ഞാൻ സുഖമായിരിക്കുന്നു!! അപകടത്തെ കുറിച്ച് അനുഷ്ക... പോസ്റ്റ് വൈറൽ...
കുറച്ച് ദിവസങ്ങൾക്കു മുൻപ് അനുഷ്ക ഷെട്ടിയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റുവെന്നുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. സായ് റാ നരസിംഹറെഡ്ഡിയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്ക് പറ്റിയെന്നാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. കാലിൽ പൊട്ടലുണ്ടെന്നും ഡോക്ടർമാർ പൂർണ്ണ വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ആരാധകർ താരത്തിന് ആരോഗ്യ പൂർണ്ണമായജീവിതം ആശംസിച്ച് രംഗത്തെത്തിയിരുന്നു.

താൻ പൂർണ്ണ ആരേഗ്യവതിയാണെന്നും ഇപ്പോൾ സിയാറ്റിൽ ഷൂട്ടിങ്ങിലാണെന്നും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. താരത്തിന് ആശംസ നേർന്ന് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ബാഹുബലി, ബാഗമതി എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം അനുഷ്ക കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രമാണ് സായ് റാ നരസിംഹ റെഡ്ഡി.
മധുരാകർ സംവിധാനം ചെയ്യുന്ന സൈലൻസിലും നടി അഭിനയിക്കുന്നുണ്ട്. യുഎസിലെ സിയാറ്റിലിൽ ചിത്രത്തിന്റെ ചിത്രീകരണം നടക്കുകയാണ്. മാധവൻ ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശലിനി പാണ്ഡെയും മറ്റൊരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.ഗെയിം ഓഫ് ത്രോണ്‍സ് താരം മൈക്കിള്‍ മാഡ്‌സണും സൊലന്‍സില്‍ ഒരു പ്രധാന റോളിലെത്തുന്നുണ്ട്.


Click it and Unblock the Notifications











