ഭയങ്കര നാണക്കേടായിരുന്നു! ശ്രീനിവാസന്‍ ചെയ്തതില്‍ ഇഷ്ടമില്ലാത്ത് അതാണ്! വൈറലായി വിമലയുടെ വാക്കുകള്‍
ശ്രീനിവാസനും വിമലയും ഒന്നിച്ചുള്ള അഭിമുഖങ്ങളെല്ലാം വീണ്ടും ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇതുപോലെയൊരു ഭാര്യയെ കിട്ടിയ നിങ്ങള്‍ ഭാഗ്യവാനാണെന്നായിരുന്നു ഒരു അഭിമുഖത്തില്‍ ശ്രീനിവാസനോട് അവതാരകന്‍ പറഞ്ഞത്. അതെ, അവളുടെയും ഭാഗ്യമാണെന്നായിരുന്നു ശ്രീനിയുടെ മറുപടി. തമാശയും, കാര്യങ്ങളും, വിമര്‍ശനങ്ങളുമൊക്കെ പങ്കുവെക്കാറുണ്ട് ഇരുവരും. തനിക്ക് താല്‍പര്യമില്ലാത്ത കാര്യങ്ങളാണെങ്കില്‍ക്കൂടിയും ഭാര്യയുടെ ആഗ്രഹങ്ങളെ പരിഗണിക്കാറുണ്ട് താനെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ വരാനൊക്കെ മടിയായിരുന്നു. എന്നാല്‍ വരണം എന്നത് എന്റെ ആഗ്രഹമായിരുന്നു. ഇനി ഞാന്‍ പോയിട്ട് വന്നിട്ട് കാര്യമില്ലല്ലോ. ഞാനെന്തെങ്കിലും സംസാരിച്ചാല്‍ മണ്ടത്തരമായിപ്പോവുമോയെന്ന് ചിന്തിക്കും പലരും. അങ്ങനെയാണ് ആത്മവിശ്വാസം പോവുന്നത് എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എനിക്ക് ഇല്ലാത്തത് ഉണ്ടെന്ന് ഭാവിക്കരുത്. അറിയാത്ത കാര്യം അറിയില്ലെന്ന് തന്നെ പറയാറുണ്ട് ഞാന്‍.
വടക്കുനോക്കിയന്ത്രം എനിക്ക് പ്രിയപ്പെട്ട സിനിമയാണ്. അതിലെ ഡയലോഗുകള്‍ ഓര്‍ത്ത് ഞാന്‍ തനിയെ ചിരിക്കാറുണ്ട്. നാണക്കേട് തോന്നിയൊരു സിനിമ കിളിച്ചുണ്ടന്‍ മാമ്പഴം. ആള്‍ക്കാരുടെ മുന്നില്‍, അത് പ്രത്യേകിച്ച് കുട്ടികളുടെ, ടീനേജേഴ്‌സിന്റെ മുന്നിലൊക്കെ പറയുമ്പോള്‍ നാണക്കേട്. പെണ്ണിന്റെ പിന്നാലെ പോവുകയല്ലേ അതില്‍. ഭയങ്കര നാണക്കേട് തോന്നിയൊരു ക്യാരക്ടറാണ്. എത്ര പെണ്ണുങ്ങളുടെ പിന്നാലെയാണ് പോവുന്നത്. ഭയങ്കര വെപ്രാളത്തോട് കൂടി സൗന്ദര്യയുടെ പിന്നാലെ പോവുന്നതൊക്കെയല്ലേ കാണുന്നത് എന്നായിരുന്നു വിമല പറഞ്ഞത്. ശ്രീനിവാസന്‍ അല്ലല്ലോ അത് കലന്തനല്ലേ എന്നായിരുന്നു ശ്രീനിവാസന്റെ ചോദ്യം. സിനിമ കാണുമ്പോള്‍ സിനിമയായി തന്നെ തോന്നണം. അത് തോന്നാത്തതല്ലേ ഇവിടെ പ്രശ്‌നം എന്നായിരുന്നു ശ്രീനിവാസന്റെ കൗണ്ടര്‍.

