ആ മൂന്ന് സിനിമകള്‍ ഞാന്‍ കാണില്ല! മോഹന്‍ലാലിന്റെ ചിത്രങ്ങളില്‍ അമ്മ കാണാത്തത്! കാരണമായി പറഞ്ഞത്!

മകന്റെ സിനിമാജീവിതത്തിന് അങ്ങേയറ്റത്തെ പിന്തുണ നല്‍കിയ അമ്മയായിരുന്നു ശാന്തകുമാരി അമ്മ. ലാലുവിന് മാത്രമല്ല ഞങ്ങള്‍ക്കെല്ലാം പ്രിയപ്പെട്ട അമ്മയാണ്. ഞങ്ങളെല്ലാം ഒന്നിച്ച് കളിച്ച് വളര്‍ന്നവരാണ്. ഏത് സമയത്ത് ചെന്നാലും ഭക്ഷണം തരാറുണ്ട്. അമ്മയുടെ വിയോഗം സങ്കടമാണെന്നായിരുന്നു എംജി ശ്രീകുമാര്‍ പറഞ്ഞത്. മകന്റെ സിനിമകളെക്കുറിച്ചും അമ്മ അഭിമുഖങ്ങളില്‍ വാചാലയാവാറുണ്ടായിരുന്നു. കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമ്മ മകനെക്കുറിച്ച് വാചാലയായത്.

വാനപ്രസ്ഥം ഒരുപാട് കഷ്ടപ്പെട്ടതാണ്. അമ്മയ്ക്ക് ഷൂട്ടിംഗ് കാണേണ്ടേ എന്ന് എന്നോട് ചോദിച്ചിരുന്നു. കണ്ടാല്‍ കൊള്ളാമെന്നുണ്ടെന്നായിരുന്നു അമ്മ പറഞ്ഞത്. പൂതന സുന്ദരിയായി വരുന്നില്ലേ, അത് കാണിക്കാനാണ് കൊണ്ടുപോയത്. വളരെ നന്നായിരുന്നു അത്. എനിക്ക് ഭയങ്കരമായി ഇഷ്ടമായി. എത്രമാത്രം കഷ്ടപ്പെടുന്നുണ്ടെന്ന് അത് കണ്ടപ്പോള്‍ മനസിലായി. സ്‌ട്രോ വെച്ച് പോലും അയാള്‍ വെള്ളം കുടിക്കില്ല. വെള്ളം പോലും കുടിക്കാതെ ഇതൊക്കെ ചുറ്റിക്കെട്ടി നില്‍ക്കണ്ടേ, ആ ബുദ്ധിമുട്ടിനൊക്കെ ഫലം കിട്ടണേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു.

Santhakumari about Mohanlal s movies
Photo Credit: Mohanlal/Facebook

ഇരുവര്‍ സിനിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് കണ്ടില്ലെന്നായിരുന്നു മറുപടി. ഞാന്‍ അങ്ങനെ ഒരുപാട് വീടുകളിലൊന്നും പോവാറില്ല. വാനപ്രസ്ഥമൊക്കെ ചെയ്തപ്പോള്‍ ഒരുപാട് പേര്‍ ലാലുവിനെ കുറ്റപ്പെടുത്തിയിരുന്നു. എന്തിനാണ് ആവശ്യമില്ലാത്തതൊക്കെ ഏറ്റെടുത്തതെന്ന്. അത് അവന്റെയൊരു ആഗ്രഹമല്ലേ. അത് നന്നായി. അമ്മേ എനിക്കൊരു തൃപ്തി വേണ്ടേ എന്ന് ചോദിച്ചിരുന്നു. അതേ, അതും പ്രധാനമാണല്ലോ, സാമ്പത്തികം മാത്രം നോക്കിയാല്‍ പോരല്ലോ. അവാര്‍ഡ് കിട്ടിയ സമയത്ത് എന്നെ വിളിച്ച് പറഞ്ഞിരുന്നു. ഞാന്‍ നേരെ ക്ഷേത്രത്തിലേക്ക് പോയി. ഭഗവാനോട് പറയണമല്ലോ, അംഗീകാരം കിട്ടുന്തോറും ഹമ്പിളാവണമല്ലോ. കുട്ടിക്കാലത്ത് തന്നെ ലാലു പാടുമായിരുന്നു. എന്തെങ്കിലും തെറ്റ് വരികയാണെങ്കില്‍ ഞങ്ങള്‍ പറഞ്ഞ് കൊടുക്കും. അന്നെന്തോ പഠിപ്പിക്കാന്‍ പറ്റിയില്ല. അക്കാര്യത്തില്‍ സങ്കടമുണ്ടെന്നും അമ്മ പറഞ്ഞിരുന്നു.

