മഞ്ജു വാര്യര്‍ക്ക് ഇതെങ്ങനെ സാധിക്കുന്നു എന്നോര്‍ത്ത് അത്ഭുതം; അന്ന് സംഭവിച്ചതിനെക്കുറിച്ച് കമല്‍ പറഞ്ഞത്?

മഞ്ജു വാര്യരോട് മലയാളികള്‍ക്ക് പ്രത്യേകമായൊരു ആത്മബന്ധമുണ്ട്. അഭിനയിച്ച കഥാപാത്രങ്ങള്‍ക്കപ്പുറത്ത് ആ ജീവിതവും പ്രചോദനമാണെന്ന് ആരാധകരെല്ലാം പറയാറുമുണ്ട്. സ്വകാര്യ ജീവിതത്തിലെ പ്രതിസന്ധികളോ, വിഷമങ്ങളോ ഒന്നും ഇതുവരെ പരസ്യമാക്കാത്ത, അതേക്കുറിച്ച് നമുക്ക് സംസാരിക്കേണ്ടെന്ന് മാത്രം പറയുന്ന മഞ്ജു. സിനിമയ്ക്കപ്പുറത്ത് ചാനല്‍ പരിപാടികളിലും സജീവമാണ് അവര്‍. തന്റെ സൗഹൃദങ്ങളെക്കുറിച്ചും, യാത്രകളെക്കുറിച്ചും, ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളെക്കുറിച്ചുമെല്ലാം അവര്‍ വാചാലയാവാറുണ്ട്. നിറസല്ലാപം പരിപാടിയുടെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെയായി വൈറളായിക്കൊണ്ടിരിക്കുകയാണ്. പ്രിയപ്പെട്ടവരെല്ലാം അന്ന് മഞ്ജുവിനെക്കുറിച്ച് സംസാരിച്ചിരുന്നു.

എംജി ശ്രീകുമാര്‍, രമേഷ്‌ പിഷാരടി, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരായിരുന്നു നിറസല്ലാപത്തില്‍ നിറഞ്ഞുനിന്നത്. സംവിധായകന്‍ കമലും ഷോയിലേക്ക് എത്തിയിരുന്നു. മഞ്ജുവിനെ ആദ്യം കണ്ടതിനെക്കുറിച്ചും, നായികയായി അഭിനയിപ്പിച്ചതിനെക്കുറിച്ചുമൊക്കെയായിരുന്നു അദ്ദേഹം സംസാരിച്ചത്. നിറചിരിയോടെയായി അദ്ദേഹത്തിന്റെ സംസാരം കേള്‍ക്കുന്ന മഞ്ജുവിനെയും വീഡിയോയില്‍ കാണാം. മഞ്ജുവിനെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ഇതെന്താണ് ഇങ്ങനെ ചെറുപ്പമായി വരുന്നതെന്നാണ് ഞാനിപ്പോള്‍ ഓര്‍ത്തത്. നമുക്കൊക്കെ അത്ഭുതം തോന്നുന്നുണ്ട്. ഈ പുഴയും കടന്ന് സിനിമയില്‍ അഭിനയിച്ചതിനെക്കാള്‍ ചെറുപ്പമായിരിക്കുന്നു ഇപ്പോള്‍. പ്രായപൂര്‍ത്തിയായിരുന്നില്ല അന്ന് എന്നുമായിരുന്നു കമലിന്റെ പ്രതികരണം.

how it is possible for manju warrier
Photo Credit: Manju Warrier/ Facebook

ഇപ്പോള്‍ ഷഷ്ടി പൂര്‍ത്തിയായെന്നായിരുന്നു പിഷാരടിയുടെ കമന്റ്. ആറാം തമ്പുരാന്‍ ഷൂട്ടിംഗിന്റെ സമയത്താണ് 18ാം പിറന്നാള്‍. അത്രയും ചെറുപ്പത്തില്‍ സിനിമയില്‍ വരാനായത് വലിയ കാര്യമാണ്. പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പ് മികച്ച നടിക്കുള്ള അവാര്‍ഡും കിട്ടിയിരുന്നു. ഈ പുഴയും കടന്ന് എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും മഞ്ജുവിന് ലഭിച്ചിരുന്നു. ആദ്യമായി ലഭിച്ചത് എന്ന് കമല്‍ പറഞ്ഞപ്പോള്‍ ഒരേയൊരു തവണയെന്ന് തിരുത്തുകയായിരുന്നു മഞ്ജു. ഇത്രയും മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചിട്ടും ഒരൊറ്റ തവണ എന്നതും എനിക്ക് അത്ഭുതമാണെന്നായിരുന്നു കമലിന്റെ മറുപടി.അത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണെന്നായിരുന്നു മിഥുനും പറഞ്ഞത്.

