പ്രണയിക്കാന്‍ മുഖക്കുരു ഒരു തടസ്സമായിരുന്നോ.. സായി പല്ലവി പറയുന്നു
സായി പല്ലവിയെ സംബന്ധിച്ച് ഏറ്റവും മനോഹരമായ ഒരാഴ്ചയാണ് കടന്ന് പോയത്. തമിഴില്‍ ധനുഷിനൊപ്പം ചെയ്ത മാരി 2വും തെലുങ്കില്‍ ശര്‍വാനന്ദിനൊപ്പം ചെയ്ത പടി പടി ലേചെ മനസ്സു എന്ന ചിത്രവും ഒരുമിച്ചാണ് റിലീസ് ചെയ്തത്.
പുതിയ ചിത്രങ്ങളെ കുറിച്ച് സംസാരിക്കവെ സായി പല്ലവി തന്റെ സ്‌കൂള്‍ പ്രണത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയുണ്ടായി. ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തിലെ പ്രശസ്ത ഭാഗങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം.

മനസ്സ് പറയുന്നത് കേള്‍ക്കും
എന്റെ മനസ്സ് പറയുന്നത് പോലെയാണ് ഒരു സിനിമ തിരഞ്ഞെടുക്കുന്നത്. ഞാന്‍ എന്റെ ജോലി നന്നായി ചെയ്യും, ബാക്കി ദൈവത്തിന് വിടും. ഇതുവരെ ലഭിച്ച സിനിമകളിലെല്ലാം ഞാന്‍ സന്തോഷവതിയാണ്. മൂന്ന് മണിക്കൂറുകള്‍ കൊണ്ട് പ്രേക്ഷകര്‍ വിധിയെഴുതുന്ന സിനിമയ്ക്ക് വേണ്ടി ഞങ്ങളുടെ ഒരു വര്‍ഷത്തെ കഷ്ടപ്പാടുണ്ടാവും.

കഥാപാത്രം തിരഞ്ഞെടുക്കുമ്പോള്‍
പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിയ്ക്കുന്ന കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാനാണ് ശ്രദ്ധിയ്ക്കുന്നത്. 20 വര്‍ഷം കഴിഞ്ഞാലും ഞാന്‍ ചെയ്ത വേഷങ്ങള്‍ എനിക്ക് അഭിമാനം നല്‍കണം. മെഡിക്കള്‍ പ്രൊഫഷന്‍ ഉപേക്ഷിച്ച് ഞാന്‍ സിനിമ തിരഞ്ഞെടുത്തതില്‍ രക്ഷിതാക്കള്‍ക്ക് എതിര്‍പ്പില്ല. അവരുടെ പിന്തുണയ്ക്കും പ്രേക്ഷകര്‍ നല്‍കുന്ന സ്‌നേഹത്തിനും എനിക്ക് ഉത്തരവാദിത്വമുണ്ട്.

സന്തോഷം വേണം
ഒരുപാട് സിനിമകള്‍ വാരിവലിച്ച് ചെയ്യാന്‍ എനിക്ക് താത്പര്യമില്ല. ചെയ്യുന്നത് വ്യത്യസ്ത വേഷങ്ങളായിരിക്കണം. അമ്മ എന്നും ഒരേ ഭക്ഷണം തന്നാല്‍ നമുക്കിഷ്ടപ്പെടുമോ. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ സന്തോഷവതിയായിരിക്കണം.. നാച്വറലായിരക്കണം.

സ്‌കൂള്‍ പ്രണയം
എം ബി ബി എസ്സിന് പഠിക്കുമ്പോള്‍ പുസ്തകങ്ങളോടായിരുന്നു പ്രണയം. ഇപ്പോള്‍ എനിക്ക് സിനിമയോടാണ് പ്രണയം. സ്‌കൂള്‍ പഠനകാലത്ത് ആണ്‍കുട്ടികള്‍ നോക്കുമ്പോള്‍ എന്റെ ശ്രദ്ധ മുഖക്കുരുവിലായിരുന്നു. ഞാന്‍ വിവാഹം കഴിക്കുന്നത് എന്റെ അച്ഛനെയും അമ്മയെയും സന്തോഷിപ്പിക്കാനായിരിക്കും. അനിയത്തിയ്ക്ക് അവളുടേതായ താത്പര്യങ്ങളുണ്ട്.

സ്റ്റാര്‍ഡത്തെ കുറിച്ച്
ഒരുപാട് സംസാരിക്കാന്‍ എനിക്ക് പേടിയാണ്. സ്റ്റാര്‍ഡവും മറ്റുമുള്ള ലോകം വലുതാണ്. ക്യാമറയ്ക്ക് മുന്നില്‍ ഞാനെന്റെ ജോലി ചെയ്യുന്നു. കുടുംബത്തിലും സുഹൃത്തുകള്‍ക്ക് ഇടയിലും ഞാന്‍ ഒരു സിനിമാ നടിയല്ല. സ്റ്റാര്‍ഡം എന്റെ തലയില്‍ കയറിയിട്ടില്ല.

പുതിയ ചിത്രങ്ങള്‍
ഇപ്പോള്‍ ഒരു മലയാള സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. തമിഴില്‍ സൂര്യയ്‌ക്കൊപ്പം എന്‍ജികെ എന്ന ചിത്രം ചെയ്യുന്നു. വേറെ ചില ചിത്രങ്ങള്‍ ചര്‍ച്ച നടന്നുകൊണ്ടിരിയ്ക്കുകയാണ്- സായി പല്ലവി പറഞ്ഞു


Click it and Unblock the Notifications