ചേട്ടനായിരുന്നു കാര്‍ ഓടിച്ചത്, ഒരു ലോറി വന്ന് ഇടിച്ചു, ആ അപകടത്തെ കുറിച്ച് ഐഡിയ സിംഗര്‍ താരം റോഷന്‍

സംഗീത റിയാലിറ്റി ഷോ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതമാവുന്ന് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ്. അന്ന് മത്സരാര്‍ത്ഥികളായി എത്തിയവരെല്ലാം ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകരും സംഗീത സംവിധായകരുമൊക്കെയാണ്. 2006ല്‍ ആണ് ഐഡിയ സ്റ്റാര്‍ സിംഗര്‍ ആദ്യാമായി ആരംഭിക്കുന്നത്. ഷോ പ്രേക്ഷരുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് 2007 ല്‍ ആണ്. നജീം, അരുണ്‍ ഗോപന്‍, സുദര്‍ശന്‍, റോഷന്‍, ദുര്‍ഗ എന്നിവരായിരുന്നു മത്സരാര്‍ത്ഥികളായി എത്തിയത്. ഇവര്‍ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഗായകനാണ് റോഷന്‍. മികച്ച സ്വീകാര്യതയായിരുന്നു റിയാലിറ്റി ഷോയിലൂടെ ലഭിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി പ്രിയഗായകന്‍ സംഗീത ലോകത്ത് സജീവമല്ല. ഇപ്പോഴിത തന്റെ ജീവിതം മാറ്റി മറിച്ച അപകടത്തെ കുറിച്ച് പറയുകയാണ്. ഫ്‌ളവേഴ്‌സ് സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടിയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കരിയറില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു റോഷന് അപകടം സംഭവിച്ചത്.

റോഷന്റെ വാക്കുകള്‍ ഇങ്ങനെ

റോഷന്റെ വാക്കുകള്‍ ഇങ്ങനെ...'കരിയറിന്റെ ഉയര്‍ച്ച സമയത്തായിരുന്നു അപകടം സംഭവിക്കുന്നത്. മാസങ്ങളോളം അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്നു. പിന്നീട് ജീവിതം തിരികെ പിടിക്കുകയായിരുന്നു. അപകടത്തില്‍ വോക്കല്‍ കോഡിന് ഇന്‍ജ്വറി സംഭവിച്ചിരുന്നു. അങ്ങനെയാണ് പാട്ടില്‍ നിന്നും മാറിയത്. ചെറിയതായി പാടി തിരിച്ച് വരികയാണ്'; റോഷന്‍ പറഞ്ഞു.

അപകടം സംഭവിക്കുന്നത്

'2020 ഫെബ്രുവരിയിലാണ് അപകടം സംഭവിക്കുന്നത്. ഒരു പരിപാടിക്കായി കൊച്ചിയിലേയ്ക്ക് പോവുകയായിരുന്നു. വീട്ടില്‍ നിന്ന് ഇറങ്ങി ഒരു 100 മീറ്റര്‍ കഴിഞ്ഞപ്പോഴായിരുന്നു അപകടം സംഭവിക്കുന്നത്. തങ്ങളുടെ വണ്ടിയില്‍ ഒരു ലോറി വന്ന് ഇടിക്കുകയായിരുന്നു. ചേട്ടനായിരുന്നു കാര്‍ ഓടിച്ചിരുന്നത്. നാലഞ്ച് ഇടിക്ക് ശേഷമായാണ് വണ്ടി മറിഞ്ഞതെന്നാണ് പറഞ്ഞ് കേട്ടത്. എനിക്ക് അതേക്കുറിച്ച് ഓര്‍മ്മയില്ലെന്നും' റോഷന്‍ അപകടത്തെ കുറിച്ച് ഓര്‍മിക്കുന്നു.

'അഞ്ചാറ് ദിവസം വെന്റിലേറ്ററിലായിരുന്നു. ഒരുമാസത്തോളം ആശുപത്രിയിലായിരുന്നു. എടാ ആ ഇടി കണ്ടപ്പോള്‍ നീ ചത്തുപോയെന്നാണ് വിചാരിച്ചതെന്നാണ് അന്ന് പലരും പറഞ്ഞത്. അത്രയക്ക് വലിയ ഇടിയാണ് നടതെന്നും' റോഷന്‍ പറഞ്ഞു.

