പെട്ടന്ന് ഒരു ദിവസം എല്ലാം ശൂന്യം, ആർക്ക് വേണ്ടിയും ഒന്നും വാങ്ങാനില്ലാതൊയായി, അവൾക്കായി സമർപ്പിതയായിരുന്നു!
നടി മോനിഷയെ കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി എഴുതിയ ഓർമക്കുറിപ്പുകളുടെ സമാഹാരമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച എന്റെ മകൾ മോനിഷ. അടുത്തിടെയാണ് പുസ്തകം ശ്രീദേവി ഉണ്ണി എഴുതി പൂർത്തിയാക്കി പ്രകാശനത്തിനായി ഒരുക്കിയത്. ഇപ്പോഴിതാ മകളുടെ മരണം തന്റെ ജീവിതത്തിലുണ്ടാക്കിയ ശൂന്യത എത്ര ആഴത്തിലുള്ളതാണെന്ന് വെളിപ്പെടുത്തുകയാണ് ശ്രീദേവി.
മോനിഷയ്ക്ക് വേണ്ടി താൻ തന്നെ സ്വയം സമർപ്പിച്ചിരിക്കുകയായിരുന്നുവെന്ന് ശ്രീദേവി പറയുന്നു. മോനിഷയ്ക്ക് വേണ്ടി ഞാൻ എന്നെ തന്നെ ഡെഡിക്കേറ്റ് ചെയ്തിരുന്നു. അവൾക്ക് സിനിമയുടെ കോസ്റ്റ്യൂംസ് ഡിസൈൻ ചെയ്തിരുന്നത് ഞാനായിരുന്നു. ഞാനാണ് സെലക്ട് ചെയ്ത് കൊണ്ട് വന്നിരുന്നതും. മോള് പോയപ്പോൾ ഒരുപാട് കാര്യങ്ങൾ എനിക്ക് തിരിച്ച് പിടിക്കേണ്ടതായി വന്നു.

പെട്ടന്ന് ഒരു ദിവസം ആർക്ക് വേണ്ടിയും എനിക്ക് ഒന്നും വാങ്ങാനില്ലാതെയാവുകയാണ്. എനിക്ക് ഇനി ഒരു ഗ്യാപ് വരുമല്ലോയെന്ന് തോന്നി. ഒരു ഷോപ്പിങിന് പോലും പോവാനില്ല. പെട്ടന്ന് ഒരു ദിവസം വലിയൊരു ശൂന്യത സംഭവിച്ചു. ഇരുപത്തിയൊന്ന് വയസ് വരെ അവൾ എനിക്കൊപ്പം ഉണ്ടായിരുന്നു. അവൾക്ക് വേണ്ടി ടീനേജിലൊക്കെ ഞാൻ എന്തൊക്കെ ചെയ്തിട്ടുണ്ടാകും.
മിക്കപ്പോഴും മുംബൈ സ്ട്രീറ്റിൽ പോകും അവൾക്ക് വേണ്ടി എന്തെങ്കിലും വാങ്ങാനായി. ഞാൻ അവൾക്കായി സമർപ്പിതയായിരുന്നു. അത് ഇല്ലെന്ന് ഞാൻ ഒരിക്കലും പറയില്ല. കാരണം അത് സത്യമാണ്. അവൾ ഉപയോഗിച്ചിരുന്ന സാധനങ്ങളെല്ലാം ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അവൾക്ക് ഒരുപാട് വളകൾ ഉണ്ടായിരുന്നു.
പല തരത്തിലുള്ള കണ്ണടകൾ ഉണ്ടായിരുന്നു. എല്ലാം ഞാൻ കഴുകി തുടച്ച് വൃത്തിയാക്കി സൂക്ഷിക്കുന്നുണ്ട്. ഇനി ഇതെല്ലാം ഒരു ഡോക്യുമെന്റായി പകർത്തി സൂക്ഷിക്കണമെന്ന് എനിക്കുണ്ട്. അവൾക്ക് വളരെ ഫേവറേറ്റായിരുന്ന സൽവാറുകളുണ്ട്. ബാക്കിയൊക്കെ ഞാൻ അനാഥാലയങ്ങളിലും മറ്റും കൊടുത്തു. ഇതിപ്പോൾ അവളെ കുറിച്ച് ഞാൻ ബുക്ക് അല്ലേ എഴുതിയത്.
അതിൽ ഇതൊന്നും കാണിക്കാൻ പറ്റില്ലല്ലോ. മകൾ മരിച്ചിട്ടും എങ്ങനെ ചിരിച്ച മുഖവുമായി ജീവിക്കുന്നുവെന്നുള്ള വിമർശനം എനിക്ക് ഇതുവരേയും കേൾക്കേണ്ടി വന്നിട്ടില്ല. കാരണം ഞാൻ ഒരു പ്രവാസിയായതുകൊണ്ടാണ്. കേരളം എന്ന എന്റെ നാട് എനിക്ക് ഇഷ്ടമാണ്. പക്ഷെ എനിക്ക് തോന്നുന്നില്ല കേരളത്തിലായിരുന്നു ഞാൻ എങ്കിൽ ഇങ്ങനെ സർവൈവ് ചെയ്യുമെന്ന്.

