പ്രാര്‍ത്ഥനയൊക്കെയുള്ള വീടാണ്! കിച്ചുവിനെ ആരും ഇറക്കിവിട്ടിട്ടില്ല! രേണു യാത്രകളിലാണ്! ചോദ്യങ്ങള്‍ക്ക് മറുപടി
സ്വന്തമായൊരു വീട് എന്ന ആഗ്രഹം ബാക്കിവെച്ചായിരുന്നു കൊല്ലം സുധിയുടെ വിയോഗം. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും, സാമൂഹ്യപ്രവര്‍ത്തകരും, ഫ്‌ളവേഴ്‌സ് ചാനലും ആ സ്വപ്‌നം വൈകാതെ സാക്ഷാത്ക്കരിക്കും എന്ന് അന്ന് പറഞ്ഞിരുന്നു. അധികം വൈകാതെ തന്നെ വീട് പണിത് നല്‍കുകയും ചെയ്തിരുന്നു. സുധിയുടെ മക്കളായ കിച്ചുവിന്റെയും റിതപ്പന്റെയും പേരിലാണ് വീട്. പഠന സംബന്ധമായി കൊല്ലത്ത് സുധിയുടെ വീട്ടിലാണ് കിച്ചു താമസിക്കുന്നത്. റിതപ്പനെ നോക്കാനായി അച്ഛനും അമ്മയും കൂടെയുണ്ട്. അവരും ഈ വീട്ടിലാണ് താമസിക്കുന്നത്. വര്‍ക്കുകളൊക്കെയായി മിക്കപ്പോഴും പുറത്താണെന്ന് രേണു തുറന്നുപറഞ്ഞിരുന്നു. വീട് വെക്കാനായി സ്ഥലം നല്‍കിയ ബിഷപ്പിനെയും, വീട് പണിത ഫിറോസിനെയും അപമാനിച്ചു എന്നാരോപിച്ച് രേണുവിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
രേണുവിനെയും കുടുംബത്തെയും കുറിച്ച് സംസാരിച്ചുള്ള ബിഷപ്പിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആ വീട് എഴുതിക്കൊടുത്തിരിക്കുന്നത് ആ രണ്ട് കുഞ്ഞുങ്ങളുടെ പേരിലാണ്. കിച്ചുവിനെ അവിടെ നിന്ന് ഇറക്കിവിടാന്‍ നിയമമില്ല. ഇതുവരെ അങ്ങനെയൊരു സംസാരമോ, വഴക്കോ അവിടെ നടന്നതായി അറിവില്ല. ആ വീട്ടിലൊരു ബെഡ്‌റൂം കിച്ചുവിന് വേണ്ടി മാറ്റിവെച്ചിട്ടുണ്ട്. ഏത് സമയത്ത് വേണമെങ്കിലും അവന് അവിടെ വന്ന് താമസിക്കാം. അവന്റെ സ്വന്തം വീടാണ്. അവരുടെ ഫാമിലിയില്‍ അങ്ങനെ എന്തെങ്കിലും വിഷയം നടന്നതായി എനിക്ക് അറിവില്ല. എല്ലാവരും സ്‌നേഹത്തോടെയാണ് അവനോട് പെരുമാറുന്നത്. അല്ലാതെ അവിടെയൊരു വഴക്കോ, ബഹളമോ ഒന്നും നടന്നതായി അറിവില്ല.

പ്രാര്‍ത്ഥനയൊക്കെയായി ആത്മീയ വഴിയിലൂടെ സഞ്ചരിക്കുന്നവരാണ് അവരുടെ പേരന്‍സ്. ജോലിയുടെ ഭാഗമായി യാത്രകളിലാണ് രേണു സുധി. അവരുടെ പേരന്‍സ് ഇവിടെയാണ് താമസിക്കുന്നത്. രേണുവിനെ സപ്പോര്‍ട്ട് ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഫിറോസിനെയും സപ്പോര്‍ട്ട് ചെയ്യേണ്ട കാര്യമില്ല. എനിക്ക് ആരേയും സപ്പോര്‍ട്ട് ചെയ്ത് സംസാരിക്കേണ്ട കാര്യമില്ല.വീടിന് ചോര്‍ച്ചയുണ്ടെന്ന് രേണു പറഞ്ഞ വീഡിയോ കണ്ടിരുന്നു. മഴ പെയ്യുമ്പോള്‍ ഗ്ലാസിലൂടെ വരുന്ന വെള്ളത്തെക്കുറിച്ചാണ് പറഞ്ഞത്. രേണു കള്ളം പറഞ്ഞിട്ടില്ല. അത് സത്യസന്ധമായ കാര്യമാണ്. ചോര്‍ച്ച എന്നത് അവരുടെ വായില്‍ നിന്നും വീണുപോയ വാക്കാണ്. ഫിറോസൊക്കെ ബില്‍ഡേഴ്‌സാണ്, ഇങ്ങനെയൊരു പരാതി വന്ന സ്ഥിതിക്ക് അവരെ ഇനി ആരെയെങ്കിലും വീട് പണിയാനായി വിളിക്കുമോ എന്നതാണ് അവരുടെ ആശങ്ക.
ചോര്‍ച്ചയെന്ന് കേള്‍ക്കുമ്പോള്‍ നിര്‍മാണത്തിലെ വീഴ്ചയായാണ് മനസിലാക്കുക. തന്റെ കുഞ്ഞ് കിടക്കുന്ന സ്ഥലത്ത് വെള്ളം വന്നതാണ് രേണുവിനെ വിഷമിപ്പിച്ചത്. അമ്മയെന്ന നിലയില്‍ മകന്റെ കാര്യങ്ങള്‍ പ്രധാനപ്പെട്ടതാണ്. ഇത് രേണുവും ഫിറോസും നേരില്‍ സംസാരിച്ച് തീര്‍ക്കേണ്ടതായിരുന്നു. സോഷ്യല്‍മീഡിയയിലൂടെയായി പരിഹരിക്കേണ്ട കാര്യമായിരുന്നില്ല. ഒഫീഷ്യലി രേണുവിന് ഒരു കത്ത് കൈമാറാമായിരുന്നു. താങ്കള്‍ നിര്‍മ്മിച്ച ഈ വീട്ടില്‍ ഇങ്ങനെയൊരു പ്രശ്‌നമുള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് അത് പരിഹരിക്കുമെന്ന് കരുതുന്നു എന്ന് പറഞ്ഞ് കത്ത് കൊടുക്കാം. അദ്ദേഹം അത് കണക്കിലെടുത്തില്ലെങ്കില്‍ മറ്റ് വഴികള്‍ നോക്കാമായിരുന്നു.സോഷ്യല്‍മീഡിയയിലൂടെ അവഹേളിച്ചത് ശരിയായ കാര്യമല്ലെന്നുമായിരുന്നു ബിഷപ്പ് പറഞ്ഞത്. നിരവധി പേരാണ് വീഡിയോയുടെ താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.


Click it and Unblock the Notifications