അപകടത്തെ കുറിച്ച് അമ്മ

റോഷനോടൊപ്പം പരിപാടിയില്‍ അമ്മയും എത്തിയിരുന്നു. പിന്നീടുള്ള സംഭവങ്ങള്‍ പറഞ്ഞത് അമ്മയായിരുന്നു. 'സാധാരണ എവിടെ പോകുമ്പോഴും മക്കള്‍ പറഞ്ഞിട്ടാണ് പോകുന്നതെന്ന് പറഞ്ഞ് കൊണ്ടാണ് അന്നത്തെ ദിവസത്തെ കുറിച്ച് അമ്മ പറയുന്നത്. അപകടം നടക്കുന്ന ദിവസം പറയാതെയായിരുന്നു ഇവര്‍ പോയത്. റോഷനെ വിടാന്‍ വേണ്ടിയാണ് ചേട്ടന്‍ പോയത്. പുറത്തുനിന്നും ലോക്ക് ചെയ്താണ് പോയത്. റോഷനെ വിട്ട് ചേട്ടന്‍ വരുന്നില്ലല്ലോ എന്നോര്‍ത്ത് ടെന്‍ഷനുണ്ടായിരുന്നു. അതിനിടയിലാണ് പോലീസുകാര്‍ വന്ന് വിവരം അറിയിച്ചത്്. എനിക്ക് മക്കളെ കാണണം എന്ന് പറഞ്ഞപ്പോള്‍ ഇപ്പോള്‍ കാണാനാവില്ല, അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നാണ് പറഞ്ഞത്. റോഷനെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയതിന് ശേഷമാണ് ഞാന്‍ ആശുപത്രിയില്‍ പോയതെന്നും' അമ്മ പറഞ്ഞു.

സുദര്‍ശന്‍

അപകടത്തിന് ശേഷം തങ്ങായി നിന്നത് സുദര്‍ശന്‍ ആണെന്നും റോഷന്‍ പറയുന്നു. 'എനിക്ക് അപകടമുണ്ടായി എന്നറിഞ്ഞപ്പോള്‍ അവനോടിയെത്തിയിരുന്നു. ഒരു ഭാര്യ നോക്കുന്നത് പോലെയാണ് എന്നെ നോക്കിയത്. ഞാന്‍ അന്ന് ഏറ്റവും കൂടുതല്‍ ദേഷ്യം കാണിച്ചതും അവനോടായിരുന്നു. എനിക്ക് ഇമോഷണല്‍ ഇംബാലന്‍സുണ്ടായിരുന്നു. എന്നെ ഫോണ്‍ വിളിക്കുമ്പോഴെല്ലാം ഞാന്‍ അവനോട് വഴക്കിടുമായിരുന്നു. ഗജിനിയൊക്കെ കണ്ട് സൂര്യയും അമീര്‍ ഖാനും അഭിനയിച്ചതൊക്കെ എന്റെ മനസിലുണ്ട്. അതേപോലൊരു സംഭവം എന്റെ ജീവിതത്തിലുണ്ടായി. ഇപ്പോഴും മെമ്മറി ലോസ് ചെറുതായിട്ടുണ്ട്. മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുകയറാന്‍ സുഹൃത്തുക്കളൊക്കെ നന്നായി സഹായിച്ചിട്ടുണ്ടെന്നും' റോഷന്‍ പഴയ ഓര്‍മ പങ്കുവെച്ചു.

വിവാഹം


വിവാഹത്തെ കുറിച്ചും അമ്മയും റോഷനും പറയുന്നുണ്ട്. അങ്ങനെ പ്രത്യേക സങ്കല്‍പ്പങ്ങളൊന്നുമില്ല മകന് ഇഷ്ടമുള്ളയാള്‍ വരട്ടെ എന്നാണ് അമ്മ പറഞ്ഞത്. നന്നായി ഫുഡ് ഉണ്ടാക്കുന്നയാളായാല്‍ നല്ലെതന്നായിരുന്നു റോഷന്റെ അഭിപ്രായം. തനിക്ക് കുക്കിംഗ് ഇഷ്ടമാണെന്നും കൂട്ടിച്ചേര്‍ത്തു. സന്തോഷത്തോടെയാണ് ഞാനെല്ലാ കാര്യങ്ങളും ചെയ്യുന്നത്. ഇപ്പോഴത്തെ ജീവിതത്തില്‍ സംതൃപ്തനാണെന്നും റോഷന്‍ പറയുന്നുണ്ട്.

More from Filmibeat

Read more about: roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X