അന്നത്തെ കാലത്ത് ഇത്രയും ധൈര്യത്തോടെ പ്രോഗ്രസീവായി മാറാൻ പറ്റുമെന്ന്. കാരണം പലതും നമ്മളെ പിടിച്ച് വലിക്കും. എന്തെങ്കിലും ചെയ്യാൻ നമ്മൾ മുതിർന്നാലും അന്നത്തെ സമൂഹം നമ്മളെ പിന്നിലേക്ക് വലിക്കുമായിരുന്നു. എനിക്ക് അന്ന് അത്രയേ പ്രായമുള്ളു. ഒരു സംരംഭകയായി മാറുമായിരുന്നില്ല അന്നത്തെ സമൂഹത്തിലാണ് ജീവിച്ചിരുന്നതെങ്കിൽ. ഞാൻ ഇപ്പോഴും പറയും അന്യനാട്ടിൽ ആയിരുന്നുവെന്നതാണ് എനിക്ക് സംഭവിച്ച വലിയ അനുഗ്രഹമെന്ന്.
ഇങ്ങനൊരു ബുക്ക് സ്വര്യമായി ഇരുന്ന് എഴുതാൻ കൂടി എനിക്ക് പറ്റുമായിരുന്നില്ല. ഉള്ള ട്രോമകൾക്ക് പുറമെ ബന്ധുക്കളിൽ നിന്ന് അടക്കം കൂടുതൽ ട്രോമകൾ കിട്ടും. എന്റെ സുഹൃത്തുക്കളിൽ പലർക്കും അനുഭവമുണ്ട്. അവർ അത് പറയാറുമുണ്ടെന്നും ശ്രീദേവി പറയുന്നു. മലയാള സിനിമയുടെ മഞ്ഞൾ പ്രസാദമായിരുന്നു മോനിഷ.
ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ ഉയരങ്ങൾ കീഴടക്കേണ്ട നടിയും നർത്തകിയുമായിരുന്നു. സിനിമയിലെ വർണ്ണക്കാഴ്ചകൾക്കിടയിൽ തിളങ്ങിനിൽക്കുമ്പോഴായിരുന്നു ആ മടക്കയാത്ര. ഇന്നും നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കിലെന്ന് ഓരോ മലയാളി പ്രേക്ഷകനും ഒരിക്കലെങ്കിലും മോനിഷയുടെ കാര്യത്തിൽ ആഗ്രഹിച്ചുപോയിട്ടുണ്ടാകും.
എന്നും നിത്യയൗവ്വനത്തോട് കൂടിയും ശാലീന സൗന്ദര്യത്തോട് കൂടിയും കാണാൻ വേണ്ടിയാകും നേരത്തെ അങ്ങനൊരു വിധി ഉണ്ടായത്. മകളുടെ ഓർമകളാണ് ഇന്ന് ശ്രീദേവി ഉണ്ണിയെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.


Click it and Unblock the Notifications