For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അന്നത്തെ അപകടത്തെക്കുറിച്ച് ഒരോര്‍മ്മയും ഇല്ല, ജീവന്‍ തിരിച്ചുകിട്ടിയാല്‍ മതിയെന്നായിരുന്നു പ്രാര്‍ത്ഥന'

  |

  ഐഡിയ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 2-ലൂടെ ശ്രദ്ധേയനായ ഗായകനാണ് റോഷന്‍. റിയാലിറ്റി ഷോയ്ക്ക് ശേഷം ഗാനമേളകളുമായി വളരെ സജീവമായിരുന്നു റോഷന്‍. വിദേശത്തുള്‍പ്പെടെ നിരവധി ഷോകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

  സ്റ്റാര്‍ സിങ്ങറില്‍ ആ സീസണില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികളെല്ലാം ഇന്ന് സംഗീതസംവിധായകവും ഗായകരുമൊക്കെയായി ഈ മേഖലയില്‍ തന്നെ സജീവമാണ്. അന്ന് മത്സരരംഗത്തുണ്ടായിരുന്ന സുദര്‍ശന്‍, വില്യംസ്, അരുണ്‍ ഗോപന്‍ എന്നിവരെല്ലാം റോഷന്റെ അടുത്ത സുഹൃത്തുക്കളാണ്. ഇവരെല്ലാം കൂടി ഒന്നിച്ച് ആരോസ് എന്ന ബാന്റും രൂപീകരിച്ചിട്ടുണ്ട്.

  എന്നാല്‍ അടുത്ത കാലത്തായി റോഷന്‍ സംഗീതത്തില്‍ അത്ര സജീവമല്ലായിരുന്നു. ഇടയ്ക്ക് ഉണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് ഏറെക്കാലം ചികിത്സയിലായിരുന്നു ഈ ഗായകന്‍. അടുത്തിടെയാണ് ആരോഗ്യം പൂര്‍വ്വസ്ഥിതിയിലെത്തിയത്.

  ഒരു പരിപാടിയ്ക്ക് പോകാനിറങ്ങിയപ്പോഴായിരുന്നു റോഷന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആ അപകടമുണ്ടായത്. അതേക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ റോഷന്‍. അമൃത ടിവിയില്‍ എം.ജി.ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു റോഷന്‍ ഇതേക്കുറിച്ച് പറഞ്ഞത്. ഗായകനും സുഹൃത്തുമായ സുദര്‍ശനും ഒപ്പമുണ്ടായിരുന്നു.

  'നിയന്ത്രണമില്ലാത്ത മദ്യപാനം, കാരവാൻ ആവശ്യപ്പെട്ട് ലൊക്കേഷനിൽ വഴക്ക്'; ​വാർത്തകളെ കുറിച്ച് ചാർമിള!

  രാവിലെ നാലരയുടെ ജനശതാബ്ദിക്ക് പോവാനായി വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. അന്ന് ചേട്ടന്‍ കൊച്ചിയില്‍ നിന്നും തിരിച്ചുവന്നതായിരുന്നു. റെയില്‍വേസ്‌റ്റേഷനില്‍ പോവാനായി ഇറങ്ങിയതായിരുന്നു. മൂന്നാല് ദിവസം വെന്റിലേറ്ററിലായിരുന്നു. എനിക്ക് ആ സംഭവങ്ങളെക്കുറിച്ചൊന്നും ഓര്‍മ്മയില്ല. മൊത്തം ബ്ലാങ്കാണെന്നായിരുന്നു റോഷന്‍ പറഞ്ഞത്.

  റോഷന് സംഭവിച്ച അപകടത്തെക്കുറിച്ച് എം.ജി.ശ്രീകുമാറും അപ്പോള്‍ തന്നെ അറിഞ്ഞിരുന്നു. 'ഒരു ദിവസം പുലര്‍ച്ചെയാണ് റോഷന് അപകടമുണ്ടായെന്ന് പറഞ്ഞ് എന്നെ വിളിക്കുന്നത്. കേട്ടപ്പോള്‍ ഞാന്‍ എന്തുചെയ്യണമെന്നറിയാതെ ഇരുന്നുപോയി. സകല ദൈവങ്ങളേയും വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് വിളിച്ച് അന്വേഷിക്കുമായിരുന്നു.' അദ്ദേഹം പറയുന്നു.

