ഇത്തവണ ഞാനത് ചെയ്യുന്നില്ല! വലിയൊരു സര്‍പ്രൈസ് വരുന്നുണ്ട്! കല്യാണമാണോ! വിടാതെ ചോദ്യങ്ങള്‍

യാത്രകള്‍ ഏറെ ഇഷ്ടമാണ് അഹാന കൃഷ്ണയ്ക്ക്. വീട്ടുകാരുമായും, ഫ്രണ്ട്‌സിനൊപ്പമായും, തനിച്ചുമൊക്കെയായി നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട് താരപുത്രി. ഇന്‍സ്റ്റഗ്രാമിലൂടെയായി യാത്രാവിശേഷങ്ങളെല്ലാം പങ്കുവെക്കാറുമുണ്ട്. അടുത്തതായി പോവാനുദ്ദേശിക്കുന്ന സ്ഥലം മുതല്‍ പിന്നീടുള്ള വിശേഷങ്ങള്‍ വ്‌ളോഗിലൂടെയായി കാണിക്കാറുമുണ്ട്. യാത്രകള്‍ പ്ലാന്‍ ചെയ്യാനും, എല്ലാം അന്വേഷിച്ച് സെറ്റാക്കാനുമൊക്കെ പ്രത്യേക കഴിവാണ് അഹാനയ്ക്ക് എന്ന് വീട്ടുകാരും പറഞ്ഞിരുന്നു. പോവുന്ന സ്ഥലം, താമസിക്കുന്ന ഹോട്ടല്‍, കാണാനുള്ള സ്ഥലങ്ങള്‍, ഷോപ്പിംഗ്, ഭക്ഷണം എന്ന് വേണ്ട എല്ലാം പ്ലാന്‍ ചെയ്ത് ഭംഗിയായി നടപ്പിലാക്കി തരികയും ചെയ്യും. കൃത്യനിഷ്ഠയുടെ കാര്യത്തിലും അമ്മു മുന്നിലാണ്. രാവിലെ എഴുന്നേല്‍ക്കാനും, പുറത്ത് പോവാനുമൊക്കെ അമ്മുവിന് ഇഷ്ടമാണ്. അമ്മുവിനൊപ്പമാണ് യാത്രയെങ്കില്‍ കാത്തിരിപ്പിന്റെ മുഷിച്ചില്‍ ഉണ്ടാവാറില്ലെന്ന് സിന്ധു കൃഷ്ണയും പറയാറുണ്ട്.

അടുത്തിടെ ശ്രീലങ്കയിലേക്ക് പോയിരുന്നു അഹാന. മനോഹരമായ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായി പങ്കുവെക്കുകയും ചെയ്തിരുന്നു. ചോറും, ചക്ക കറിയും, ചമ്മന്തിയും, മാമ്പഴക്കറിയുമൊക്കെയായി ഗംഭീര ലഞ്ചായിരുന്നു കഴിച്ചത്. എയര്‍പോര്‍ട്ടിന് അടുത്ത് തന്നെയായിരുന്നു ഹോട്ടല്‍. ഈ ഭക്ഷണത്തിന് പത്തില്‍ പത്ത് റേറ്റിംഗ് തന്നെ എന്നും അഹാന കുറിച്ചിരുന്നു. ബാലിയില്‍ പോയപ്പോള്‍ പര്‍ച്ചേസ് ചെയ്ത കോസ്റ്റിയൂമായിരുന്നു ഇത്തവണ ധരിച്ചതെന്നും അഹാന വ്യക്തമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോള്‍ എപ്പോഴാണ് വ്‌ളോഗ് എന്നായിരുന്നു ചോദ്യങ്ങള്‍. നിമിഷ് രവിയുടെ ഫ്രെയിമില്‍ അഹാന എന്നും ആരാധകര്‍ കമന്റ് ചെയ്തിരുന്നു.

Ahaana Krishna says sorry to fans
Photo Credit: Ahaana Krishna/ Instagram

അഹാനയുടെ വ്‌ളോഗിനായി കാത്തിരിക്കുകയാണെന്നായിരുന്നു ആരാധകരെല്ലാം പറഞ്ഞത്. എന്നാല്‍ ഇത്തവണ താന്‍ വ്‌ളോഗ് ചെയ്യുന്നില്ലെന്നായിരുന്നു അഹാനയുടെ മറുപടി. ശ്രീലങ്കന്‍ യാത്ര.യുടെ വ്‌ളോഗ് ചെയ്യുന്നില്ല. നല്ലൊരു ട്രിപ്പായിരുന്നു അത്. ഈയ്യിടെയായി ഞാന്‍ നല്ല തിരക്കിലാണ്. ഞാനെന്താണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ നിങ്ങളെ അറിയിക്കുന്നതായിരിക്കും. ഇപ്പോഴൊരു വ്‌ളോഗ് ചെയ്യാനുള്ളൊരു മാനസികാവസ്ഥയിലല്ല ഞാന്‍. ശ്രീലങ്കന്‍ വ്‌ളോഗ് കാത്തിരിക്കുന്നവര്‍ എന്നോട് ക്ഷമിക്കണം. അടുത്ത പ്രാവശ്യം പോവുമ്പോള്‍ ഞാന്‍ വ്‌ളോഗ് എടുക്കാന്‍ ശ്രമിക്കാം എന്നുമായിരുന്നു അഹാന കുറിച്ചത്.

കല്യാണത്തിനുള്ള തയ്യാറെടുപ്പിലാണോ, പുതിയ വീട് പണിയുകയാണോ, ഫ്‌ളാറ്റ് വാങ്ങിയോ, തുടങ്ങിയ ചോദ്യങ്ങളാണ് പോസ്റ്റിന് താഴെയുള്ളത്. എന്റെ മറ്റൊരു മകള്‍ ക്രിസ്ത്യനെയാണ് വിവാഹം ചെയ്യാന്‍ പോവുന്നതെന്ന് അടുത്തിടെ കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. ഇതോടെയായിരുന്നു അഹാനയും നിമിഷും തമ്മിലുള്ള വിവാഹത്തിന് വീട്ടുകാര്‍ പച്ചക്കൊടി കാണിച്ചുവെന്ന് ആരാധകര്‍ മനസിലാക്കിയത്. സിനിമാട്ടോഗ്രാഫറാവുന്നതിന് മുന്‍പെ തന്നെ അഹാനയും നിമിഷും സുഹൃത്തുക്കളായിരുന്നു. സിനിമയിലെത്തിയതോടെ ആ ബന്ധം ശക്തമായി. നിമിഷിന്റെ ഫ്രെയിം ഏറ്റവും മികച്ചതാണെന്ന് അഹാന പറയാറുണ്ട്.

ദിയയുടെ വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ അടുത്തത് ആരുടെയാണെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. കൃത്യമായ മറുപടി തരാതെ ഒഴിഞ്ഞുമാറുകയായിരുന്നു അഹാന അന്ന്. വിവാഹം തീരുമാനിച്ചാല്‍ എല്ലാവരെയും അറിയുന്നതായിരിക്കും എന്നായിരുന്നു അച്ഛനും അമ്മയും പറഞ്ഞത്. മക്കളുടെ വിവാഹം ഞങ്ങള്‍ക്ക് വിഷയമേയല്ല, അതേക്കുറിച്ച് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും പക്വതയുമൊക്കെ അവര്‍ക്കുണ്ട്. അതേക്കുറിച്ച് അവര്‍ തന്നെ തീരുമാനിക്കട്ടെ എന്നാണ് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും പറയാറുള്ളത്.

More from Filmibeat

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X