കാണാൻ കൊള്ളാമെന്ന് തോന്നിയാൽ തൊട്ട് നോക്കാൻ ടെന്റൻസിയുള്ളവർ, പെണ്ണുങ്ങൾക്ക് കഷ്ടപ്പാടുണ്ടെന്ന് മനസിലായി!

By Desk

മലയാള സിനിമയിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന താരങ്ങളിൽ ദിലീപിനോളം വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള താരങ്ങൾ കുറവാണ്. ഒരു സിനിമ‌യിൽ തന്നെ വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങൾ നിഷ്പ്രയാസം നടന് ചെയ്ത് ഫലിപ്പിക്കാൻ സാധിക്കും. ഒരു സാമ്യവും രണ്ട് കഥാപാത്രങ്ങളും തമ്മിൽ ഉണ്ടാവില്ല. പച്ചക്കുതിര, കുഞ്ഞിക്കൂനൻ, മായാമോഹിനി, തിളക്കം തുടങ്ങിയ സിനിമകൾ അതിന് ഉദാഹരണങ്ങളാണ്. മായാമോഹിനിക്ക് വേണ്ടിയാണ് ദിലീപ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയിട്ടുള്ളത്.

സ്ത്രീയുടെ ശരീര ഭാഷ വരുത്താനും മുഖം രൂപപ്പെടുത്തിയെടുക്കാനുമെല്ലാമായി ഒരുപാട് പ്രയത്നിച്ചു. വാക്സിങ്, ത്രഡിങ് പോലുള്ളവയ്ക്ക് വരെ വിധേയനായിരുന്നു. സ്ത്രീയായി ജീവിക്കുമ്പോഴുള്ള കഷ്ടപ്പാട് താൻ മനസിലാക്കിയത് മായാമോഹിനിയിൽ അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണെന്നാണ് മുമ്പ് ഒരു അഭിമുഖത്തിൽ നടൻ പറയുകയുണ്ടായി.

Dileep

പെണ്ണുങ്ങൾക്ക് നല്ല കഷ്ടപ്പാടുണ്ട്. ഒറ്റയ്ക്കൊരു പെൺകുട്ടി റോട്ടിൽ പെട്ടാലുള്ള അവസ്ഥകളുണ്ട്. കാണാൻ കൊള്ളാവുന്ന ഒരു വസ്തുകണ്ടാൽ തൊട്ട് നോക്കാനുള്ള ടെന്റൻസി എല്ലാവർക്കും ഉണ്ടാവുമല്ലോ. നമ്മൾ ആ ടൈപ്പ് അല്ലാത്തതുകൊണ്ട് വേറെ ആം​ഗിളിൽ സ്ത്രീകളുടെ കഷ്ടപ്പാടുകളെ കുറിച്ച് സംസാരിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് ദിലീപ് സംസാരിച്ച് തുടങ്ങിയത്.

മായാമോഹിനിയിൽ അഭിനയിക്കുന്ന സമയത്ത് സ്ത്രീയായി ഒരുങ്ങിയശേഷം മനുഷ്യന്റെ അത്യാവശ്യ കാര്യങ്ങൾ ചെയ്യുന്നതിൽ ഞാൻ പെട്ട് പോയിട്ടുണ്ട്. അന്ന് സ്ത്രീകൾക്ക് ഇത്രയേറെ ബുദ്ധിമുട്ടുകൾ ഉണ്ടല്ലേയെന്ന് തോന്നിപ്പോയി. സ്ത്രീകൾ ബ്യൂട്ടി പാർലറിലേക്ക് സന്തോഷത്തോടെ പോകുന്നത് കാണുമ്പോൾ ഇവർ ഭയങ്കര ഹാപ്പിയായിരിക്കും എന്നാണ് ഞാൻ കരുതിയത്. ത്ര‍െഡ് ചെയ്തപ്പോഴാണ് എനിക്ക് മനസിലായത്. ഇവർ അവിടെപ്പോയി കരയുകയാണെന്ന്.

