16 വര്‍ഷമായി ആ ശീലം ഉപേക്ഷിച്ചിട്ട്! മകള്‍ വന്നതിന് ശേഷം വന്ന പ്രധാന മാറ്റത്തെക്കുറിച്ച് മനോജ് കെ ജയന്‍

മനോജ് കെ ജയന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ദിഗംബരന്‍. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു തനിക്ക് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അഭിമുഖങ്ങളിലെല്ലാം ഈ സിനിമയെക്കുറിച്ച് ചോദ്യങ്ങള്‍ വരാറുണ്ട്. മണിയന്‍പിള്ള രാജുവായിരുന്നു ദിഗംബരനാവാന്‍ തനിക്ക് പറ്റുമെന്ന് പറഞ്ഞ് ആത്മവിശ്വാസം നല്‍കിയത്. ആ ക്യാരക്ടര്‍ എന്നെ ബാധിക്കുമോയെന്ന കാര്യത്തിലും സംശയമായിരുന്നു. സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ മുതല്‍ ആശങ്കകളായിരുന്നു. തിരനുരയും എന്ന ഗാനത്തിന് വേണ്ടി മേക്കപ്പ് ചെയ്തിരുന്നു ആദ്യം. അപ്പോഴാണ് ആശ്വാസമായത്. അങ്ങനെയങ്ങ് തുടങ്ങുകയായിരുന്നു എന്നാണ് മനോജ് കെ ജയന്‍ പറഞ്ഞത്.

എംജി ശ്രീകുമാറിനൊപ്പം പറയാം നേടാം ഷോയില്‍ അതിഥിയായി എത്തിയപ്പോഴും അദ്ദേഹം ഈ സിനിമയെക്കുറിച്ച് സംസാരിച്ചിരുന്നു. ഹെവി ഷോര്‍ട്ട് കഴിഞ്ഞ് ഒന്ന് ഇരിക്കുമ്പോഴേക്കും ഷോര്‍ട്ട് റെഡി എന്ന് പറഞ്ഞ് വിളിക്കും. അത്രയും സ്പീഡാണ് സന്തോഷേട്ടന്. ഒരു രക്ഷയുമില്ല. ഇരിക്കാന്‍ പോലും സമയം തരാതെയാണ് ആ സിനിമ ചെയ്ത് തീര്‍ത്തത്. ഒരു സൈഡില്‍ വളരെ സീരീയസായ ക്യാരക്ടര്‍ ചെയ്യുന്നു. മറുസൈഡില്‍ എല്ലാവരുമായും തമാശയൊക്കെയായി കൂടുന്നു. ഈ ക്യാരക്ടറില്‍ നിന്നും പോവാന്‍ പാടില്ല. ചിലരൊക്കെയാണെങ്കില്‍ ക്യാരക്ടര്‍ വിടാതെയിരിക്കാന്‍ പുസ്തകമൊക്കെ വായിച്ച് അവിടെയിരിക്കും. നമ്മളിവിടെ തമാശയൊക്കെ പറഞ്ഞിരിക്കുമ്പോഴായിരിക്കും വന്ന് വിളിക്കുന്നത്. പിന്നെ കഥാപാത്രമായി മാറും.

Manoj K Jayan viral video
Photo Credit: Manoj K Jayan/ Facebook

അന്ന് ഞാന്‍ മദ്യം കഴിക്കുന്ന സമയമായിരുന്നു. ഒരു സ്‌മോള്‍ അടിച്ച് പിരിയുന്ന കാലമായിരുന്നു. രാജമാണിക്യം, അനന്തഭദ്രം സിനിമകളോട് കൂടി ഞാന്‍ മദ്യപാനം നിര്‍ത്തി. അങ്ങനെ വലിയ മദ്യപാനിയൊന്നുമല്ലായിരുന്നു ഞാന്‍. എന്തോ ആ ശീലം വേണ്ടെന്ന് വെക്കാന്‍ തോന്നി. അങ്ങനെ നിര്‍ത്തിയതാണ്. കേരളത്തില്‍ ഒരു ബാറിലും ഞാന്‍ പോവാറില്ല. എന്റേതായൊരു സ്ഥലത്ത് ഇരുന്ന് കഴിക്കാറുണ്ട്. സോഡ മേക്കറൊക്കെ വെച്ച് ഞാന്‍ തന്നെ കഴിച്ച്, ടിവി കണ്ടിരിക്കും. മോളൊക്കെ വലുതായി തുടങ്ങിയപ്പോഴാണ് ആ ശീലം നിര്‍ത്തിയത്. വേണ്ട എന്ന് തോന്നി. സെറ്റില്‍ പോയാലും കഴിക്കുന്നില്ല എന്ന് തീരുമാനിച്ചു. 16 വര്‍ഷമായി ആ ശീലം ഉപേക്ഷിച്ചിട്ട്. ബിയറോ, വൈനോ, സിഗരറ്റോ ഒന്നുമില്ല.

More from Filmibeat

Read more about: manoj k jayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X