For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നഷ്‌ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് എന്ത് പേടി... നൈരാശ്യം, ഉറക്കം ഇല്ലാതാക്കുന്നവ ഉപേക്ഷിക്കൂ'; ​ദുർ​ഗ

  |

  ഒരു സമയത്ത് മിനി സ്ക്രീനിൽ ഏറ്റവും പ്രചാരമുണ്ടായിരുന്ന റിയാലിറ്റി ഷോയായിരുന്നു ഐഡിയ സ്റ്റാർ സിങർ. ഇന്ന് മലയാളത്തിൽ വിവിധ ചാനലുകളിലായി നിരവധി റിയാലിറ്റി ഷോകൾ നടക്കുന്നുണ്ട്. പക്ഷെ ഐഡിയ സ്റ്റാർ സിങർ പോലെ പോപ്പുലാരിറ്റി ലഭിച്ച മറ്റൊരു റിയാലിറ്റി ഇല്ലെന്ന് തന്നെ പറയാം.

  അവതാരക രഞ്ജിനി ഹരിദാസ് മുതൽ വിവിധ സീസണുകളിലായി വന്ന് പോയ മത്സരാർഥികൾ വരെ ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. ഐഡിയ സ്റ്റാർ സിങറിന്റെ ​ഗ്രാന്റ് ഫിനാലെ അവാർഡ് നിശകളെപോലും തോൽപ്പിക്കുന്ന തരത്തിൽ ​ഗംഭീരമായാണ് നടത്തിയിരുന്നത്.

  Also Read: മോഹൻലാലിന്റെ ചിരി കണ്ടപ്പോൾ ഇവന്റെ ജീവിതം ഞാൻ തകർത്തല്ലോ എന്ന് തോന്നി; ഫാസിലിന്റെ വാക്കുകൾ

  ഇന്നും ഐഡിയ സ്റ്റാർ സിങറിന് പകരം വെക്കാൻ ഒരു റിയാലിറ്റി ഷോയും മലയാളത്തിൽ വന്നിട്ടില്ല. ആ സമയത്ത് പ്രേക്ഷകരുടെ വോട്ടിങ് കൂടി പരി​ഗണിച്ചായിരുന്നു വിജയിയെ പ്രഖ്യാപിച്ചിരുന്നത്.

  മലയാളത്തിലെ പിന്നണി ​ഗായകരിൽ പ്രമുഖനായ നജീം അർഷാദും അമൃത സുരേഷുമെല്ലാം ഐഡിയ സ്റ്റാർ സിങർ വേദിയിലൂടെ കരിയർ ആരംഭിച്ചവരാണ്. ഇപ്പോഴും ഈ ​ഗായകരെ പ്രേക്ഷകർ ഓർക്കുന്നത് ഐഡ‍ിയ സ്റ്റാർ സിങർ ഫെയിം എന്ന രീതിയിൽ തന്നെയാണ്.

  അത്തരത്തിൽ ഐഡിയ സ്റ്റാർ സിങറിൽ മത്സരാർഥിയായി വന്ന് ജീവിതം തന്നെ മാറിയ ​ഗായികയാണ് ദുർ​ഗ വിശ്വനാഥ്. റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് താരം ​ഗ്രാന്റ് ഫിനാലെ വരെ എത്തുകയും ചെയ്തിരുന്നു.

  ദുർ​ഗയുടെ വ്യത്യസ്തമായ ആലാപന ശൈലി തന്നെയാണ് ദുർ​ഗയ്ക്ക് ആരാധകർ ഉണ്ടാകാൻ കാരണമായതും. ഐഡിയ സ്റ്റാർ സിങറിന് ശേഷം ചില സിനിമകളിലും ദുർ​ഗ പാടിയിട്ടുണ്ട്. ഇപ്പോൾ സ്റ്റേജ് ഷോകളും മറ്റുമായി തിരക്കിലാണ് താരം. സോഷ്യൽമീഡിയയിൽ സജീവമായ താരം വിവാഹിതയാണ്.

