അഡിക്ഷനാവരുത് ഒന്നിനോടും! 8 വര്‍ഷമായി വാട്‌സാപ് പോലും ഉപയോ​ഗിക്കുന്നില്ല! കാരണം പറഞ്ഞ് രജിഷ വിജയൻ

'മസ്തിഷ്‌കമരണ'ത്തിലെ രജിഷ വിജയന്റെ ഗാനരംഗം വലിയ ചര്‍ച്ചയായിരുന്നു. മലയാളത്തിന്റെ വിദ്യ ബാലന്‍ എന്നായിരുന്നു ചിലര്‍ രജിഷയെ വിശേഷിപ്പിച്ചിരുന്നത്. പൊതുവെ ഇത്തരം വേഷങ്ങളിലൊന്നും കാണാറേയില്ലല്ലോ, ഇതെന്ത് പറ്റിയെന്നായിരുന്നു ചോദ്യങ്ങളെല്ലാം. കഥാപാത്രത്തിന് വേണ്ടിയാണ് അങ്ങനെയൊരു തീരുമാനം എടുത്തതെന്ന് രജിഷ പറഞ്ഞിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അവര്‍ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

സോഷ്യല്‍മീഡിയയില്‍ ഞാന്‍ അത്ര സജീവമല്ല. 8 വര്‍ഷമായി വാട്‌സാപ് ഉപയോഗിക്കുന്നില്ല. കോളേജ് സമയത്താണെന്ന് തോന്നുന്നു ഫേസ്ബുക്ക് ഉപയോഗിച്ചത്. വല്ലപ്പോഴും ഇന്‍സ്റ്റഗ്രാം നോക്കാറുണ്ട്. പണ്ട് മുതലേ വിര്‍ച്വല്‍ വേള്‍ഡില്‍ അധികം സമയം ചെലവഴിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. ഫോണില്‍ കുത്തുന്നത് മാറ്റിവെച്ചാല്‍ എത്ര സമയമാണ് നമുക്ക് കിട്ടുന്നത്.

Rajisha Vijayan not using whatsapp
Photo Credit: Rajisha Vijayan / Facebook

എനിക്കങ്ങെയൊരു ഫോണ്‍ അഡിക്ഷനല്ല. അധികം ഒന്നിലും അഡിക്ടല്ല ഞാന്‍. എന്ത് കാണണം അതുമാത്രമാണ് ഞാന്‍ കാണുന്നത്. ഒരുപാട് അതെന്നെ കണ്‍ട്രോള്‍ ചെയ്യണ്ട എന്നുണ്ട്. നെറ്റഫ്‌ളിക്‌സിലെ ചില ഡോക്യുമെന്ററികളൊക്കെ കണ്ടിരുന്നു. അടുത്തിടെ ഒരു ഡോക്യുമെന്ററി കണ്ടപ്പോള്‍ ഫോണിലെ കുറേ അപ്ലിക്കേഷന്‍സ് ഞാന്‍ കളഞ്ഞിരുന്നു. നമ്മുടെ തോട്ട് പ്രോസസ് ഇന്‍ഫ്‌ളുവന്‍സ് ചെയ്യാന്‍ സാധ്യതയുള്ളതെന്ന് കണ്ടെത്തിയ ആപ്പുകളാണ് കളഞ്ഞത്. പിന്നെ എനിക്ക് എല്ലാത്തിലും സമയം വേണം. ഞാന്‍ ഫുള്ളായി സോഷ്യല്‍മീഡിയ കളഞ്ഞിട്ടില്ല. ആവശ്യമുള്ളപ്പോള്‍ നോക്കുമെന്നും രജിഷ വിജയന്‍ പറയുന്നു.

അടുത്തൊരു നാല് മാസത്തെക്കുറിച്ചാണ് കൂടിപ്പോയാല്‍ ഞാന്‍ ചിന്തിക്കാറുള്ളൂ. അല്ലാതെ ഒരുപാട് ആലോചിക്കാറില്ല. പണ്ടുമുതലേ അങ്ങനെയൊരു ചിന്തയില്ല. ഇപ്പോള്‍ എന്താണോ, അതില്‍ നില്‍ക്കുക എന്നേയുള്ളൂ. പത്ത് കൊല്ലം കഴിഞ്ഞാല്‍ എവിടെയായിരിക്കും എന്ന ലോംഗ് ടേം സ്വപ്‌നമൊന്നും എനിക്കില്ല. ഞാന്‍ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും നടന്നിട്ടുണ്ട്. കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങളാണ്, അത് എനിക്ക് തന്നെ നടത്തിയിട്ടുണ്ട്. നല്ല സിനിമകളുടെ ഭാഗമാവുക എന്നേയുള്ളൂ എനിക്ക്. സിനിമാനടിയാവുക എന്നാഗ്രഹമുണ്ടെങ്കിലും അത് നടക്കില്ലെന്ന് ഞാന്‍ വിചാരിച്ചിരുന്നു. ആര്‍മിയില്‍ ഡോക്ടറാവുക എന്നായിരുന്നു വലിയൊരു ആഗ്രഹം. സിനിമയില്‍ എങ്ങനെ എത്തുമെന്നൊന്നും അറിയില്ലായിരുന്നു.

അപ്രതീക്ഷിതമായിരുന്നു അവസരങ്ങള്‍ വന്നത്. സ്വിച്ചിടുന്നത് പോലെ അഭിനയം വരുന്നൊരാളൊന്നുമല്ല. കൃത്യമായ ഹോം വര്‍ക്ക് നടത്തിയാണ് ഓരോ സിനിമയും ചെയ്യുന്നത്. സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ മുതല്‍ കഥാപാത്രത്തെക്കുറിച്ച് പഠിക്കാനായി ശ്രമിക്കാറുണ്ട്. സംവിധായകന്‍ പറഞ്ഞ് തരുന്നതെല്ലാം അതുപോലെ പാലിക്കുന്നൊരാളാണ് താന്‍ എന്നും രജിഷ വിജയന്‍ വ്യക്തമാക്കിയിരുന്നു.

More from Filmibeat

Read more about: rajisha vijayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X