തൃശ്ശൂരാണല്ലേ വീട്... ഞാനാകെ ഉരുകിപ്പോയി! പറ്റിയ അമളിയെ കുറിച്ച് അഞ്ജു ജോസ്ഫ്

സംഗീത റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് അഞ്ജു ജോസഫ്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അഞ്ജു പ്രേക്ഷകരുടെ മുന്നിൽ ആദ്യമയി എത്തുന്നത്. പിന്നീട് വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് അഞ്ജു. തന്റെ ഗാനങ്ങളും പാട്ട് വിശേഷങ്ങളും താരം സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.

സംഗീതം പോലെ തന്നെയാണ് അഞ്ജുവിന് യാത്രകളും. ഹിൽസ് സ്റ്റേഷനുകളാണ് താരത്തിന്റെ ഇഷ്ടപ്പെട്ട സ്ഥലം. ഇപ്പോഴിത യാത്രയ്ക്ക് ഇടയിൽ സംഭവിച്ച രസകരമായ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് പ്രിയ ഗായിക. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ആ രസകരമായ സംഭവത്തെ കുറിച്ച് അഞ്ജു പറയുന്നത്. ഇങ്ങനെ...

  ഏറ്റവും  ഇഷ്ടപ്പെട്ട സ്ഥലം

ഷോയുടെ ഭാഗമായും അല്ലാതേയും നിരവധി സ്ഥലങ്ങളിൽ പോയിട്ടുണ്ട്. കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യാത്ര നടത്തിയിട്ടുണ്ട്. എന്നാൽ ട്രിപ്പ് എന്ന ലക്ഷ്യത്തോടെ യാത് പോകുന്ന സ്ഥിരം സ്ഥലം ഇടുക്കിയാണ്. എനിയ്ക്ക് ഏറ്റവും ഇഷ്ടമുളള കുന്നും മലകളും നിറഞ്ഞ ഇടമാണ്. അതുപോലെ കുട്ടിക്കാനത്തും എപ്പോഴും പോകാറുണ്ട്. എന്റെ നാട്ടിൽ നിന്ന് ഒരു മണിക്കൂർ യാത്രമാത്രമേ അവിടേയക്കുള്ളൂ.മലനിരകളും പച്ചപ്പും മഞ്ഞും... എത്ര കണ്ടാലും വീണ്ടും കാണാൻ കൊതിക്കുന്ന കാഴ്ചകളാണ്.

 പാളിപ്പോയ യാത്ര

എല്ലാത്തവണയും പ്ലാൻ ചെയ്ത് പാളിപ്പോയ യാത്രയെ കുറിച്ചും അഞ്ജു വെളിപ്പെടുത്തി. എപ്പോഴും പ്ലാൻ ചെയ്യുന്ന ട്രിപ്പാണ് ഗോവൻ യാത്ര. കൃത്യസമയത്ത് എന്തെങ്കിലും കാരണം കൊണ്ട് ആ യാത്ര മുടങ്ങി പോകും. എട്ട് വർഷത്തോളമായി പ്ലാൻ ചെയ്യുന്ന യാത്രയാണിത്. ഇതുവരെ നടന്നിട്ടില്ല. മെയ്മാസത്തിൽ ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ ചേർന്ന് ഗോവയ്ക്ക് പോകാൻ പ്ലാൻ ചെയ്തിരുന്നു. ആ സമയത്താണ് ലോക് ഡൗണായത്. ഇനി എപ്പോൾ പോകാൻ കഴിയുമെന്ന് യാതൊരുവിധ പിടിയുമില്ല.

Recommended Video

Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam
 ചമ്മിപ്പോയി

യാത്രയ്ക്കിടെ മറക്കാത്ത ഒരു സംഭവവും അഞ്ജു പങ്കുവെച്ചു. കോപ്ടൗണിൽ പോയപ്പോൾ നടന്ന സംഭവമാണിത് കണ്ടാൽ അവിടെ മലയാളികൾ ഉള്ള സ്ഥലമാണെന്ന് തോന്നിയിരുന്നില്ല, അവിടെ ടിക്കറ്റ് കൗണ്ടറിൽ ക്യൂ നിൽക്കുകയായിരുന്നു. ഞങ്ങളുടെ മുന്നിൽ ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ അവരുടെ മുഖം ഞങ്ങൾക്ക് കാണാനായില്ല. കുറെ നേരമായി അവർ ടിക്കറ്റ് കൗൺറിൽ നിന്ന് സംസാരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് ആകെ ദേഷ്യം വന്നു. ഞാൻ പറഞ്ഞു ഇയാൾ എന്തോന്നാണ് ഇൗ കാണിക്കുന്നത്. മനുഷ്യനെ മെനക്കെടുത്താനായിട്ട് എന്നൊക്കം. കുറച്ച കഴിഞ്ഞ് അയാൾ ഞങ്ങളോട് ചോദിച്ചു. തൃശ്ശൂരാണല്ലേ വീട് എന്ന്, താൻ ആകെ ശരിക്കും ഉരുകിപ്പോയെന്ന് അഞ്ജു പറഞ്ഞു.

 ഇന്ത്യൻ യാത്രകൾ

ഇന്ത്യക്കകത്ത് അധികം യാത്ര പോയിട്ടില്ല. എല്ലാ തവണയും പ്ലാൻ ചെയ്യുമെങ്കിലും മുടങ്ങി പോകാറാണ് പതിവെന്ന് അഞ്ജു അഭിമുഖത്തിൽ പറഞ്ഞു. ലഡാക്കിലേയ്ക്കുളള യാത്ര എന്റെ സ്വപ്നമാണ്. അതുപോലെ പിന്നെ യാത്ര പോയതിൽ ഇഷ്ടപ്പെട്ട മറ്റൊരു സ്ഥലം ഊട്ടിയാണ്. ഷോയുടെ ഭാഗമായി ഒരുപാട് വിദേശ സ്ഥലങ്ങളിൽ പോയിട്ടുണ്ട്.യു എസ്, യു കെ, സ്വിറ്റ്സർലന്‍ഡ്, ഫ്രാൻസ്, ജർമനി എന്നിങ്ങനെ നീളുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അഞ്ജു പറഞ്ഞു.

Read more about: singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X