ബാപ്പ സിനിമയിലെത്തിയാൽ നിങ്ങൾ ഒന്നുമല്ലെന്ന് മമ്മൂക്കയോട് സംവിധായകൻ: ഇബ്രാഹിം കുട്ടി പറയുന്നു
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. എന്നാൽ, അഭിനയപാടവം കൊണ്ട് മാത്രമല്ല, സൗന്ദര്യം കൊണ്ടും ഏറെ പ്രസിദ്ധനാണ് മെഗാസ്റ്റാർ. മലയാള സിനിമ പ്രേമികൾക്ക് എന്നും പുരുഷ സൗന്ദര്യത്തിന്റെ പര്യായമായി തീർന്ന പേരാണ് മമ്മൂട്ടി. ഇപ്പൊൾ, വർഷങ്ങൾക്ക് ഇപ്പുറം, സ്വന്തം മകൻ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള ഇളമുറക്കാരോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കാൻ സൗന്ദര്യം കൊണ്ടും, സ്റ്റൈൽ കൊണ്ടും ലെജൻഡറി താരം സജീവമായി ഉണ്ട്. മലയാള സിനിമകൾ കണ്ടു വളർന്നു വന്ന യുവ തലമുറയ്ക്ക് ഇന്നും അദ്ദേഹം യഥാർത്ഥ ട്രെൻഡ് സെറ്ററാണ്.
എന്നാൽ, തന്നെക്കാളും തന്റെ വാപ്പച്ചി മമ്മൂട്ടിയെക്കാളും സൗന്ദര്യം, തന്റെ മുത്തച്ഛനായ ഇസ്മയിൽ പാണപ്പറമ്പിലിന് തന്നെയാണെന്ന്, മുൻപൊരിക്കൽ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഏതാനും വർഷങ്ങൾക്ക് മുൻപ് സില്ലി മോങ്ക്സ് മലയാളം യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, സീത രാമം താരത്തിന്റെ ഈ വെളിപ്പെടുത്തൽ, മമ്മൂട്ടിയുടെ ഇളയ സഹോദരനും, നടനുമായ ഇബ്രാഹിം കുട്ടി ശരി വയ്ക്കുകയും ചെയ്തു.

താനും, സഹോദരൻ മമ്മൂട്ടിയും ഉൾപ്പെടെയുള്ള മക്കൾക്കോ, ദുൽഖർ സൽമാനും, തന്റെ മകൻ മഖ്‌ബൂൽ സൽമാനും ഉൾപ്പെടെ ഉള്ള കൊച്ചു മക്കൾക്കോ ഒന്നും ബാപ്പ ഇസ്മയിൽ പാണപ്പറമ്പിലിന്റെ സൗന്ദര്യം കിട്ടിയിട്ടില്ല എന്നാണ് 'ജ്വാലയായി' താരം വെളിപ്പെടുത്തിയത്. ഇത് പ്രശസ്ത സംവിധായകനും, മെഗാസ്റ്റാറിന്റെ അടുത്ത സുഹൃത്തുമായ ജോഷി ഒരിക്കൽ പറഞ്ഞിട്ടുണ്ടെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു. "ദുൽഖർ പറഞ്ഞതാണ് സത്യം. ബാപ്പ ഭയങ്കര സുന്ദരനായിരുന്നു. എങ്ങനെയുള്ള സൗന്ദര്യമാണെന്ന് ചോദിച്ചു കഴിഞ്ഞാൽ, ഒരു സുന്ദര പുരുഷൻ എന്ന് പറയുമ്പോൾ, അയാളുടെ ആകാരം എന്താണ്? അയാളുടെ സ്വഭാവം എന്താണ്? എന്ന് നോക്കി കഴിഞ്ഞാൽ - ബാപ്പയെ പോലെയാണ്," അദ്ദേഹം വെളിപ്പെടുത്തി.

"ബാപ്പ ഭയങ്കര സോഫ്റ്റ് ആയിട്ടുള്ള മനുഷ്യനാണ് (സൗമ്യമായ പെരുമാറ്റവും സംസാരവുമാണ്). ഏതാണ്ട് ആറടി രണ്ടിഞ്ച് പൊക്കം. നല്ല വെളുത്ത നിറം. നല്ല രോമങ്ങളുള്ള ശരീരം, കട്ടി മീശ, നല്ല മുടി. നല്ല ഭംഗിയുള്ള ആളാണ്. ജോഷി ചേട്ടൻ (സീനിയർ സംവിധായകൻ) ഒക്കെ വീട്ടിൽ വന്നപ്പോൾ പറഞ്ഞിരുന്നു: "അങ്ങേര് (ബാപ്പ) എങ്ങാനും സിനിമയിലൊക്കെ അഭിനയിച്ചാൽ നീയൊന്നും ഒന്നും അല്ലെന്ന്," ഇബ്രാഹിം കുട്ടി ഒരു ചിരിയോടെ ഓർത്തെടുത്തു. പ്രശസ്ത നടന്റെ വെളിപ്പെടുത്തലിൽ നിന്നും, ഇസ്മയിൽ പാണപ്പറമ്പിലിന്റെ സൗന്ദര്യം മക്കളായ മമ്മൂട്ടിയ്‌ക്കോ, ഇബ്രാഹിം കുട്ടിയ്‌ക്കോ, സക്കറിയയ്ക്കോ അതെ അളവിൽ കിട്ടിയിട്ടില്ല എന്നത് വ്യക്തമാണ്.
മുൻപ് പഴയ അഭിമുഖങ്ങളിൽ, മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുക്കളായ സീനിയർ നടൻ ജനാർദ്ദനനും, അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവും, ഇത് പോലെ മെഗാസ്റ്റാറിനെ പിതാവിനെ കുറിച്ച് സംസാരിച്ചിരുന്നു. മമ്മൂട്ടിയെ പരിചയപ്പെടുന്നതിന് വളരെ മുൻപേ തന്നെ, ഒരേ നാട്ടുകാരനായ ആദ്ദേഹത്തിന്റെ ബാപ്പയെ തനിക്ക് പരിചയമുണ്ടെന്ന് ജനാർദ്ദനൻ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തെ ആദ്യമായി കണ്ടത് വൈക്കം ചെമ്പിൽ ഉള്ള ഒരു ചെറിയ കടയിൽ ചായ കുടിക്കാൻ കയറിയപ്പോഴാണ്. ക്യാപ്റ്റൻ രാജുവാകട്ടെ, ഇസ്മയിൽ പാണപ്പറമ്പിലിനെ കണ്ടപ്പോൾ അദ്ധേഹത്തിന്റെ സൗന്ദര്യമൊന്നും മക്കൾക്ക് കിട്ടിയിട്ടില്ലല്ലോ എന്നാണ് താൻ ആദ്യം ഓർത്തത് എന്നാണ് പറഞ്ഞത്.


Click it and Unblock the Notifications











