മമ്മൂട്ടി വില്ലന്‍ വേഷം ചോദിച്ചു, കേട്ടതും അവരോടിച്ചു, ട്വന്‍റി ട്വന്‍റി കൊണ്ട് ലാഭം നേടിയത് ദിലീപ്

താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ മിക്ക താരങ്ങളേയും സംഘടിപ്പിച്ചൊരുക്കിയ ചിത്രമായിരുന്നു ട്വന്റി ട്വന്റി. 2008 ല്‍ റിലീസ് ചെയ്ത ചിത്രം നിര്‍മ്മിച്ചത് ദിലീപായിരുന്നു. ജോഷി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് ഉദയ് കൃഷ്ണയും സിബി കെ തോമസും ചേര്‍ന്നായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്, ഭാവന, കാവ്യ മാധവന്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്.

വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും അമ്മയിലെ അംഗങ്ങള്‍ ഒത്തുചേര്‍ന്ന് സിനിമയൊരുക്കുകയാണ്. ടികെ രാജീവ് കുമാറായിരിക്കും ഇത്തവണ സംവിധായകന്‍. മീറ്റ് ദി എഡിറ്റേഴ്‌സ് പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴാണ് ഇടവേള ബാബു ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. അമ്മയുടെ നേതൃത്വത്തില്‍ സ്റ്റേജ് ഷോ നടത്താനായി പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും കൊവിഡ് പ്രതിസന്ധി വന്നതോടെ അത് പൊളിയുകയായിരുന്നു. അതിന് ശേഷമായാണ് സിനിമ ചെയ്യാന്‍ ധാരണയായത്.

 പ്രതിഫലം നല്‍കും

പ്രതിഫലം നല്‍കും

സംഘടനയ്ക്ക് വേണ്ടി ഇപ്പോള്‍ പുതിയൊരു ബില്‍ഡിങ് പണിയുന്നുണ്ട്. ആസ്ഥാനമന്ദിരമാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ഒരു പ്രോഗ്രാം ചെയ്യാനായിരുന്നു ആദ്യം ഉദ്ദേശിച്ചത്. ഒരു ചാനലുമായി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അത് മുടങ്ങുകയായിരുന്നു. പുതിയ സിനിമ ട്വന്‍റി-ട്വന്‍റി മോഡല്‍ ആവണമെന്നില്ല. അന്നുള്ള രീതിയില്‍ ആയിരിക്കുകയും അല്ല പടം എടുക്കുന്നത്. അന്ന് ആര്‍ക്കും നമ്മള്‍ പണം നല്‍കിയിരുന്നില്ല. കുറഞ്ഞാലും പൈസ കൊടുക്കുമെന്നും ഇടവേള ബാബു പറയുന്നു.

ഭാവനയുണ്ടാവില്ല

ഭാവനയുണ്ടാവില്ല

അമ്മയുടെ നേതൃത്വത്തില്‍ വീണ്ടും സിനിമയൊരുങ്ങുമ്പോള്‍ താരങ്ങളായി ആരൊക്കെയാണ് എത്തുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. ഭാവന ഈ സിനിമയിലുണ്ടാവില്ല. മരിച്ച് പോയവരെ തിരികെ കൊണ്ടുവരുന്നത് പോലെയാവും അത്. അമ്മയില്‍ അംഗമല്ല ഭാവന ഇപ്പോള്‍. ട്വന്റി ട്വന്റിയില്‍ നല്ല റോള്‍ ഭാവന ചെയ്തതിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അംഗത്വമില്ലാത്തതിനാൽ അവരെ ഉൾപ്പെടുത്താനാകില്ല.

ദിലീപിന് ലാഭം

ദിലീപിന് ലാഭം

ട്വന്‍റി ട്വന്‍റി കൊണ്ട് ദിലീപാണ് രക്ഷപ്പെട്ടത്. ഞങ്ങളെല്ലാം തെണ്ടി തെണ്ടിയായെന്നുമായിരുന്നു ഇടവേള ബാബു പറഞ്ഞത്. മലയാള സിനിമയിലെ മിക്ക താരങ്ങളും ട്വന്‍റി ട്വന്‍റിയിലുണ്ടായിരുന്നുവെങ്കിലും നെടുമുടി വേണുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. അദ്ദേഹത്തിന് യോജിച്ച കഥാപാത്രങ്ങളുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും ഇടവേള ബാബു പറയുന്നു.

Recommended Video

Idavela babu's reply to Parvathy Thiruvoth | FilmiBeat Malayalam
മമ്മൂട്ടിയുടെ ആഗ്രഹം

മമ്മൂട്ടിയുടെ ആഗ്രഹം

ട്വന്‍റി-ട്വന്‍റിയില്‍ വില്ലന്‍ റോളില്‍ എത്താനായിരുന്നു മമ്മൂട്ടിയുടെ ആഗ്രഹം. അത് അദ്ദേഹം എന്നോട് പറയുകയും ചെയ്തു. അത് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഇക്കാര്യം പറഞ്ഞത് ദിലീപിന്‍റേയും ജോഷി സാറിന്‍റെയും അടുത്ത് ഞാന്‍ എത്തിയപ്പോള്‍ അവര്‍ എന്നെ ഓടിക്കുകയായിരുന്നു.
കഥ നോക്കിയിട്ടാണ് താരങ്ങളെ തിരഞ്ഞെടുക്കുന്നതെന്നും ഇടവേള ബാബു പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X