»   » വിവാഹ മോചനമല്ല, ഒന്നൂടി വിവാഹം തന്നെ കഴിക്കും! ഐ വി ശശിയും സീമയും ഒന്നൂടി വിവാഹം കഴിച്ചു!

വിവാഹ മോചനമല്ല, ഒന്നൂടി വിവാഹം തന്നെ കഴിക്കും! ഐ വി ശശിയും സീമയും ഒന്നൂടി വിവാഹം കഴിച്ചു!

Posted By: Teresa John
Subscribe to Filmibeat Malayalam

സിനിമ താരങ്ങളുടെ കുടുംബ ബന്ധങ്ങള്‍ക്ക് ആയൂസ് തീരെ കുറവാണന്ന് പറയാറുണ്ടെങ്കിലും അതിനെ മറികടക്കുന്ന പല താരങ്ങളുമുണ്ട്. വിവാഹ മോചന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നെങ്കിലും 37 വര്‍ഷമായി ഇണ പിരിയാത്ത ബന്ധമായി ജീവിക്കുന്നവരാണ് സംവിധായകന്‍ ഐ വി ശശിയും നടി സീമയും.

ശ്രീശാന്തിനെ അങ്ങനെ ആര്‍ക്കും തോല്‍പ്പിക്കാന്‍ പറ്റില്ല! ബോളിവുഡിലും സൂപ്പര്‍ താരമായി ശ്രീശാന്ത്!!

മുതിര്‍ന്ന താരദമ്പതികളായ ഇരുവരുടെയും വിവാഹം 1980 ആഗസ്റ്റ് 28 നായിരുന്നു നടന്നത്. നീണ്ട 37 വര്‍ഷത്തെ ദാമ്പത്യത്തിനിടയ്ക്ക് ഇന്നലെ ഇരുവരും ഒന്നും കൂടി മാലയിട്ട് വിവാഹതിരായിരിക്കുകയാണ്. വിവാഹ വാര്‍ഷിക ദിനത്തില്‍ സിനിമ നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ ഗംഗാധരന്റെ വീട്ടില്‍ നിന്നുമാണ് സര്‍പ്രൈസ് പാര്‍ട്ടി നടന്നത്.

ഐ വി ശശിയും സീമയും


മലയാള സിനിമയുടെ മികച്ച നടിമാരില്‍ ഒരാളായിരുന്നു സീമ. 1974 ല്‍ സിനിമയിലെത്തിയ സീമ ആദ്യമായി അഭിനയിച്ചത് ഐ വി ശശിയുടെ സിനിമയിലായിരുന്നു. ശേഷം ഇരുവരും ഒരുപാട് സിനിമകളില്‍ ഒന്നിച്ചിരുന്നു.

അവളുടെ രാവുകള്‍

ഇന്നും മലയാളികള്‍ ഓര്‍ത്ത് വെക്കുന്ന അവളുടെ രാവുകള്‍ എന്ന സിനിമയില്‍ പതിനാറാം വയസിലായിരുന്നു സീമ അഭിനയിച്ചത്. എ പടമായി കണക്കാക്കുന്ന സിനിമ സംവിധായകന്റെയും നടിയുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട സിനിമ തന്നെയായിരുന്നു.

പ്രണയം

ആദ്യ ചിത്രത്തിന് ശേഷം തന്നെ ഇരുവരും പ്രണയത്തിലായിരുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് ചിത്രം റിലീസിനെത്തുന്നതിന് മുമ്പ് തന്നെ തന്റെ പ്രണയം ഐ വി ശശി സീമയെ അറിയിച്ചിരുന്നെന്നാണ് അക്കാലത്ത് പറഞ്ഞിരുന്നത്.

വിവാഹം


പ്രണയം അതിവേഗം തന്നെ വിവാഹത്തിലേക്ക് എത്തി. അങ്ങനെ 1980 ആഗസ്റ്റ് 28 ന് ഇരുവരും വിവാഹം കഴിച്ചു. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്.

നീണ്ട 37 വര്‍ഷങ്ങള്‍

നീണ്ട വര്‍ഷങ്ങള്‍ ദാമ്പത്യം പൂര്‍ത്തിയാക്കി ഇന്നലെ 37 -ാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ്. ഇരുവരും തീരെ പ്രതീക്ഷിക്കാതെ ഇരുന്നപ്പോള്‍ സിനിമ നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ ഗംഗാധരന്റെ വീട്ടില്‍ നിന്നുമാണ് വിവാഹ വാര്‍ഷികാഘോഷം നടന്നത്.

പൊതു പരിപാടിയ്‌ക്കെത്തിയതായിരുന്നു


ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഐ വി ശശിയുടെ സിനിമകള്‍ നിര്‍മ്മിച്ചിരുന്നത് ഗംഗാധരനായിരുന്നു. കോഴിക്കോട്ട് ഒരു പരിപാടിയ്‌ക്കെത്തിയ ഐ വി ശശിയെയും സീമയെയും അദ്ദേഹം വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.

വിവാഹമോചന വാര്‍ത്ത

ഐ വി ശശിയും നടി സീമയും വേര്‍പിരിയുന്നതായി അതിനിടെ സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതിനെതിരെ രൂഷമായി വിമര്‍ശിച്ച് ഐ വി ശശി തന്നെ രംഗത്തെത്തിയിരുന്നു.

English summary
I. V. Sasi and Seema celebrated their 37th Wedding Anniversary!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam