ബാബു ചേട്ടന്‍ എന്നെ വിവാഹം കഴിക്കണമെന്ന് ആ കുട്ടിയാണ് പറഞ്ഞത്! വിവാഹം കഴിക്കാത്തതിനെ പറ്റി ഇടവേള ബാബു

അമ്മ സംഘടനയില്‍ സജീവമായി നില്‍ക്കുകയാണ് നടന്‍ ഇടവേള ബാബു. അഭിനയത്തേക്കാളും സംഘടനയെ മുന്നോട്ട് കൊണ്ട് പോവുകയാണ് താരം. എന്നാല്‍ ഇതുവരെ അദ്ദേഹം വിവാഹം കഴിക്കാത്തതിന്റെ കാരണം അധികമാര്‍ക്കും അറിയില്ലായിരുന്നു. അതിന് പിന്നില്‍ ശക്തമായൊരു പ്രണയകഥയുണ്ടെന്ന് പറയുകയാണ് താരമിപ്പോള്‍.

തന്റെ പ്രണയം ഒരു സിനിമയാക്കാന്‍ ആഗ്രഹിക്കുന്ന പലരും ഉണ്ടെന്ന് പറയുകയാണ് ഇടവേള ബാബുവിപ്പോള്‍. വീട്ടുകാരുടെ എതിര്‍പ്പ് കാരണമാണ് തന്റെ പ്രണയം തകര്‍ന്നതെന്നും അന്നെടുത്ത തീരുമാനമാണ് ഇപ്പോഴും അവിവാഹിതനായി തുടരാന്‍ കാരണമെന്നും കാൻ ചാനൽ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ താരം പറയുന്നത്.

 edavela-babu

ഞാനൊരു സിനിമാക്കാരന്‍ കൂടിയായത് കൊണ്ട് വിവാഹം അക്കാലത്ത് നടക്കാതെ പോയതാണ്. അച്ഛനും അമ്മയുമൊക്കെ അന്വേഷിച്ചെങ്കിലും അത് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുള്ളതാണ് സത്യം. പ്രണയവിവാഹത്തോട് എനിക്ക് തീരെ താല്‍പര്യവുമില്ല. പെണ്‍കുട്ടിയ്ക്ക് ഡാന്‍സും പാട്ടും അറിഞ്ഞിരിക്കണം എന്നൊരു ഡിമാന്‍ഡ് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു. എന്റെ അമ്മയുടെ ഒരു ടേസ്റ്റും മുന്നോട്ട് പോകണമെന്നേ ഞാന്‍ ആഗ്രഹിച്ചുള്ളു. അപ്പോഴൊന്നും നടന്നില്ല. ഇതിലൊന്നും വലിയ കാര്യമില്ലെന്നും സിനിമ മാത്രം മതിയെന്നും പിന്നെയെനിക്ക് തോന്നി.

ഇതിനിടയില്‍ പ്രണയിച്ചില്ലെന്ന് ഞാന്‍ പറയുന്നില്ല. വലിയൊരു പ്രണയം എനിക്കുണ്ടായിരുന്നു. പലരും എന്റെ പ്രണയം സിനിമയാക്കാന്‍ ആഗ്രഹിച്ചിരുന്നു. അതിപ്പോഴും എന്റെയുള്ളിലുണ്ട്. ഞാന്‍ എപ്പോള്‍ പറയുന്നോ, അപ്പോള്‍ പബ്ലിഷ് ചെയ്യാന്‍ വേണ്ടി ഒരു മാഗസിന്‍ പത്ത് പേജ് മാറ്റി വെച്ചിട്ടുണ്ട്. പല ഫാമിലികളെയും ബാധിക്കുന്നത് കൊണ്ടാണ് ഇത്രയും കാലമായി ഞാനത് പറയാതിരുന്നത്.

കുടുംബത്തില്‍ നിന്ന് തന്നെയുള്ള കുട്ടിയായിരുന്നു. എനിക്ക് കല്യാണങ്ങളൊന്നും നടക്കാതെ വന്നപ്പോള്‍ ഞാന്‍ മതിയോ എന്ന് അവള്‍ ചോദിച്ചു. എന്നെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും അതിന് തയ്യാറാണെന്നും ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ലൊരാള്‍ ബാബു ചേട്ടന്‍ തന്നെയാണെന്നും ആ കുട്ടി പറഞ്ഞിരുന്നു. ഇതിന് മറുപടി പെട്ടെന്ന് പറയാന്‍ പറ്റില്ലെന്നാണ് ഞാന്‍ പറഞ്ഞത്.

