ഈ ചുരുണ്ട മുടിക്കാരന്‍ നീരജ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായതെങ്ങനെ?
ചുരുങ്ങിയ കാലക്കൊണ്ട് തന്നെ സഹനടനായി പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് നീരജ് മാധവ്. 2013 ല്‍ പുറത്തിറങ്ങിയ ബഡി എന്ന ചിത്രത്തിലൂടെയാണ് നീരജിന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.
ഒരു സഹനടന്റെ പദവി അലങ്കരിച്ച നീരജ് വലിയ മോഹങ്ങളുമായാണ് സിനിമരംഗത്ത് എത്തുന്നത്. ഒരു പോലെയുള്ള വേഷങ്ങള്‍ ചെയ്ത് നീരജിന് ബോറടിച്ച് തുടങ്ങി എന്ന് പറയുന്നു. ഇനി വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാനാണ് നീരജ് ആഗ്രഹിക്കുന്നത്. തുടര്‍ന്ന് വായിക്കുക.

ഈ ചുരുണ്ട മുടിക്കാരന്‍ നീരജ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായതെങ്ങനെ?
2013ല്‍ പുറത്തിറങ്ങിയ ബഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് അഭിനയരംഗത്ത് എത്തുന്നത്. രാജ് പ്രഭാവതിയാണ് ചിത്രം സംവിധാനം ചെയ്തത്.

ഈ ചുരുണ്ട മുടിക്കാരന്‍ നീരജ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായതെങ്ങനെ?
ജീത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസ് എന്ന ചിത്രത്തില്‍ നീരജ് അഭിനയിച്ചിരുന്നു. അതിന് ശേഷം വീണ്ടും ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പിറന്ന ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലും നീരജ് അഭിനയിച്ചു, പിന്നീട് പുറത്തിറങ്ങിയ ഒരു ഇന്ത്യന്‍ പ്രണയകഥ, 1983 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊക്കെ നീരജ് ഉണ്ടായിരുന്നു.

ഈ ചുരുണ്ട മുടിക്കാരന്‍ നീരജ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായതെങ്ങനെ?
നായക വേഷങ്ങള്‍ ലഭിച്ചില്ലെങ്കിലും, പുതിയ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ നീരജിനെ തേടി എത്തിയിരുന്നു. ഇപ്പോള്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലി എന്ന ചിത്രം, ജോണ്‍ വര്‍ഗ്ഗീസിന്റെ അടി കപ്യാരെ കൂട്ടമണി തുടങ്ങിവയാണ് നീരജിന്റെ പുതിയ ചിത്രങ്ങള്‍.

ഈ ചുരുണ്ട മുടിക്കാരന്‍ നീരജ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായതെങ്ങനെ?
ചെന്നൈയിലെ എസ് ആര്‍ എം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗ്രാജൂവേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം തൃശ്ശൂരിലെ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് തീയേറ്റര്‍ ആക്ടിങില്‍ ബിരുദാന്തര ബിരുദം നേടിയിട്ടുണ്ട്.

ഈ ചുരുണ്ട മുടിക്കാരന്‍ നീരജ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായതെങ്ങനെ?
ഒരു അഭിനേതാവിന് പുറമേ നീരജ് മാധവ് ഒരു ഡാന്‍സര്‍ കൂടിയാണ്. വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലെ എന്നെ തല്ലേണ്ട അമ്മാവാ എന്ന ഗാനത്തിന് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് നീരജ് മാധവാണ്.

ഈ ചുരുണ്ട മുടിക്കാരന്‍ നീരജ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായതെങ്ങനെ?
നീരജ് മാധവിന് മുമ്പേ സിനിമയിലെത്തിയതാണ് സഹോദരന്‍ നവനീത് മാധവ്. ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ വിജയിയായി പിന്നീട്, കുഞ്ഞനന്തന്റെ കട, ശിക്കാര്‍ തുടങ്ങിയ സിനിമകളിലും നവനീത് അഭിനയിച്ചിട്ടുണ്ട്.

Click it and Unblock the Notifications