ചില സ്ത്രീകളെ മേക്കപ്പില്ലാതെയും ഭം​ഗി തോന്നും. കുറേ സ്ത്രീകളെ അണിഞ്ഞൊരുങ്ങി വരുമ്പോഴാണ് കാണാൻ ഭം​ഗി. നമുക്കൊന്നും ഇത്ര ഒരുക്കമില്ലല്ലോ. കിട്ടിയത് എടുത്ത് ഇറങ്ങുകയാണല്ലോ. വേറെ മേക്കപ്പില്ലല്ലോ. ജിമ്മിൽ ഞാൻ പോകുന്നത് സിനിമയ്ക്ക് ആവശ്യം വരുമ്പോൾ മാത്രമാണ്.

അല്ലാത്ത സമയങ്ങളിൽ ചിലപ്പോൾ ജോ​ഗിങുണ്ടെന്നും ചോറ് കഴിക്കരുതെന്ന് തീരുമാനിച്ചാലും അറിയാതെ കഴിക്കുമെന്നും അത് പലപ്പോഴും വയറ് ചാടാൻ കാരണമായിട്ടുണ്ടെന്നുമാണ് നടൻ ശരീര സംരക്ഷണത്തെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത്. ന്യൂജനറേഷൻ എന്ന് സിനിമകളെ തരംതിരിച്ച് കാണുന്നതിനെ കുറിച്ചുള്ള തന്റെ അഭിപ്രായവും അതേ അഭിമുഖത്തിൽ ദിലീപ് പങ്കുവെച്ചിരുന്നു. ന്യൂജനറേഷൻ സിനിമകൾ എന്ന് മുദ്രകുത്തിയിരിക്കുന്ന സിനിമകളുടെ സംവിധായകരിൽ ഒരാൾ ആഷിക് അബുവാണ്.

Dileep

ദിലീപേട്ട ഈ പേര് ആരാണ് കൊണ്ടുവന്നതെന്ന് പോലും അറിയില്ല. സിനിമയ്ക്ക് അകത്തുള്ള ആളുകളല്ല ഇത് പറയുന്നത്. പുറത്ത് നിന്ന് കുറച്ച് ആളുകൾ ന്യൂജനറേഷൻ എന്ന് പറഞ്ഞ് ബ്രാന്റ് ചെയ്യുകയാണ് എന്നാണ് ആഷിക് അബു പറഞ്ഞത്. കുറേ ​കാലഘട്ടം മുമ്പ് തന്നെ ഇതുണ്ട്. വ്യത്യസ്തമായ സിനിമകൾ. സ്റ്റാർ വാല്യുവുള്ള ആളുകളുടെ സിനിമകളും ഓടും.

അതല്ലാതെ കുറേ സിനിമകളും ഓടും. കമൽ സാറിനോട് സംസാരിച്ചപ്പോൾ അദ്ദേഹവും പറഞ്ഞത് ഇത് നേരത്തെ ഉണ്ടായിരുന്നുവെന്നാണ്. വേണു ചേട്ടൻ, ഭരത് ​ഗോപി സാർ എന്നിവരെ വെച്ച് വേറെ ടൈപ്പ് സിനിമകളും ഇവിടെ എടുത്തിരുന്നു. അതിനിടയിൽ മമ്മൂക്ക, ലാലേട്ടൻ പോലുള്ളവരുടെ പടങ്ങളും ഓടുന്നുണ്ട്. എല്ലാ കാലഘട്ടത്തിലും വ്യത്യസ്തമായ സിനിമകൾ സംഭവിക്കാറുണ്ടായിരുന്നു.

പുതിയ സംവിധായകർ വന്ന് അവർ വ്യത്യസ്തമായി മാറി ചിന്തിച്ച് ചെയ്യുമ്പോൾ അതിന് ഒരു സ്റ്റാമ്പ് അടിച്ച് കൊടുക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നുമാണ് നടൻ പറഞ്ഞത്. അവസാനമായി ദിലീപിന്റേതായി റിലീസ് ചെയ്തത് ഭഭബ എന്ന സിനിമയാണ്. മോഹൻലാൽ കാമിയോ റോൾ ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

More from Filmibeat

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X