  ഒരു അക്ഷരം മാറ്റിയതോടെ ജീവിതവും മാറി; താന്‍ ശക്തയാണെന്ന് മനസിലാക്കിയ നിമിഷത്തെ കുറിച്ച് അമൃത സുരേഷ് പറഞ്ഞത്

  അപകടമുണ്ടായതറിഞ്ഞ് ഓടിച്ചെന്ന സുദര്‍ശന്‍ പറഞ്ഞതും വ്യത്യസ്തമല്ലായിരുന്നു.' റോഷന് അപകടമുണ്ടായെന്ന് അറിഞ്ഞപ്പോള്‍ അന്ന് തന്നെ ഞാനും പോയിരുന്നു. കാണാന്‍ പോയാല്‍ എത്ര ദിവസം നില്‍ക്കേണ്ടി വരുമെന്നറിയില്ല, അന്നൊരു പരിപാടിയുണ്ടായിരുന്നു. അതുകഴിഞ്ഞ് രാത്രിയാണ് ഞാന്‍ പോയത്. കളക്ടറും സുരേഷ് ഗോപി സാറുമൊക്കെ വിളിച്ചിരുന്നു. അവനെ കണ്ടുകഴിഞ്ഞാല്‍ സീനാക്കരുതെന്ന് അരുണ്‍ ഗോപന്‍ പറഞ്ഞിരുന്നു.

  ജീവനോടെ റോഷന്‍ തിരിച്ചു വരണമെന്നായിരുന്നു എല്ലാവരും പ്രാര്‍ത്ഥിച്ചത്. സ്‌പൈനല്‍ ഇന്‍ജ്വറിയാണ്, വണ്ടി മൂന്നാല് വട്ടം കറങ്ങിയാണ് നിന്നത് എന്നൊക്കെ കേട്ടപ്പോള്‍ പേടിയായിരുന്നു. വിഷമങ്ങളൊന്നും അവനെ അറിയിക്കരുത്. ആശുപത്രിയിലും വീട്ടിലുമെല്ലാം മിക്കപ്പോഴും പാട്ട് വെക്കുമായിരുന്നു. എപ്പോഴും പാട്ട് കേള്‍പ്പിക്കണമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്.'

  സഹായിക്കാന്‍ കൈ നീട്ടിയപ്പോള്‍ ചോദിച്ചത് സെല്‍ഫി! മരണത്തെ മുഖാമുഖം കണ്ട അനുഭവത്തെക്കുറിച്ച് സാറയും ജാന്‍വിയും

  എന്നാല്‍ വോക്കല്‍ കോഡിന് പരുക്കേറ്റെങ്കിലും ഇപ്പോഴും പാടാന്‍ കഴിയുന്നുണ്ടെന്നാണ് റോഷന്‍ പറഞ്ഞത്. ഇടയ്ക്ക് സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് ആരോസ് എന്ന ബാന്‍ഡ് തുടങ്ങിയിരുന്നു.

  ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കഴിഞ്ഞതിന് ശേഷം ഗാനമേളകളിലെല്ലാം അവസരം ലഭിച്ചിരുന്നു. ബാന്‍ഡ് തുടങ്ങിയെങ്കിലും അത്ര സജീവമല്ലെങ്കിലും ഇപ്പോഴും തുടരുന്നുണ്ട്. എല്ലാവരുടെയും തിരക്കുകളൊഴിഞ്ഞ് ഒന്നിച്ച് കിട്ടാനാണ് ബുദ്ധിമുട്ടെന്നും റോഷന്‍ പറയുന്നു.

  Read more about: idea star singer
  English summary
  Idea Star Singer Fame Roshan opens up about his life journey in Parayam Nedam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X