മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും പ്രതികരിച്ചാൽ എന്താണ്? സോഷ്യൽ മീഡിയയുടെ ചോദ്യത്തിന് ഇബ്രാഹിംകുട്ടിയുടെ മറുപടി

താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും പല പ്രശ്‌നങ്ങളിലും പ്രതികരിക്കാറില്ലെന്നൊരു ആക്ഷേപം ഉയര്‍ന്ന് വന്നിരുന്നു. ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജ് മാത്രം ഇടപ്പെട്ടതിനെ പിന്തുടര്‍ന്നാണ് ഇത്തരമൊരു ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. അതേ സമയം എന്ത് കൊണ്ടാണ് ഇരു താരങ്ങളും അതില്‍ പ്രതികരിക്കാത്തതെന്ന് വ്യക്തമാക്കി മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിംക്കുട്ടിയുടെ വീഡിയോ വൈറലാവുകയാണ്.

'എനിക്കിഷ്ടമുള്ള താരങ്ങളെ കുറിച്ച് പറഞ്ഞാല്‍ എനിക്ക് പെട്ടെന്ന് ദേഷ്യം വരും. നമ്മുടെ ജീവിതവുമായി ഏറ്റവും അടുത്ത് കിടക്കുന്നതാണ് സിനിമ. ഞാനൊന്നും വലിയ സിനിമാക്കാരന്‍ അല്ല. എങ്കിലും എന്റെ കുടുംബത്തില്‍ സിനിമാക്കാരുണ്ട്. അപ്പോള്‍ ഞങ്ങളെ കുറിച്ച് ആദ്യം അറിയുന്നത് നിങ്ങളാണ്. ചില ഫാന്‍സുകാര്‍ തമ്മില്‍ അടിപിടിയും ഒച്ചപാടുകളുമൊക്കെ ഉണ്ടാവാറുണ്ട്.

mammootty-mohanlal

നാട്ടിലൊരു പ്രശ്‌നം ഉണ്ടായാല്‍, രാഷ്ട്രീയക്കാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സാഹിത്യകാരന്മാരും ചില സിനിമ നടന്മാരും പ്രതികരിക്കുന്നു. സമുഹത്തില്‍ ഉണ്ടാവുന്ന ഒരു പ്രശ്‌നത്തില്‍ എനിക്ക് ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ പ്രതികരിക്കും. എനിക്ക് ഇഷ്ടമില്ലെങ്കില്‍ പ്രതികരിക്കേണ്ട കാര്യമില്ലല്ലോ. ഞാന്‍ പ്രതികരിച്ചത് കൊണ്ട് ഈ പ്രശ്‌നങ്ങളൊക്കെ തീരുമോ? ഇനി ആരെങ്കിലുമൊന്ന് പ്രതികരിച്ച് പോയാലോ. എന്ത് മാത്രം തെറികളും ചീത്തയുമാണ് അദ്ദേഹം കേള്‍ക്കേണ്ടി വരിക.

എന്തൊരു സുന്ദരിയാണ് ദിഷിക ജെ സിംഗ്, നടിയുടെ ഫോട്ടോസ് കാണാം

പൃഥ്വിരാജിന്റെ കാര്യം തന്നെ നോക്കൂ. ലക്ഷദ്വീപ് വിഷയത്തില്‍ ഇടപ്പെട്ടതിന് അങ്ങേരെ പറയാന്‍ ഇനി എന്തേലും ചീത്ത ഉണ്ടോ? പാവം സുകുമാരേട്ടനെ പോലും ചീത്ത പറഞ്ഞു. അപ്പോള്‍ പലരും മമ്മൂട്ടി പ്രതികരിക്കുന്നില്ല, മോഹന്‍ലാല്‍ പ്രതികരിക്കുന്നില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ പറയുന്നു. അതേ അവര്‍ പ്രതികരിക്കുന്നില്ല. പക്ഷേ അത് പറയുമ്പോള്‍ കുറച്ച് മാന്യമായ രീതിയില്‍ പറയാമല്ലോ.

മമ്മൂട്ടിയ്ക്ക് എന്താ പ്രതികരിച്ചാല്‍. അല്ലെങ്കില്‍ മോഹന്‍ലാല്‍ എന്താ പ്രതികരിക്കാത്തതെന്ന് ചോദിക്കാം. അതിന് പകരം അവരൊക്കെ ഊമകളായിരിക്കുകയാണ്. അവരുടെ വായില്‍ പഴം തള്ളി വെച്ചിരിക്കുകയാണ് തുടങ്ങി നികൃഷ്ടമായി ചിത്രീകരിക്കുകയാണ്. വേണമെങ്കില്‍ ഉപദേശിക്കാം. ഈ രാജ്യത്ത് ഉണ്ടാവുന്ന പ്രശ്‌നങ്ങളില്‍ ഇവര്‍ രണ്ട് പേരുമാണോ പ്രതികരിക്കേണ്ടത്. ഇവരല്ലാതെ വേറെയും ആളുകള്‍ ഉണ്ടല്ലോ. അവരെ പറ്റിയൊന്നും ആളുകള്‍ക്ക് വേവലാതി ഇല്ലെന്നും ഇബ്രാഹിംക്കുട്ടി പറയുന്നു.

Recommended Video

മമ്മൂക്കയോട് ഹൃദയത്തിൻ്റെ ഭാഷയിൽ ക്ഷമ ചോദിക്കുന്നു

ഇബ്രാഹിംകുട്ടിയുടെ വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X