വിനീതിന്റെ സൈക്കിള്‍ എന്ന സിനിമയിലെ ചില രംഗങ്ങളൊക്കെ കാണുമ്പോള്‍ എനിക്ക് ടെന്‍ഷനായിരുന്നു. അവന്‍ അന്ന് ചെറുപ്പമായിരുന്നല്ലോ. ഇതുപോലെത്തെ ചെറിയ ഇഷ്യൂസൊക്കെ ഉണ്ടാവുമെന്നേയുള്ളൂ. ഇത് എന്നോട് തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്. അതൊരു ക്യാരക്ടറാണ്. അത്രയും ചെയ്താലേ ആ ക്യാരക്ടര്‍ നിലനില്‍ക്കുകയുള്ളൂ. കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ക്യാരക്ടര്‍ വളരെ എനര്‍ജറ്റിക്കായാണ് എനിക്ക് തോന്നിയിട്ടുള്ളത്. പോസിറ്റീവായാണ് ഞാന്‍ അതിനെ കാണുന്നത്. വേറൊരു സിനിമയിലും അത്രയും എനര്‍ജിയും ഓട്ടവും, വികാരപ്രകടനങ്ങളുമൊന്നും ഉണ്ടായിട്ടില്ല. ഇതുപോലെ രസമുള്ളൊരു പാട്ട് ആലോചിച്ചെടുക്കാന്‍ പ്രിയനാണ് എന്നോട് പറഞ്ഞത്. അങ്ങനെയാണ് ആര് ഇജ്ജ്, ഇജ്ജ് എന്ന് ചോദിക്കുന്നത്. എന്‍ജോയ് ചെയ്താണ് ഞാന്‍ ആ ക്യാരക്ടര്‍ ചെയ്തത്. എല്ലാത്തിലും ഹ്യൂമര്‍ ഉണ്ടായിരുന്നു.
കല്യാണത്തിന് മുന്നെ എങ്ങനെയായിരുന്നുവോ അതുപോലെ തന്നെയാണ് ഇപ്പോഴും. ഞങ്ങള്‍ തമ്മില്‍ പേഴ്‌സണലായി അടി ഉണ്ടാവാറില്ല. വേറെ പല ഘടകങ്ങളുണ്ടല്ലോ, അങ്ങനെ വരുന്ന അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളുമൊക്കെയുള്ളൂ. പാരലല്‍ കോളേജില്‍ പഠിപ്പിക്കുന്നതിനിടയിലാണ് വിമലയുമായി പ്രണയത്തിലാവുന്നത്. കോളേജില്‍ ഞാന്‍ അവസാനവര്‍ഷമായപ്പോഴേക്കും ശ്രീനിയേട്ടന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ പോയി. ബിഎഡ് കഴിഞ്ഞയുടന്‍ തന്നെ വിമലയ്ക്ക് ജോലി കിട്ടിയിരുന്നു. അന്നൊന്നും ഞാന്‍ അത്ര നല്ല അവസ്ഥയിലായിരുന്നില്ല. വേറെ ആലോചനകളൊക്കെ വരുന്നുണ്ടായിരുന്നു. ഒരു കല്യാണം കഴിക്കാനുള്ള മാനസികാവസ്ഥയിലൊന്നുമായിരുന്നില്ല അന്ന്. വേറെ ആലോചനകളൊക്കെ വന്നെങ്കിലും വേണ്ട എന്ന നിലപാടിലായിരുന്നു വിമല. നിമിത്തവും, യോഗവുമൊക്ക ഉണ്ടെന്ന് വിശ്വസിക്കുന്നത് അതുകൊണ്ടാണ്. രജിസ്റ്റര്‍ മാര്യേജായിരുന്നു ഞങ്ങളുടേത്.


Click it and Unblock the Notifications