അവന് വേണ്ടിയല്ലാതെ മറ്റാർക്ക് വേണ്ടിയും അത് ചെയ്തിട്ടില്ല; വിഘ്നേഷ് നയൻസ് കീ കൊടുക്കുമ്പോൾ ചലിക്കുന്ന പാവ!

ലേഡി സൂപ്പർ സ്റ്റാറെന്ന് തന്നെ വിശേഷിപ്പിക്കുന്നതിനോട് എതിർപ്പുള്ളയാളാണ് നയൻതാര. പക്ഷെ ഒറ്റയ്ക്ക് നിന്ന് പോരാടി നടി നേടിയെടുത്ത വിജയത്തെ വിശേഷിപ്പിക്കാൻ ഇതിലും മനോഹരമായ മറ്റൊരു ​വാക്കില്ല. നാൽപ്പതിനോട് അടുത്തപ്പോഴാണ് നയൻതാര വിവാഹിയായത്. അടുത്ത കാലത്ത് നടന്നതിൽ ഇന്ത്യൻ സിനിമ ആഘോഷിച്ച വിവാഹമായിരുന്നു നയൻതാരയുടേയും വിഘ്നേഷ് ശിവന്റെയും. ഇരുവരും പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾ പ്രചരിച്ചപ്പോൾ പ്രേക്ഷകർ അത്ഭുതപ്പെട്ടു.

ഒരു നവ സംവിധായകനെ നടി എന്തുകൊണ്ട് സ്വീകരിച്ചുവെന്നതായിരുന്നു എല്ലാവരുടേയും മനസിൽ വന്ന ആദ്യ ചോ​ദ്യം. എന്നാൽ ആസ്തി നോക്കിയല്ല തന്നോട് കാണിക്കുന്ന സ്നേഹവും ബഹുമാനവും കണ്ടാണ് വി‌ഘ്നേഷിനോട് പ്രണയം തോന്നിയതെന്ന് പറയുകയാണ് നടി. താൻ ആ​ഗ്രഹിച്ചതുപോലൊരു പങ്കാളിയാണ് വിഘ്നേഷ് എന്നും നയൻതാര പറയുന്നു.

Nayanthara Vignesh Shivan

സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എനിക്ക് അത് ഒരിക്കലും വേണ്ടായിരുന്നു. എനിക്ക് ഏറ്റവും പ്രധാനം സ്നേഹവും ബഹുമാനവുമാണ്. അതാണ് എനിക്ക് ഇപ്പോൾ ലഭിക്കുന്നത്. ഇതാണ് ഞാൻ വളരെക്കാലമായി ആഗ്രഹിച്ചത്. അതാണ് എനിക്ക് ഇപ്പോൾ ലഭിക്കുന്നത്. ഒരുമിച്ച് ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

ഞങ്ങൾ അത് ചെയ്യുക തന്നെ ചെയ്യും. അങ്ങനെ ഒരു ദിവസം വരും. ഈ വെറുക്കുന്നവർക്കെല്ലാം മറ്റ് മാർഗമൊന്നുമില്ലാതെ വിക്കിയെക്കുറിച്ചും എന്നെക്കുറിച്ചും വീണ്ടും നല്ല കാര്യങ്ങൾ മാത്രം എഴുതാൻ തുടങ്ങേണ്ടി വരും. നിങ്ങൾ വിജയം തിരഞ്ഞെടുക്കുന്നില്ല, പണം തിരഞ്ഞെടുക്കുന്നില്ല, പ്രണയം തെരഞ്ഞെടുക്കുന്നില്ല.

നിങ്ങൾ ഏതെങ്കിലും ഒരു സാഹചര്യത്തിൽ ആരുമായെങ്കിലും പ്രണയത്തിലായാൽ പ്രണയത്തിലാണ് എന്നത് മാത്രം. അതിന് അപ്പുറം വേറൊന്നുമില്ല. എന്റെയും വിഘ്‌നേഷിന്റെയും കാര്യത്തിൽ ഞാൻ ഡോക്യുമെന്ററിയിൽ പറഞ്ഞതുപോലെയാണ് കാര്യങ്ങൾ ഞങ്ങളുടെ റിലേഷൻഷിപ്പിൽ ആദ്യ സ്റ്റെപ്പ് എടുത്തത് ഞാനാണ്. എന്റെ ജീവിതത്തിൽ മുമ്പ് ഒരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ല.

