന്നു മല്ലിക സുകുമാരന്റെ മറുപടി.
പെയ്‌തൊഴിയാതെ സീരിയല്‍ ലൊക്കേഷനില്‍ അമ്മയെ വിളിക്കാനായി വന്നതായിരുന്നു ഇന്ദ്രജിത്ത്. അങ്ങനെയാണ് പൂര്‍ണിമയുമായി പരിചയത്തിലാവുന്നത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. 'പെയ്‌തൊഴിയാതെ' സീരിയല്‍ ലൊക്കേഷനില്‍ അമ്മയെ വിളിക്കാനായി വന്നതായിരുന്നു ഇന്ദ്രജിത്ത്. അങ്ങനെയാണ് പൂര്‍ണിമയുമായി പരിചയത്തിലാവുന്നത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. അധികം വൈകാതെ തന്നെ വിവാഹിതരാവുകയായിരുന്നു. ഞങ്ങള്‍ ഒന്നിച്ച് വളരുകയായിരുന്നു. നേരത്തെ കല്യാണം കഴിച്ചതില്‍ ഇന്നുവരെ കുറ്റബോധം തോന്നിയിട്ടില്ലെന്നും ഇന്ദ്രജിത്ത് വ്യക്തമാക്കിയിരുന്നു. അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത പൂര്‍ണിമ സ്വന്തമായി ബിസിനസ് കെട്ടിപ്പടുക്കുകയായിരുന്നു. മക്കളുടെ പേരുകള്‍ ചേര്‍ത്തായിരുന്നു പ്രാണ എന്ന പേര് നല്‍കിയത്.


Click it and Unblock the Notifications











