twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനൊരു മോശം നടിയായിരുന്നു! ഇനി അഭിനയത്തിലേയ്ക്ക് ഇല്ല, തുറന്നു പറഞ്ഞ് പ്രിയതാരം‌

    |

    ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തുലൂടെ ബാലതാരമായി സിനിമയിൽ എത്തുകയും പിന്നീട് അഭിനയത്തിലും ഫിലിം മേക്കിങ്ങിലൂടേയും വെളളിത്തിരയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നടി ഗീതു മോഹൻദാസ്. ഗീതുവിനെ കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം പ്രേക്ഷകരുടെ മനസ്സിൽ ഓടിയെത്തുകയ ഒന്നു മുതൽ പൂജ്യം വരെയിൽ ഫോണും പിടിച്ചു നിൽക്കുന്ന കുട്ടിയെയാണ്.

    ക്യാമറയുടെ മുന്നിൽ നിറഞ്ഞു നിന്നിരുന്ന ഗീതു ഇപ്പോൾ പിന്നിലേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ്. മുത്തോൻ എന്ന ഒറ്റ ചിത്രത്തിലൂടെ അഭിനയത്തിൽ മാത്രമല്ല സംവിധാനത്തിലും താൻ ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. പ്രേക്ഷകർക്ക് ആകാംക്ഷയോടെ ചോദിക്കുന്ന ഒരു ചോദ്യമാണ് വീണ്ടും അഭിനേതാവായി ക്യാമറയുടെ മുന്നിൽ പ്രത്യേക്ഷപ്പെടുമോ എന്നാണ്. മനോരമ ഓൺലൈനും നൽകിയ അഭിമുഖത്തിൽ അഭിനയത്തിലേയ്ക്കുളള മടങ്ങി വരവിനെ കുറിച്ച് താരം വെളിപ്പെടുത്തിയിട്ടുണ്ട്.

     താനൊരു മോശം  നടി

    ഇനി ഒരിക്കലും അഭിനയത്തിലേയ്ക്ക് മടങ്ങി വരില്ലെന്നാണ് താരം പറയുന്നത്. ഒരിക്കലും താനൊരു നല്ല നടിയായിരുന്നില്ല. ഒരു ഫിലിം മേക്കർ ആയ ശേഷം നമ്മുടെ തന്നെ കുറവുകൾ തിരിച്ചറിയണം. ഒരു കാര്യം ചെയ്യുന്നതിൽ മികവില്ലെന്നു മനസ്സിലായാൽ പിന്നെയതു ഒരിക്കളും ചെയ്യരുത്- ഗീതു പറഞ്ഞു.

      നിവിൻ  മുത്തോനായത്

    ഞാനും നിവിനും അടുത്തടുത്തുള്ള ബിൽഡിങ്ങിലാണ് താമസിച്ചിരുന്നത്. അങ്ങനെ പലപ്പോഴും കാണും, അപ്പോഴൊക്കെ മൂത്തോന്റെ കാര്യം സംസാരിക്കും.ഞാൻ ഈ ആക്ടറെ നോക്കൂന്നു, മറ്റൊരാളെ നോക്കുന്നു എന്നൊക്കെ ഞാൻ പറയും. അപ്പോൾ നിവിനും പലരുടെയും പേരു സജസ്റ്റ് ചെയ്യും.പിന്നീട് സിനിമയുടെ ഷൂട്ടിന്റെ ഇടയിലാണ് നിവിൻ പറയുന്നത് അന്നു ഞങ്ങൾ സംസാരിക്കുമ്പോഴൊക്കെ ഈ റോൾ നിവിനിലേക്കെത്തുമെന്ന പ്രതീക്ഷ മനസിലുണ്ടായിരുന്നു എന്ന് പറയുന്നത്.

    സിനിമയിൽ കാണുന്നതല്ല യഥാർഥ അനുഷ്ക! റിയൽ ലൈഫിൽ ഇങ്ങനെയാണ്.. കാണൂസിനിമയിൽ കാണുന്നതല്ല യഥാർഥ അനുഷ്ക! റിയൽ ലൈഫിൽ ഇങ്ങനെയാണ്.. കാണൂ

        ബെസ്റ്റ്  ചോയ്സാണിത്

    മുത്തോനിലേയ്ക്കുള്ള എന്റെ ബെസ്റ്റ് ചോയ്സ് നിവിനാണ്. രണ്ട് ഷെഡ്സുള്ള കഥാപാത്രമാണിത്. സിനിമയ്ക്കായും കഥാപാത്രത്തിനായും പൂർണമായി വിധേയപ്പെടുന്ന രീതിയാണ് നിവിന്റേത്. അങ്ങനെയൊരു ആക്ടറെ കിട്ടുമ്പോൾ നമുക്ക് എങ്ങനെ വേണമെങ്കിലും അതു രൂപപ്പെടുത്തിയെടുക്കാം.

    സിനിമ മാത്രമല്ല ഞങ്ങളുടെ ചർച്ച! ഇക്കാര്യങ്ങളും സംസാരിക്കും, സൂപ്പർ താരങ്ങളുടെ ചർച്ച വിഷയം ഇതാണ്സിനിമ മാത്രമല്ല ഞങ്ങളുടെ ചർച്ച! ഇക്കാര്യങ്ങളും സംസാരിക്കും, സൂപ്പർ താരങ്ങളുടെ ചർച്ച വിഷയം ഇതാണ്

    മകളും എഴുത്തും

    മകളുടെ സമയവു കൂടി നോക്കി നോക്കിയിട്ടാണ് എന്റെ ജോലികൾ ചെയ്യുന്നത്. അതേസമയം എന്റെ മകൾ ഞാൻ ജോലി െചയ്യുന്നതു കണ്ടു വളരണമെന്നും മനസിലാക്കണമെന്നുമുള്ള നിർബന്ധവുമുണ്ട്. അവൾ കുഞ്ഞായി ഇരിക്കുമ്പോൾ തന്നെ അവളുടെ അടുത്ത് ലാപ്പ്ടോപ്പുമായിരുന്നാണ് ഞാൻ എഴുതാറുള്ളത്. അവൾ അടുത്തിരുന്നു കളിക്കും. ചിലർ റൂം എടുത്തിരുന്നാണ് തിരക്കഥയെഴുതുന്നത്. മകളുടെ കാര്യങ്ങൾ നോക്കി അവൾക്കൊപ്പം ഇരുന്നാണ് ഞാൻ എഴുതാറുള്ളത്.എല്ലാ സ്ത്രീകളും മൾട്ടിടാസ്കിങ് ചെയ്യുന്നവരാണ്. ഞാൻ മാത്രമായി എന്തെങ്കിലും എക്സ്ട്ര ഓർഡിനറിയായി ചെയ്തുവെന്ന് തോന്നുന്നില്ല.എനിയ്ക്ക് പറ്റുന്ന രീതിയിലാണ് കാര്യങ്ങൾ ചെയ്യുന്നത്. . സിനിമയിൽ നിന്നു സിനിമയിലേക്ക് ഓടണമെന്ന് എനിക്കില്ല.

    English summary
    I was a bad actress says geethu mohandas
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X