സാക്ഷ്യം എന്ന ചിത്രത്തിലൂടെ തുടങ്ങിയ മഞ്ജുവിന്റെ
അഭിനയ ജീവിതം എമ്പുരാനിലെത്തി നില്‍ക്കുകയാണ്. മലയാളം മാത്രമല്ല തമിഴിലും മഞ്ജു തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. തുടക്ക കാലം മുതല്‍ തമിഴില്‍ നിന്നുള്ള അവസരം തേടിയെത്തിയിരുന്നുവെങ്കിലും അടുത്തിടെയാണ് അത് അവര്‍ സ്വീകരിച്ചത്. ഭാഷാഭേദമന്യേ പ്രേക്ഷകര്‍ മഞ്ജുവിനെ സ്വീകരിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. കുട്ടിക്കാലം നാഗര്‍കോവിലില്‍ ആയിരുന്നതിനാല്‍ തമിഴ് സംസാരിക്കാന്‍ അറിയാമെന്ന് മഞ്ജു വ്യക്തമാക്കിയിരുന്നു.

മകളുടെ കലാജീവിതത്തിന് അങ്ങേയറ്റം പോത്സാഹനം നല്‍കിയവരാണ് മഞ്ജുവിന്റെ മാതാപിതാക്കള്‍. അഭിമുഖങ്ങളിലെല്ലാം അതേക്കുറിച്ച് മഞ്ജു വാചാലയാവാറുമുണ്ട്. സ്ഥലം മാറ്റം ലഭിക്കുമ്പോഴെല്ലാം മകളുടെ നൃത്തപഠനത്തിനുള്ള സൗകര്യമുണ്ടോയെന്നായിരുന്നു അച്ഛന്‍ ആദ്യം തിരക്കുന്നത്. അഭിനയം നിര്‍ത്തിയാലും നൃത്തം കൈവിടരുതെന്നായിരുന്നു അദ്ദേഹം മകളോട് പറഞ്ഞിരുന്നത്. തിരക്കുകളേറെയാണെങ്കിലും നൃത്തത്തിനായി സമയം മാറ്റിവെക്കാറുണ്ട് മഞ്ജു. അച്ഛന്‍ അന്ന് പറഞ്ഞത് ഇപ്പോഴും ഓര്‍മയിലുണ്ട്.സിനിമയില്‍ നിന്നും മാറി നിന്ന സമയത്ത് രണ്ടാംവരവിലേക്ക് നയിച്ചത് നൃത്തമായിരുന്നു.ഗുരുവായൂരിലെ നൃത്തപരിപാടി കാണാന്‍ സിനിമാരംഗത്തുള്ളവരും എത്തിയിരുന്നു. അന്ന് തന്നെ നിരവധി അവസരങ്ങളും മഞ്ജുവിനെ തേടിയെത്തിയിരുന്നു.

റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെയായിരുന്നു മഞ്ജു സിനിമയിലേക്ക് തിരിച്ചെത്തിയത്. നിരുപമയെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റുകയായിരുന്നു. ഞങ്ങള്‍ ആഗ്രഹിച്ച തിരിച്ചുവരവെന്ന് പ്രിയപ്പെട്ടവരും പറഞ്ഞിരുന്നു. കെട്ടിലും മട്ടിലും പുതുമയുള്ള കഥാപാത്രങ്ങളായിരുന്നു പിന്നീട് വന്നതെല്ലാം. രണ്ടാംവരവിലാണ് കഥാപാത്രങ്ങളെക്കുറിച്ച് താന്‍ ഗൗരവകരമായി ചിന്തിച്ച് തുടങ്ങിയതെന്ന് മഞ്ജു തുറന്നുപറഞ്ഞിരുന്നു.സംവിധായകന്‍ ആവശ്യപ്പെടുന്നത് പോലെ ചെയ്യുന്നു എന്നതിലുപരി, ഈ കഥാപാത്രം എനിക്ക് പറ്റുന്നതാണോ എന്ന തരത്തിലേക്ക് ചിന്ത മാറിയത് സിനിമകളിലും പ്രകടമായിരുന്നു.മുന്‍പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു രണ്ടാംവരവിലേതെല്ലാം. ഇനിയും അതുപോലെയുള്ള അവസരങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താന്‍ എന്നും മഞ്ജു വ്യക്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X