പിന്നീട് ആലോചിച്ചപ്പോള്‍ അത് നല്ലതാണെന്ന് തോന്നി. ആറു മാസത്തിന് ശേഷം ഞാന്‍ മറുപടി പറഞ്ഞു. അവിടെ നിന്നുമാണ് പ്രണയം വലുതാകുന്നത്. ഏകദേശം എട്ടരവര്‍ഷത്തോളം പ്രണയിച്ചിരുന്നു. എന്റെ കുടുംബത്തിലും ആ കുട്ടിയുടെ കുടുംബത്തിലും വലിയ തടസ്സങ്ങള്‍ വന്നു. രണ്ടും രണ്ട് തട്ടിലുള്ളവരാണ്. അതൊരു കുഴപ്പത്തിലേക്ക് വരുമെന്ന് എന്റെ അച്ഛന് തോന്നിയിട്ടുണ്ടാവും. അച്ഛന്‍ മരിച്ചപ്പോള്‍ ഈയൊരു വേദന അദ്ദേഹത്തിന് ഉണ്ടായിരുന്നിരിക്കാം.

ആ കുട്ടിയെ വിളിച്ച് കൊണ്ട് വരികയാണെങ്കില്‍ വീട്ടിലേക്ക് മാത്രമേ വരികയുള്ളുവെന്ന് ഞാന്‍ പറഞ്ഞെങ്കിലും അച്ഛന്റെ തീരുമാനം ശക്തമായിരുന്നു. ഇതോടെ ആ പ്രണയവും ഇനിയൊരു കല്യാണവും വേണ്ടെന്ന് തന്നെ ഞാന്‍ തീരുമാനിച്ചു. അനിയത്തിപ്രാവ് സിനിമയിലെ ക്ലൈമാക്‌സ് ആ സിനിമ ഇറങ്ങുന്നതിന് മുന്‍പ് ഞാനെന്റെ ജീവിതത്തില്‍ ചെയ്തിട്ടുള്ളതാണ്.

 edavela-babu

ജീവിതത്തില്‍ പ്രണയവും വിവാഹവും മാത്രമല്ല ചെയ്യാനുള്ള പ്രധാന കാര്യമെന്ന് അന്നെനിക്ക് തോന്നി. ആ പ്രണയനഷ്ടം കാരണമാണ് ഇങ്ങനൊരു ജീവിതത്തിലേക്ക് ഞാന്‍ വരുന്നത്. ഇപ്പോള്‍ അതിനെ കുറിച്ച് ഞാന്‍ ചിന്തിക്കാറ് പോലുമില്ല. ഇപ്പോഴത്തെ ജീവിതത്തില്‍ ഞാന്‍ സംതൃപ്തനാണ്. ഒത്തിരി കാര്യങ്ങള്‍ ചെയ്യാന്‍ സമയം കിട്ടുന്നുണ്ടെന്ന് ഇടവേള ബാബു പറയുന്നു.

ഞാനങ്ങനൊരു തീരുമാനം എടുക്കുമെന്ന് കരുതിയില്ല. അമ്മയ്ക്ക് അതില്‍ വിഷമം ഉണ്ടായിരുന്നു. മരിക്കുന്നത് വരെ അമ്മയുടെ ഏക ആവശ്യം എന്റെ വിവാഹമായിരുന്നു. സിനിമയിലെ ആരെ കണ്ടാലും ബാബുവിനെ പറഞ്ഞ് മനസിലാക്കണമെന്ന് അമ്മ പറയുമായിരുന്നു. വിവാഹത്തിനോട് എനിക്ക് എതിര്‍പ്പില്ല.

പക്ഷേ അതിനോട് നീതി പുലര്‍ത്തണം. ഇപ്പോള്‍ എന്നെ വിവാഹിതനാവാന്‍ ഏറ്റവും കൂടുതല്‍ പ്രേരിപ്പിക്കുന്നത് ആ കുട്ടിയാണ്. ചിലപ്പോള്‍ അറുപത് വയസൊക്കെ ആയി കഴിയുമ്പോള്‍ എന്റെ കൂടെ ഒരു കംപാനിയന്‍ ഉണ്ടായേക്കാം. വിവാഹം കഴിക്കുമോന്ന് അറിയില്ലെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X