കിരീടം, ചെങ്കോല്‍ അതൊന്നും ഞാന്‍ കണ്ടിട്ടില്ല. ചെങ്കോല്‍ ഞാന്‍ കണ്ടിട്ടേയില്ല. കിരീടം ആദ്യഭാഗം കുറച്ച് കണ്ടു. അടിയല്ലേ, അതൊന്നും എനിക്കിഷ്ടമല്ല. താളവട്ടം അതൊന്നും ഞാന്‍ കണ്ടിട്ടില്ല. ചിരിപ്പിക്കുന്ന സിനിമകളാണ് എനിക്കിഷ്ടം. കിലുക്കം ഇഷ്ടമാണ്. ചിത്രം അവസാനമെത്തുമ്പോള്‍ ഞാന്‍ മാറിപ്പോവും. എനിക്ക് കാണണ്ടെന്ന് പറയും. അമ്മേ വയ്യ എന്നൊന്നും ഒരിക്കലും പറഞ്ഞിട്ടില്ല. കഷ്ടപ്പെടാനിഷ്ടമാണ്, നന്നായിട്ട് കഷ്ടപ്പെടുകയും ചെയ്യും. ഉള്ളത് സിന്‍സിയറായിട്ട് തന്നെയാണ് ചെയ്യുന്നത്. എന്തായാലും ഇറങ്ങിപ്പോയില്ലേ, കഷ്ടപ്പെടാതെ പറ്റില്ലല്ലോ എന്നാണ് അവന്‍ പറയുക. ഏത് പ്രവര്‍ത്തിയാണെങ്കിലും ആത്മാര്‍ത്ഥമായി തന്നെയാണ് കാണുക. ഞങ്ങളുടെ വീട്ടില്‍ ഡോക്ടേഴ്‌സില്ല. ഡോക്ടറായി കാണണമെന്നൊരു ആഗ്രഹമുണ്ടായിരുന്നു. അതൊന്നും അയാള്‍ക്ക് താല്‍പര്യമുള്ള കാര്യമായിരുന്നില്ല. അവരവരല്ലേ, ആരാവണമെന്നൊക്കെ തീരുമാനിക്കുന്നത് എന്നുമായിരുന്നു അന്നത്തെ അഭിമുഖത്തില്‍ അമ്മ പറഞ്ഞത്.

എത്ര തിരക്കിലാണെങ്കിലും അമ്മയെ കാണാനായി ഓടിയെത്താറുണ്ട് മോഹന്‍ലാല്‍. ചെന്നൈയില്‍ ആയിരിക്കുമ്പോഴും അമ്മയെ ഫോണില്‍ വിളിച്ച് വിശേഷങ്ങളെല്ലാം തിരക്കും. ഹോം തിയേറ്ററിലൂടെയായി സിനിമകളും കാണിക്കും. താന്‍ സംവിധാനം ചെയ്ത സിനിമയായ ബറോസ് അമ്മയെ കാണിക്കണം എന്നുണ്ടായിരുന്നു. എന്നാല്‍ അമ്മയ്ക്ക് തിയേറ്ററില്‍ പോവാന്‍ പറ്റിയ അവസ്ഥയല്ല. അതുകൊണ്ട് ത്രീഡി പതിപ്പ് കാണിക്കാനായില്ലെന്നും മോഹന്‍ലാല്‍ മുന്‍പ് പറഞ്ഞിരുന്നു.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X