  2007ലാണ് ദുർ​ഗയുടെ വിവാ​ഹം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ബിസിനസ് മാൻ ഡെന്നിസാണ് ദുർഗയെ വിവാഹം ചെയ്തത്. ഇരു മതാചാരപ്രകാരവുമായിരുന്നു ദുർ​ഗയുടെ വിവാഹം നടന്നതെന്നും റിപ്പോർട്ടുണ്ട്.

  ലവ് കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു തന്റേതെന്ന് മുമ്പൊരിക്കൽ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ദുർ​ഗ വിശ്വനാഥ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽമീഡിയയിൽ താരം പങ്കുവെച്ച ചില കുറിപ്പുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

  Also Read: കെട്ടിപ്പിടിച്ചിട്ട് വിടാൻ തോന്നണ്ടേ? വിവാഹം കഴിക്കുന്നില്ലെന്ന് കരുതിയാളാണ്, സന്തോഷം പറഞ്ഞ് അപ്‌സരയും ആൽബിയും

  പ്രചോദനവും ആത്മവിശ്വാസവും നിറഞ്ഞ വാക്കുകളാണ് ദുർ​ഗ കുറിച്ചത്. 'നഷ്‌ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് എന്ത് പേടി... എന്ത് നൈരാശ്യം. മണി മാളികകളിൽ ഉള്ളതിനെക്കാൾ മനസമാധാനം കുടിലുകളിൽ ഉണ്ടാകുന്നത് അങ്ങനെയാണ്.'

  'എല്ലാം ശരിയാകുമ്പോൾ ശാന്തമാകാം എന്ന തെറ്റിദ്ധാരണയെക്കാൾ ശാന്തമായിരുന്നാൽ എല്ലാം ശരിയാകും എന്ന ക്രിയാത്മകചിന്ത ജീവിതത്തെ സന്തോഷഭരിതമാക്കും. എല്ലാ മണിച്ചിത്രത്താഴുകളും അപ്രസക്തമാണെന്ന് തെളിയാൻ ഒരു ഭൂകമ്പം മതി.'

  'മൈതാനങ്ങളാണ് ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന് അപ്പോൾ മനുഷ്യൻ തിരിച്ചറിയും. ഉറക്കം നഷ്‌ടപ്പെടുത്തുന്നവ എന്താണോ അവ ഉപേക്ഷിച്ചാൽ സ്വസ്ഥമായി സ്വപ്‌നം കണ്ടുറങ്ങാം. നമ്മുടെ സമീപനത്തിലും മനോഭാവത്തിലും കാലാനുസൃതമായി മാറ്റം വരുത്താൻ നാം ശ്രമിക്കേണ്ടതുണ്ട്.'

  'എത്ര കടുത്ത സമ്മർദ്ദങ്ങളിലും തളരാതെ ആത്മധൈര്യത്തോടെ അവയെ അതിജീവിക്കാനുള്ള കഴിവാണ് ഒരു വിജയിക്കാവശ്യം. അവസരങ്ങളാണ് ജീവിതത്തിൽ ഏറ്റവും പ്രധാനം.'

  'ചിലത് നമ്മെ തേടി വരും ചിലതിനെ നമ്മൾ തേടിപ്പോകണം. നിശ്ചയദാർഢ്യവും കഠിനാധ്വാനം ചെയ്യാനുള്ള മനോഭാവവുമുണ്ടെങ്കിൽ ജീവിതത്തിലെ ഏത് വെല്ലുവിളിയും അതിജീവിക്കാം.'

  'കൂടുതൽ ഉയരങ്ങൾ കൈയടക്കാൻ അത് അവസരമൊരുക്കും' എന്നാണ് ദുർ​ഗ വിശ്വനാഥ് കുറിച്ചത്. എല്ലാ ദിവസം ഒരു ശുഭദിനം നേർന്നുള്ള ആശംസയെങ്കിലും ദുർ​ഗ തന്റെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. മമ്മൂട്ടി ചിത്രം പരുന്തിൽ പിന്നണി പാടിയിരുന്നു ദുർ​ഗ വിശ്വനാഥ്.

  Read more about: singer
  English summary
  Idea Star Singer Fame Durga Viswanath's Cryptic Write-up Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X