ഞാന്‍ ചെരിപ്പിടാതെയാണ് കയറിയത്! അവിടെ എഴുതി വെച്ചത് കണ്ടിരുന്നു! വിവാദങ്ങളില്‍ പ്രതികരിച്ച് ഡയാന
നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി ബിനീഷ് ബാസ്റ്റിന്‍ വിവാഹിതനായിരിക്കുകയാണ്. കാലങ്ങളായി ഞങ്ങള്‍ കാത്തിരുന്ന നിമിഷം എന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. വിദേശത്തായിരുന്ന ഐശ്വര്യ രാജീവ് വരെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. എന്നെ വിളിച്ചപ്പോള്‍ വരില്ലെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ എങ്ങനെ അവിടെ ഇരിക്കാനാണ്, അങ്ങനെ നേരെയിങ്ങ് പോരികയായിരുന്നു. ആരോടും പറഞ്ഞിരുന്നില്ല വരുന്ന കാര്യം. ഇത് ശരിക്കും സര്‍പ്രൈസായെന്നായിരുന്നു ബിനീഷ് ഐശുവിനോട് പറഞ്ഞത്. അനൂപ് ജോണടക്കം സ്റ്റാര്‍ മാജിക്കിലെ ഒട്ടുമിക്ക താരങ്ങളും വിവാഹത്തിലും, റിസപ്ക്ഷനിലുമൊക്കെയായി പങ്കെടുത്തിരുന്നു.
സ്റ്റാര്‍ മാജിക് താരങ്ങള്‍ പള്ളിയില്‍ ചെരിപ്പിച്ച് കയറി എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. പള്ളിക്കകത്ത് കയറുമ്പോള്‍ ചെരിപ്പൂരണമായിരുന്നു. അമ്പലത്തിലായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമോയെന്ന് വരെ ചോദ്യങ്ങള്‍ വന്നിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ചുള്ള ഡയാനയുടെ പ്രതികരണം വൈറലായിക്കൊണ്ടിരിക്കുകയാണ്. ചെരിപ്പിട്ടാണോ പള്ളിക്കകത്ത് കയറിയതെന്ന് ചോദിച്ചപ്പോള്‍ അല്ല. ചെരിപ്പ് മാറ്റിയിരുന്നു എന്നായിരുന്നു മറുപടി. ഇതാദ്യമായാണ് ബിനീഷിനെ ഇങ്ങനെ അടങ്ങി നിന്ന് കാണുന്നതെന്നായിരുന്നു എന്‍ഗേജ്‌മെന്റ് റിസപക്ഷനില്‍ പങ്കെടുത്ത് അനൂപ് പറഞ്ഞത്.

കുസൃതി ചോദ്യങ്ങളുമായാണ് ലക്ഷ്മി എത്തിയത്. ഇവരുടെ മനപ്പൊരുത്തം നമുക്ക് പരിശോധിക്കാമെന്ന് പറഞ്ഞപ്പോള്‍ കൈയ്യടിച്ച് പാസാക്കുകയായിരുന്നു എല്ലാവരും. കുറച്ച് ചോദ്യങ്ങളില്‍ സമാനമായിരുന്നു മറുപടി. കൂടുതല്‍ സമയം ഫോണ്‍ വിളിക്കുന്നത് ബിനീഷാണെന്നായിരുന്നു താര പറഞ്ഞത്. പൊതുവെ ഐലവ് യൂ പറയാത്ത പ്രണയമാണ് ഞങ്ങളുടേത്. അങ്ങനെ പറഞ്ഞില്ലെന്ന് പറഞ്ഞതോടെ അത് ടാസക്കായി നല്‍കുകയായിരുന്നു ലക്ഷ്മി. സഹതാരങ്ങളെല്ലാം ബിനീഷിനെ കൈയ്യടിച്ച് പോത്സാഹിപ്പിക്കുകയായിരുന്നു. അമീനൊപ്പമായാണ് ഡയാന എത്തിയത്.
സ്റ്റാര്‍ മാജിക് താരങ്ങള്‍ പള്ളിയില്‍ ചെരിപ്പിച്ച് കയറി എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. പള്ളിക്കകത്ത് കയറുമ്പോള്‍ ചെരിപ്പൂരണമായിരുന്നു. അമ്പലത്തിലായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമോയെന്ന് വരെ ചോദ്യങ്ങള്‍ വന്നിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ചുള്ള ഡയാനയുടെ പ്രതികരണം വൈറലായിക്കൊണ്ടിരിക്കുകയാണ്. ചെരിപ്പിട്ടാണോ പള്ളിക്കകത്ത് കയറിയതെന്ന് ചോദിച്ചപ്പോള്‍ അല്ല. ചെരിപ്പ് മാറ്റിയിരുന്നു എന്നായിരുന്നു മറുപടി.
പൊതുവെ ആരാധാനലയങ്ങളില്‍ നമ്മള്‍ ചെരിപ്പിടാതെയാണല്ലോ കയറുന്നത്. ചില സ്ഥലങ്ങളിലൊക്കെ ചെരിപ്പിടാമെന്ന് തോന്നുന്നു. ചില സ്ഥലത്ത് എഴുതി വെക്കുന്നത് കാണാം. പാദരക്ഷകള്‍ പുറത്തിടുക എന്ന് അവിടെ എഴുതി വെച്ചിരുന്നു. ഇത് വിവാദമായതൊന്നും ഞാന്‍ അറിഞ്ഞില്ല. തിരക്കിനിടയില്‍ അങ്ങോട്ടേക്ക് പോവുമ്പോഴെങ്ങാനും ചെരിപ്പിട്ട് കയറിപ്പോയതാവാം. കല്യാണം ഗംഭീരമായിരുന്നു. ഞങ്ങള്‍ കുറേയായി വെയ്റ്റ് ചെയ്യുകയായിരുന്നു. ഇനിയും കുറേപേര്‍ കൂടി കല്യാണം കഴിക്കാനുണ്ട്. അനുമോളുടെ കല്യാണമായിരിക്കും ഇനി എന്ന് പറഞ്ഞപ്പോള്‍ എന്തെങ്കിലും പ്രണയമുള്ളതായി അറിയാമോയെന്നായിരുന്നു ചോദ്യം. ഇല്ലെന്നായിരുന്നു ഡയാനയുടെ മറുപടി.
ബിനീഷിനും താരയ്ക്കുമൊപ്പമായി ഫോട്ടോ എടുത്താണ് ഇരുവരും മടങ്ങിയത്. ഇടയില്‍ അമ്മച്ചിയെ കണ്ടപ്പോള്‍ കൂടെ നിന്ന് ഫോട്ടോ എടുത്തിരുന്നു ഡയാന. ടീമിനെ പോലെ തന്നെ അമ്മച്ചിയും താരങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്. പരിചയപ്പെട്ട കാലം മുതല്‍ ബിനീഷിന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞതാണ് അമ്മച്ചി. ഇപ്പോഴിതാ അത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. എന്തായാലും സന്തോഷം എന്നായിരുന്നു എല്ലാവരും പറഞ്ഞത്. അമ്മച്ചിയുടെ പ്രാര്‍ത്ഥനയാണ് ഞങ്ങളെ ഇവിടെ വരെ എത്തിച്ചതെന്ന് ബിനീഷും പറഞ്ഞിരുന്നു.


Click it and Unblock the Notifications