റിലേഷൻഷിപ്പിൽ ആദ്യ സ്റ്റെപ്പ് എടുക്കുക എന്നതിൽ അതുവരെ ഞാൻ വളരെ ഇ​ഗോയിസ്റ്റിക്കായിരുന്നു. പക്ഷെ വിക്കിയുടെ കാര്യത്തിൽ ഞാൻ ആദ്യ സ്റ്റെപ്പ് എടുക്കുന്നത് ശരിയാണെന്ന് എനിക്ക് തോന്നി. ഞാൻ ആദ്യം ആ നീക്കം നടത്തിയില്ലെങ്കിൽ എനിക്ക് അവനെ ഇഷ്ടമാണെന്ന് വിക്കിക്ക് മനസിലാകില്ലെന്നും എനിക്ക് തോന്നി എന്നാണ് നയൻതാര പറഞ്ഞത്.

Nayanthara Vignesh Shivan

വിഘ്നേഷിന് മുമ്പ് നിരവധി പ്രണയങ്ങൾ നയൻതാരയുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. അതിൽ ആദ്യത്തേത് നടൻ സിമ്പുവായിരുന്നു. വല്ലവൻ സമയത്തായിരുന്നു ഇരുവരുടേയും പ്രണയം മൊട്ടിട്ടത്. പക്ഷെ സ്വകാര്യ ചിത്രങ്ങൾ ലീക്കായതോടെ ഇരുവരും വേർപിരിഞ്ഞു. പിന്നീട് നടനും സംവിധായകനും നർത്തകനുമെല്ലാമായ പ്രഭുദേവയായിരുന്നു നയൻതാരയുടെ പ്രണയം. അന്ന് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായിരുന്നു പ്രഭുദേവ.

ഇരുവരും വിവാ​ഹിതരാകുമെന്ന് തന്നെയാണ് പ്രേക്ഷകരും സിനിമാ ലോകവും കരുതിയിരുന്നത്. പക്ഷെ പ്രഭുദേവയുടെ മുൻഭാര്യ രം​ഗത്തെത്തിയതോടെ നയൻതാരയ്ക്ക് പിന്തിരിയേണ്ടി വന്നു. തന്റെ മുൻകാമുകന്മാർ മൂലം തനിക്ക് ഉണ്ടായിട്ടുള്ള നഷ്ടങ്ങളെ കുറിച്ചും കരിയർ ഉപേക്ഷിക്കണമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതിനെ കുറിച്ചും നയൻസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

താൻ ആ​ഗ്രഹിച്ചത് പോലൊരു പങ്കാളിയാണ് വിഘ്നേഷ് എന്ന് നയൻതാര പറഞ്ഞതോടെ പോസിറ്റീവും നെ​ഗറ്റീവുമായ നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടു. വിഘ്നേഷ് നയൻസ് കീ കൊടുക്കുമ്പോൾ ചലിക്കുന്ന പാവയാണെന്നും അങ്ങനൊരു പങ്കാളിക്ക് വേണ്ടിയാണ് നടി കാത്തിരുന്നതെന്നുമാണ് വിമർശിച്ചവർ കുറിച്ചത്. എന്ത് ചെയ്താലും ആളുകൾ എന്തെങ്കിലും പറയും. അതുകൊണ്ട് ഓരോ തീരുമാനം എടുക്കുമ്പോഴും എത്ര സന്തോഷം ലഭിക്കുന്നുവോ അതിന് അനുസരിച്ച് മുന്നോട്ട് ജീവിക്കുവെന്നാണ് അനുകൂലിച്ചവർ കുറിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X